രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളില്‍ ജിപിഎസ് സുരക്ഷ

രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളില്‍ ജിപിഎസ് സുരക്ഷ

മുംബൈ: ദീര്‍ഘദൂര തീവണ്ടികളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയുള്ള സുരക്ഷാ മുന്‍കരുതല്‍ നടപ്പിലാക്കാനൊരുങ്ങി വെസ്റ്റേണ്‍ റെയില്‍വെ. ട്രെയിനുകളില്‍ വര്‍ധിച്ചുവരുന്ന മോഷണവും മറ്റ് അക്രമങ്ങളും തടഞ്ഞ് ജനങ്ങള്‍ക്ക് സുരക്ഷിതയാത്ര ഒരുക്കാനാണ് നടപടി. മാത്രവുമല്ല റെയില്‍വെ ജീവനക്കാര്‍ക്ക് ജാഗ്രത നല്‍കാനും ഇതുകൊണ്ട് സഹായകമാകും.

ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം അഞ്ചംഗ ടീമിനെ നിയോഗിക്കുകയും ചെയ്തു. ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറ ഇവര്‍ക്ക് നല്‍കും. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളിലാണ് ജിപിഎസ് സംവിധാനം പരീക്ഷിക്കുന്നത്.

നേരത്തെ, യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സുതാര്യത ഉറപ്പുവരുത്താനും രാജധാനി എക്‌സ്പ്രസില്‍ ശരീരത്തില്‍ ധരിക്കാവുന്ന ക്യാമറ ധരിച്ച പൊലീസുകാരെ നിയോഗിച്ചിരുന്നു.

Comments

comments

Categories: FK News