നടത്തം ഗര്‍ഭധാരണശേഷി വര്‍ധിപ്പിക്കുമെന്നു പഠനം

നടത്തം ഗര്‍ഭധാരണശേഷി വര്‍ധിപ്പിക്കുമെന്നു പഠനം

സ്ത്രീകളിലെ നടത്തം ഗര്‍ഭധാരണ ശേഷി വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. നിരന്തരം ഗര്‍ഭമലസലിനു വിധേയമാകുന്ന സ്ത്രീകള്‍ പ്രതീക്ഷ കൈവിടാതെ നടത്തം ശീലിക്കണമെന്നാണ് ഗവേഷകര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശരീരഭാരം കൂടുതലുള്ളതും പൊണ്ണത്തടിയുള്ളവരുമായ സ്ത്രീകള്‍ക്കാണ് ഇതു സംബന്ധിച്ച പഠനത്തില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.

ആഴ്ചയില്‍ നാല് മണിക്കൂറോളം നടത്തത്തിലൂടെയും മറ്റും ഊര്‍ജസ്വലരായ സ്ത്രീകള്‍ക്ക്, നടത്തം ഒട്ടുംതന്നെ ശീലമില്ലാത്തവരെ അപേക്ഷിച്ച് ഗര്‍ഭധാരണശേഷി കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നതായി ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കുന്നു.

പഠനത്തിന്റെ ഭാഗമായി, വിവിധ തരത്തിലുള്ള വ്യായാമങ്ങള്‍ നിരീക്ഷണ വിധേയമാക്കിയെങ്കിലും മിക്കവയ്ക്കും ഗര്‍ഭധാരണശേഷിയുമായി നേരിട്ട് ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒന്നോ അതില്‍ കൂടുതലോ ഗര്‍ഭമലസല്‍ ഉണ്ടായ അമിതവണ്ണമുള്ളവരില്‍, നടത്തത്തിനു മാത്രമാണ് ഈ വിഷയത്തില്‍ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞതെന്നും യുഎസിലെ മസാചുസെറ്റ്‌സ് ആംഹെസ്റ്റ് സര്‍വകശാലയിലെ ലിന്‍ഡ്‌സെ എം റൂസോ അഭിപ്രായപ്പെടുന്നു. 18നും 40നും ഇടയില്‍ പ്രായമുള്ള 1214 സ്ത്രീകളെ പങ്കെടുപ്പിച്ചാണ് ഇതു സംബന്ധിച്ച പഠനം നടന്നത്.

Comments

comments

Categories: FK Special, Health, Slider