പുതിയ വഴിത്തിരിവാകാന്‍ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സ്

പുതിയ വഴിത്തിരിവാകാന്‍ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സ്

കോംപ്ലക്‌സില്‍ ഉല്‍പാദിപ്പിക്കുന്ന വ്യാവസായിക വാതകങ്ങള്‍ ബിപിസിഎല്ലിന്റെ റിഫൈനിംഗ് ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ ശുദ്ധിയുളള ഇന്ധനങ്ങള്‍ ഉണ്ടാക്കുന്നതിനും സഹായിക്കും

കൊച്ചി: ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ ഇന്റഗ്രേറ്റഡ്‌റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്ടിലെ (ഐആര്‍ഇപി) എയര്‍ പ്രൊഡക്ട്‌സിന്റെ ലോകോത്തര നിലവാരത്തിലുള്ള പുതിയ ഇന്‍ഡസ്ട്രിയല്‍ഗ്യാസ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിച്ചു.

പ്രൊഫ. കെ വി തോമസ് എംപി, വി പി സജീന്ദ്രന്‍ എംഎല്‍എ,വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേലായുധന്‍, ചെന്നൈയിലെ യുഎസ് കോണ്‍സല്‍ ജനറല്‍ റോബര്‍ട്ട് ജി ബര്‍ജസ്, ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍, എയര്‍ പ്രൊഡക്ട്‌സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.സമീര്‍ ജെ സെര്‍ഹാന്‍, ഇന്‍ഡസ്ട്രിയല്‍ ഗ്യാസസ്-മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ഈജിപ്ത്, ടര്‍ക്കി പ്രസിഡന്റ് റിച്ചാര്‍ഡ് ബൂക്കോക്ക്, എയര്‍പ്രൊഡക്ട്‌സ് കൊച്ചി ജനറല്‍ മാനേജര്‍ ഹുയ് ഹോംഗ്തംഗ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പെട്രോകെമിക്കല്‍ രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിക്ഷേപമുള്ള ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ് (BOO) പദ്ധതികളിലൊന്നാണിത്. ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, നീരാവി എന്നിവ ഉല്‍പാദിപ്പിക്കുന്ന ഈ കോംപ്ലക്‌സ് യൂറോ-നാല്, യൂറോ-അഞ്ച് നിലവാരത്തിലുള്ള വാഹനഇന്ധനം നിര്‍മ്മിക്കുന്നതിന് ബിപിസിഎല്‍ ഐആര്‍ഇപിയുടെ അവശ്യഘടകമാണ്.

ബിപിസിഎല്ലിന്റെ റിഫൈനിംഗ് ശേഷി പ്രതിദിനം 190,000 ബാരലില്‍ നിന്ന് മൂന്നില്‍ രണ്ട് വര്‍ദ്ധിപ്പിച്ച് പ്രതിദിനം 310,000 ബാരലായി ഉയര്‍ത്തുന്നതിന് എയര്‍പ്രൊഡക്ട്‌സിന്റെ വ്യാവസായിക വാതക സമുച്ചയത്തില്‍ നിര്‍മിക്കുന്ന വാതകങ്ങളാണ് സഹായിക്കുന്നത്.

ഉയര്‍ന്ന നിലവാരത്തിലുള്ള ശുദ്ധമായ ഇന്ധനം നിര്‍മിക്കുന്നതിനും ഇത് സഹായകമാകുന്നു. കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോപ്ലക്‌സില്‍അന്‍പതിലധികംവിദഗ്ധ ജീവനക്കാര്‍ക്കാണ്‌തൊഴിലവസരമുളളത്.

ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ളതും ശുദ്ധവുമായ ഇന്ധനം തയാറാക്കുന്നതിനായി ബിപിസിഎല്ലിന്റെ കൊച്ചിയിലെ വികസന പദ്ധതിയില്‍ പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഡോ.സമീര്‍ ജെ സെര്‍ഹാന്‍ പറഞ്ഞു. പദ്ധതി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിനായി പരിശ്രമിക്കുകയും തടസങ്ങളില്ലാതെ ബിപിസിഎല്‍ റിഫൈനറിക്ക് വ്യാവസായികവാതകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന എല്ലാവരേയും അഭിനന്ദിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഈ പദ്ധതിക്കായി സുരക്ഷിതമായ പത്ത് ദശലക്ഷം മനുഷ്യപ്രയത്‌ന മണിക്കൂറുകളാണ് ആവശ്യമായിവന്നത്-അദ്ദേഹം പറഞ്ഞു.

