27 മില്ല്യണ്‍ ഡോളറിന്റെ ദുബായ് സ്റ്റീല്‍ പൈപ്പ് മില്‍ ലോഞ്ചിംഗിനെത്തിയത് ഷാറൂഖ് ഖാന്‍

27 മില്ല്യണ്‍ ഡോളറിന്റെ ദുബായ് സ്റ്റീല്‍ പൈപ്പ് മില്‍ ലോഞ്ചിംഗിനെത്തിയത് ഷാറൂഖ് ഖാന്‍

സ്റ്റീല്‍ കമ്പനിയായ കൊനാറെസിന്റെ ജെബെല്‍ അലി ഫ്രീ സോണിലുള്ള പുതിയ മില്ലാണ് ബോളിവുഡ് നടന്‍ ഉദ്ഘാടനം ചെയ്തത്

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീല്‍ ഉല്‍പ്പാദക കമ്പനിയായ കൊനാറെസിന്റെ പുതിയ പൈപ്പ് മില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍ ജെബെല്‍ അലി ഫ്രീ സോണിലെത്തിയാണ് പുതിയ പൈപ്പ് മില്‍ ഉദ്ഘാടനം ചെയ്തത്. 27 ദശലക്ഷം ഡോളര്‍ നിക്ഷേപമാണ് കമ്പനി പുതിയ മില്ലിനായി നടത്തിയിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള പുതിയ ഫെസിലിറ്റി വന്നതോട് കൂടി കൊനാറെസിന് ഒരു ദശലക്ഷം സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ പ്രതിവര്‍ഷം നിര്‍മിക്കാം.

സ്റ്റീല്‍ പൈപ്പുകളും റീബാറുകളും നിര്‍മിക്കുന്ന കമ്പനിയാണ് കൊനാറെസ്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സ്വകാര്യ കമ്പനിയും ഇതു തന്നെ. പുതിയ പൈപ്പ് മില്‍ ലോഞ്ച് ചെയ്യാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഞങ്ങളുടെ ഉല്‍പ്പാദന ശേഷി 250,000 മെട്രിക് ടണ്‍ ആയി ഉയരും. ഞങ്ങളുടെ പൈപ്പ് ഉല്‍പ്പന്ന ശ്രേണിയും വിപുലപ്പെടും. മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത കൂടുന്നുണ്ട്. ഇത് നിറവേറ്റാനും സാധിക്കും-കൊനാറെസിന്റെ സിഇഒ ഭാരത് ബാട്ടിയ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും 20 ശതമാനം കൂടുതല്‍ ഉല്‍പ്പാദനശേഷി ഈ വര്‍ഷം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്‌

യുഎഇയില്‍ നിരവധി പദ്ധതികളാണ് പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നത്. വേള്‍ഡ് എക്‌സ്‌പോ 2020യുമായി ബന്ധപ്പെട്ട് അടിസ്ഥാനസൗകര്യ മേഖലയിലും മറ്റും വലിയ പ്രൊജക്റ്റുകളാണ് നടക്കുന്നത്. ഇതിന്റെ പശ്ചാലത്തലത്തില്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത കൂടുമെന്നാണ് പ്രതീക്ഷ-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേതിനേക്കാളും 20 ശതമാനം കൂടുതല്‍ ഉല്‍പ്പാദനശേഷി ഈ വര്‍ഷം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Comments

comments

Categories: Arabia