പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദുബായിലെ കൊച്ചു മിടുക്കി

പരിസ്ഥിതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദുബായിലെ കൊച്ചു മിടുക്കി

ദുബായ് സ്വദേശികള്‍ക്ക് ഹരിത അന്തരീക്ഷം ലഭിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രകൃതി സംരക്ഷകയാണ് 12 വയസ്സുകാരി സാഗരിക ശ്രീറാം.

പരിസ്ഥിതിയെക്കുറിച്ച് ബോധവത്ക്കരണങ്ങള്‍ നടത്തിയും മാലിന്യ സംസ്‌കരണ നയം സാധ്യമാക്കിയുമാണ് സാഗരിക ശ്രദ്ധ നേടിയത്. പച്ചക്കറികള്‍ കൊണ്ട് കമ്പോസ്റ്റ് കുഴികള്‍ നിര്‍മ്മിക്കുകയും സാധ്യമായ സ്ഥലങ്ങളില്‍ ജലം നഷ്ടമാകാതെ പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്ത് മാലിന്യങ്ങളില്ലാതാക്കുകയെന്ന ആശയമാണ് സാഗരിക അവതരിപ്പിക്കുന്നത്.

പത്തു വയസുള്ളപ്പോള്‍, പരിസ്ഥിതിയെക്കെതിരായ മനുഷ്യന്റെ ദോഷകരമായ പ്രവര്‍ത്തികളെക്കുറിച്ച് സാഗരിക ചില ഡോക്യുമെന്ററികളും വീഡിയോകളും അവതരിപ്പിച്ചു. നമ്മുടെ ചുറ്റുപാടുകള്‍ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളില്‍ ബോധം ഉയര്‍ത്തുക എന്നതാണ് എന്റെ സന്ദേശത്തിന്റെ ഒരു സുപ്രധാന ആശയമെന്ന് സാഗരിക പറയുന്നു. എണ്ണ ചോര്‍ച്ച, ചത്തടിഞ്ഞ ജന്തുക്കളുടെ ശവശരീരങ്ങള്‍, പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിന്റെ ദൂഷ്യ വശങ്ങള്‍ എന്നിവയെക്കുറിച്ച് സാഗരിക പറഞ്ഞു. മകളുടെ താത്പര്യം കണ്ടപ്പോള്‍, മാതാപിതാക്കള്‍ അവളെ എമിറേറ്റ്‌സ് എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പ് (ഇ.ഇ.ജി.) എന്ന കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തു. അതേപോലുള്ള ചിന്താഗതിക്കാരായ വ്യക്തികളുമായി ഇടപഴകാനുള്ള അവസരവും ഇതിലൂടെ ലഭിച്ചു. ഈ പദ്ധതിയിലൂടെ, വീട്ടിലെ പേപ്പര്‍ മാലിന്യങ്ങളെല്ലാം ശേഖരിച്ച് പുനരുല്‍പ്പാദനത്തെ എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ച് കൂടുതല്‍ പഠിക്കാനായി. വീടുകളില്‍ പോയി മരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നതിനും വെറും നാല് ആഴ്ചകൊണ്ട് 1,040 കിലോ വേസ്റ്റ് പേപ്പര്‍ ശേഖരിക്കുന്നതിനും കഴിഞ്ഞതായി സാഗരിക പറഞ്ഞു.

സാഗരിക തന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയപ്പോള്‍ കുട്ടികളും യുവജനങ്ങളുമടക്കം നിരവധിപേര്‍ സന്നദ്ധസേവനം ഏറ്റെടുക്കുന്നതിന് മുന്നോട്ട് വന്നതായി സാഗരിക പറയുന്നു. അവരില്‍ ഒരു പ്രചോദനം ഉണ്ടാക്കാനായെന്നതാണ് വലിയ കാര്യം. അവളുടെ എക്കോ സ്റ്റാര്‍ട്ടപ്, കിഡ്‌സ് ഫോര്‍ എ ബെറ്റര്‍ വേള്‍ഡ്, ഇക്കോഫ്രണ്ട്‌ലി ആക്റ്റിവിറ്റിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി ഒരു വെബ്‌സൈറ്റ് മുന്നോട്ട് വന്നു. ഇത് വഴി നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന് നല്ലൊരു വഴി തുറന്നു കിട്ടി. വ്യാപകമായ ഇടപഴകലുകള്‍ സൃഷ്ടിക്കുന്നതിനായി സംഘാടക സപ്പോര്‍ട്ട് പോലുള്ള വലിയ വെല്ലുവിളികള്‍ നേരിട്ടെങ്കിലും ഈ സൈറ്റിലൂടെ പതിനായിരത്തിലേറെ ആളുകളില്‍ ആശയം എത്തിക്കുന്നതിന് കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആനുകൂല്യങ്ങള്‍ യുവജനങ്ങളെ പഠിപ്പിക്കുന്നത് വഴി ഒരു പുതിയ തലമുറ പരിസ്ഥിതിക്കിണങ്ങിയ രീതിയില്‍ വളരാനിടയാവുന്നു.

Comments

comments

Categories: FK News, FK Special, Motivation