പെട്രോകെമിക്കല്‍ രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിക്ഷേപമുള്ള ബില്‍ഡ്-ഓണ്‍-ഓപ്പറേറ്റ് (BOO) പദ്ധതികളിലൊന്നാണിത്

ഇന്ത്യ, യു.കെ., നെതര്‍ലന്‍ഡ്‌സ്, യുഎസ് എന്നീ നാല് രാജ്യങ്ങളില്‍നിന്നുള്ള എയര്‍പ്രൊഡക്ട്‌സ് ജീവനക്കാരാണ് ബിപിസിഎല്ലില്‍ നിന്നും പാട്ടത്തിനെടുത്ത പതിനഞ്ച് ഏക്കര്‍ സ്ഥലത്തെ പദ്ധതി പൂര്‍ത്തിയാക്കാനായി പ്രയത്‌നിച്ചത്.

ആഗോളതലത്തില്‍ അതിവേഗത്തില്‍ വളരുന്ന സാമ്പത്തികശക്തിയായ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനും ഏറ്റവും സുരക്ഷിതവും നൂതനവുമായ വ്യാവസായികവാതക കമ്പനി സ്ഥാപിക്കുന്നതിനും സന്തോഷമുണ്ടെന്ന് റിച്ചാര്‍ഡ് ബൂക്കോക്ക് പറഞ്ഞു. എയര്‍പ്രൊഡക്ട്‌സിന്റെ ഏറ്റവും ശേഷിയേറിയതും ബഹുമുഖവുമായ ഹൈക്കോ (ഹൈഡ്രജന്‍/കാര്‍ബണ്‍ മോണോക്‌സൈഡ്) പ്ലാന്റുകളിലൊന്നാണ് കൊച്ചിയിലെ വ്യാവസായിക വാതക സമുച്ചയം. സാങ്കേതികമായി ഏറെ അത്യാധുനികമായ ഈ പ്ലാന്റില്‍ പൂര്‍ണമായും എയര്‍ പ്രൊഡക്ട്‌സിെന്റ സ്വന്തമായ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും നൂതനവുംസുരക്ഷിതവും പരിസ്ഥിതിസൗഹ്യദവുമാണ് ഈ പ്ലാന്റ്-അദ്ദേഹം പറഞ്ഞു.

ഇരട്ട സ്റ്റീം-മീഥേയ്ന്‍ റിഫോര്‍മറുകളിലേയ്ക്ക് സംയോജിപ്പിച്ചിരിക്കുന്ന ഗ്യാസ് ടര്‍ബൈനാണ് കൊച്ചി പ്ലാന്റിന്റെ ഏറ്റവുംവലിയ പ്രത്യേകത. എയര്‍പ്രൊഡക്ട്‌സിന്റെ ഇത്തരത്തിലുളള ആദ്യത്തെ പ്ലാന്റാണിത്. മണിക്കൂറില്‍ 16.4 ടണ്‍ ഹൈഡ്രജനാണ് പ്ലാന്റിന്റെ സംയുക്ത ഉല്‍പ്പാദനശേഷി.

