സര്‍ക്കാര്‍ പദ്ധതികളുടെ പരസ്യത്തിനായി മോദി സര്‍ക്കാര്‍ ചിലവഴിച്ചത് 4,343.26 കോടി

സര്‍ക്കാര്‍ പദ്ധതികളുടെ പരസ്യത്തിനായി മോദി സര്‍ക്കാര്‍ ചിലവഴിച്ചത് 4,343.26 കോടി

മുംബൈ: മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം പരസ്യത്തിനു വേണ്ടി 4,343.26 കോടി രൂപ മുടക്കിയതായി കണക്കുകള്‍. സര്‍ക്കാര്‍ പദ്ധതികളുടെ പരസ്യത്തിനായി ഭീമന്‍തുക മുടക്കിയതായി ആര്‍ടിഐ ആണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

2014 ജൂണിനു ശേഷമുള്ള ചെലവുകള്‍ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായ തപന്‍ സുധാധറാണ് കണക്കുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ബിഒസി, തപന്‍ സുധാധര്‍ എന്നിവര്‍ ചെലവുകള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ 2017 ല്‍ ഇത് സംബന്ധിച്ച് വിമര്‍ശനം നേരിട്ടതിനാല്‍ 308 കോടി രൂപയുടെ കുറവ് വന്നിട്ടുണ്ടെന്ന് ആര്‍ടിഐ ഉദ്യോഗസ്ഥന്‍ അനില്‍ ഗാല്‍ഗാലി പറഞ്ഞു. ജൂണ്‍ 2014 മുതല്‍ മാര്‍ച്ച് 2015 വരെ അച്ചടി പരസ്യങ്ങള്‍ക്ക് വേണ്ടി 424.85 കോടിയും ഇലക്ട്രോണിക്ക് മീഡിയയില്‍ 448.97 കോടിയും പരസ്യ ഔട്ട്‌ലൈറ്റില്‍ 79.72 കോടിയും ചെലവാക്കി. 2015-2016 കാലയളവില്‍ അച്ചടി പരസ്യങ്ങള്‍ക്ക് 510.69 കോടിയും ഇലക്ട്രോണിക് മീഡിയയില്‍ 541.99 കോടിയും ചിലവഴിച്ചു. 2016-17 കാലയളവില്‍ പരസ്യങ്ങള്‍ക്കായി എല്ലാ ചെലവും ചേര്‍ത്ത് 1,171.11 കോടി രൂപയാണ് ചിലവഴിച്ചിട്ടുള്ളത്.

 

Comments

comments

Categories: Business & Economy