മാരുതി സുസുകി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

മാരുതി സുസുകി എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 7.80 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : എര്‍ട്ടിഗ എംപിവി ലൈനപ്പില്‍ മാരുതി സുസുകി പുതിയ മോഡല്‍ അവതരിപ്പിച്ചു. എര്‍ട്ടിഗയുടെ വി എന്ന വേരിയന്റ് അടിസ്ഥാനമാക്കി ‘ലിമിറ്റഡ് എഡിഷന്‍’ എര്‍ട്ടിഗയാണ് പുറത്തിറക്കിയത്. സ്റ്റാന്‍ഡേഡ് എര്‍ട്ടിഗയുടെ അതേ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗ ലഭിക്കും. എന്നാല്‍ വാഹനത്തിന്റെ അകത്തും പുറത്തും മാറ്റങ്ങള്‍ കാണാം.

പെട്രോള്‍ വേരിയന്റിന് 7.80 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 9.71 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എര്‍ട്ടിഗയുടെ സ്റ്റാന്‍ഡേഡ് വി വേരിയന്റിനേക്കാള്‍ 13-14,000 രൂപ കൂടുതല്‍. എക്‌സ്‌ക്വിസിറ്റ് മറൂണ്‍, സില്‍ക്കി ഗ്രേ, സൂപ്പീരിയര്‍ വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ എര്‍ട്ടിഗ ലിമിറ്റഡ് എഡിഷന്‍ ലഭിക്കും.

ഫോഗ് ലാംപ് ബെസലില്‍ ക്രോം അലങ്കാരം, സൈഡ് മൗള്‍ഡിംഗില്‍ ക്രോം, അലോയ് വീലുകള്‍, റിയര്‍ സ്‌പോയ്‌ലര്‍ എന്നിവ ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗയില്‍ ലഭിച്ചിരിക്കുന്നു. ലിമിറ്റഡ് എഡിഷന്‍ ബാഡ്ജുകളും കാണാം. കടും ചുവപ്പ് നിറത്തിലുള്ള പുതിയ സീറ്റ് കവറുകള്‍, സെന്റര്‍ കണ്‍സോളില്‍ ഫോക്‌സ് വുഡ് ഇന്‍ലേ, ഡുവല്‍ ടോണ്‍ സ്റ്റിയറിംഗ് കവര്‍, ഫ്രണ്ട് സെന്റര്‍ ആംറെസ്റ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് കാബിന്‍ വിശേഷങ്ങള്‍.

രണ്ടാം തലമുറ എര്‍ട്ടിഗ ദീപാവലി സമയത്ത് ഇന്ത്യയില്‍ അവതരിപ്പിക്കും

92 എച്ച്പി, 1.4 ലിറ്റര്‍ പെട്രോള്‍, 90 എച്ച്പി 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമായി ചേര്‍ന്നുപ്രവര്‍ത്തിക്കും. പെട്രോള്‍ വേരിയന്റിന് 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭിക്കും. രണ്ടാം തലമുറ എര്‍ട്ടിഗ ദീപാവലി സമയത്ത് ഇന്ത്യയില്‍ അവതരിപ്പിക്കും.

Comments

comments

Categories: Auto