ബിപിസിഎല്ലിന്റെ പെട്രോകെമിക്കല്‍ വ്യവസായം വളരുന്നതിന് അനുസരിച്ച്‌ കൊച്ചിയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തയ്യാറാണെന്ന് എയര്‍പ്രൊഡക്ട്‌സ് കൊച്ചി ജനറല്‍ മാനേജര്‍ ഹുയ് ഹോംഗ്തംഗ് പറഞ്ഞു. സുരക്ഷിതവും കുറഞ്ഞ ചെലവിലുള്ളതുമായ വ്യാവസായികവാതകങ്ങള്‍ നിര്‍മിക്കുന്ന കൊച്ചി പ്ലാന്റ് ദേശീയ തലത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ റിഫൈനറിയായി മാറാന്‍ 2017-ല്‍ ഐആര്‍ഇപിയുടെ കമ്മീഷനിംഗ് വഴി സാധിച്ചുവെന്നും ഇത് ഭാരത് സ്റ്റേജ്-നാല് (യൂറോ-നാല്) നിബന്ധനകള്‍ക്ക് അനുസരിച്ചുള്ള വാഹന ഇന്ധനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷി നല്‍കുമെന്നും ബിപിസിഎല്‍ റിഫൈനറീസ് ഡയറക്ടര്‍ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു. ഈ ലക്ഷ്യം സാധ്യമാക്കുന്നതിനായി ആഗോളതലത്തിലെ പ്രമുഖരായ എയര്‍പ്രൊഡക്ട്‌സുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

16,500 കോടിരൂപ ചിലവില്‍ സജ്ജമാകുന്ന ഐആര്‍ഇപികേരളം ഇതുവരെകണ്ടിട്ടുളളതില്‍ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപമാണെന്ന് ബിപിസിഎല്‍ കൊച്ചിറിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍ പറഞ്ഞു. ഇതോടെ 15.5 ദശലക്ഷം ടണ്‍ ശേഷികൈവരിക്കുന്ന കൊച്ചി റിഫൈനറി ലോകോത്തര നിലവാരത്തിലുളള ആധുനിക വ്യവസായ സമുച്ചയമായിമാറുകയാണ്.

എയര്‍ പ്രൊഡക്ട്‌സിന്റെ ഏറ്റവും നൂതനമായ ഹൈഡ്രജന്‍ നിര്‍മ്മാണ പ്ലാന്റ് കമ്മീഷന്‍ ചെയ്യുമ്പോള്‍ അത് ഐആര്‍ഇപിയെയുംകൊച്ചി റിഫൈനറിയെയും സംബന്ധിച്ച സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ എയര്‍പ്രൊഡക്ട്‌സിന്റെ രണ്ടാംപദ്ധതിയായ സിന്‍ഗ്യാസ് ഉല്‍പാദനത്തിനായി കഴിഞ്ഞ ജനുവരിയില്‍ ബിപിസിഎല്ലും എയര്‍പ്രൊഡക്ട്‌സും തമ്മില്‍ ദീര്‍ഘകാല കരാറില്‍ ഒപ്പുവച്ചിരുന്നു. നിലവിലുളള പദ്ധതിക്ക് ഒപ്പമായിരിക്കും പുതിയ സിന്‍ഗ്യാസ് പ്ലാന്റും പ്രവര്‍ത്തിക്കുക.

ബിപിസിഎല്ലിന്റെ പ്രൊപ്പിലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ടിനു(പിഡിപിപി) വേണ്ടി വാതകങ്ങള്‍ ലഭ്യമാക്കുന്നത് പുതിയ പ്ലാന്റില്‍നിന്നായിരിക്കും. എയര്‍പ്രൊഡക്ട്‌സിന്റെസ്വന്തമായ ക്രയോജെനിക് ഗ്യാസ്‌സെപ്പറേഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയായിരിക്കും ഈ യൂണിറ്റില്‍ സിന്‍ഗ്യാസ് ഉത്പാദിപ്പിക്കുക. പിഡിപിപിയിലൂടെ ബിപിസിഎല്ലിന് ഇന്ത്യന്‍ പെട്രോകെമിക്കല്‍ വിപണിയില്‍ പ്രവേശിക്കുന്നതിനുംറിഫൈനിംഗ് പ്രവര്‍ത്തനങ്ങളില്‍നിന്ന്്കൂടുതല്‍ മൂല്യം കണ്ടെത്തുന്നതിനും സാധിക്കും.

