ശരീരവണ്ണം കുറയ്ക്കാനും കൂട്ടാനുമുള്ള പൊടികൈകള്‍

ശരീരവണ്ണം കുറയ്ക്കാനും കൂട്ടാനുമുള്ള പൊടികൈകള്‍

വ്യായാമങ്ങളോ മരുന്നുകളോ ഇല്ലാതെ ഇനി വീട്ടില്‍ ഇരുന്ന് തന്നെ ചില പൊടി കൈകളിലൂടെ ശരീര വണ്ണം ആഗ്രഹിക്കുന്നവര്‍ക്ക് അത് കൂട്ടാനും അമിതവണ്ണം അലട്ടുന്നവര്‍ക്ക് അത് കുറയ്ക്കാനും സാധിക്കും.

ശരീരവണ്ണം കുറയ്ക്കാനുള്ളവ

  • തേനും വെള്ളവും സമം ചേര്‍ത്ത് നിത്യവും വെറും വയറ്റില്‍ കുടിക്കുക.
  • ഒരു ടീസ്പൂണ്‍ ശുദ്ധമായ നല്ലെണ്ണയില്‍ രണ്ട് ഗ്രാം ചുക്കുപൊടി ചേര്‍ത്ത് കഴിക്കുക.
  • 3 ഗ്രാം വെളുത്തുള്ളി അരച്ച് പശുവിന്‍ പാലില്‍ പതിവായി കഴിക്കുക.
  • ദിവസവും രാവിലെ വെറും വയറ്റില്‍ കുമ്പളങ്ങ നീര് സേവിക്കുക.

ശരീരവണ്ണം കൂട്ടാനുള്ളവ

  • കുരുകളഞ്ഞ ഈത്തപ്പഴം തേന്‍ ചേര്‍ത്ത് കഴിക്കുക.
  • രാവിലെ ഒരു ഗ്ലാസ് തൈര് പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
  • ഒരുപിടി കറുത്ത എള്ളും ഈത്തപ്പഴവും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിച്ചതിനു ശേഷം പശുവിന്‍ പാല്‍ കുടിക്കുക. 41 ദിവസം കൊണ്ടു തന്നെ ഫലം കണ്ടു തുടങ്ങും.
  • പാലും പഞ്ചസാരയും ചേര്‍ത്ത് ഓട്‌സ് ഉണ്ടാക്കി പതിവായി കഴിക്കുക.
  • ഒരുപിടി ഉലുവ ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി ഇട്ട് വെച്ച് രാവിലെ ഉലുവ കുതിര്‍ന്ന വെള്ള വെറും വയറ്റില്‍ കുടിക്കുക. ഒരുമാസക്കാലം തുടര്‍ച്ചയായി ചെയ്യുക.

Comments

comments

Categories: Health