എയര്‍പ്രൊഡക്ട്‌സിന്റെദീര്‍ഘകാല പങ്കാളിയും ഊര്‍ജ്ജവ്യവസായമേഖലയിലെ സബ്‌സീ, ഓണ്‍ഷോര്‍/ഓഫ്‌ഷോര്‍, സര്‍ഫസ്‌രംഗത്തെ ആഗോള പ്രമുഖരുമായ ടെക്‌നിപ് എഫ്എംസിയാണ് കൊച്ചി ഇന്‍ഡസ്ട്രിയല്‍ വാതക സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഈ പങ്കാളിത്തത്തിലൂടെലോകമെങ്ങും റിഫൈനിംഗ് വ്യവസായരംഗത്ത് മികച്ച സാങ്കേതികവിദ്യയും ലോകോത്തര സുരക്ഷയും ലഭ്യമാക്കാന്‍ സാധിച്ചു.

ഈ കൂട്ടായ്മയിലൂടെ പതിനൊന്ന് രാജ്യങ്ങളില്‍ 35 ഹൈഡ്രജന്‍ ഉല്‍പാദന പ്ലാന്റുകള്‍ സ്ഥാപിച്ച്, കൂടുതല്‍ ശുദ്ധമായ ഇന്ധനം നിര്‍മ്മിക്കുന്നതിനായി രണ്ട് ബില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ഹൈഡ്രജന്‍ പ്രതിദിനം ഉത്പാദിപ്പിക്കുകയുംചെയ്യുന്നു. സ്റ്റീംറിഫോര്‍മറുകളുടെ നിര്‍മാണത്തിനായിടെക്‌നിപ്എഫ്എംസിയുടെരൂപകല്‍പ്പനയുംവൈദഗ്ധ്യത്തിനുമൊപ്പം എയര്‍പ്രൊഡക്ട്‌സിന്റെവാതകങ്ങള്‍വേര്‍തിരിക്കുന്നതിനുള്ള സവിശേഷമായ സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയാണ് പ്ലാന്റ് നിര്‍മാണം.

പെട്രോളിയംറിഫൈനിംഗ് പ്രക്രിയയില്‍ ക്രൂഡ്ഓയിലിലെ മാലിന്യങ്ങളായ സള്‍ഫര്‍, ഒലിഫീന്‍സ്, അരോമാറ്റിക്‌സ് എന്നിവ നീക്കം ചെയ്ത് നിശ്ചിതനിലവാരത്തിലുള്ള ഇന്ധനം ഉത്പാദിപ്പിക്കുന്നതിനാണ്‌ഹൈഡ്രജന്‍ ഉപയോഗിക്കുന്നത്. ഈ ഘടകങ്ങള്‍ നീക്കം ചെയ്തുകഴിഞ്ഞാല്‍ ഗ്യാസൊലീന്‍, ഡീസല്‍എന്നിവ കത്തിക്കുമ്പോള്‍ അവക്ഷിപ്തങ്ങള്‍ കുറവായിരിക്കും. ആധുനികവുംകൂടുതല്‍ ജ്വലനശേഷിയുമുള്ള എന്‍ജിനുകളില്‍ ഉപയോഗിക്കുന്ന ശുദ്ധമായ ഇന്ധനങ്ങള്‍ നിര്‍മിക്കുന്നതിനുള്ളസുപ്രധാനമായ ഘടകമാണ്‌ഹൈഡ്രജന്‍.

16,500 കോടിരൂപ ചിലവില്‍ സജ്ജമാകുന്ന ഐആര്‍ഇപികേരളം ഇതുവരെകണ്ടിട്ടുളളതില്‍ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപമാണെന്ന് ബിപിസിഎല്‍ കൊച്ചിറിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍ പറഞ്ഞു. ഇതോടെ 15.5 ദശലക്ഷം ടണ്‍ ശേഷികൈവരിക്കുന്ന കൊച്ചി റിഫൈനറി ലോകോത്തര നിലവാരത്തിലുളള ആധുനിക വ്യവസായ സമുച്ചയമായിമാറുകയാണ്

വ്യാവസായിക വാതകങ്ങളുടെ കാര്യത്തില്‍ ലോകത്തിലെ പ്രമുഖ കമ്പനിയായ എയര്‍പ്രൊഡക്ട്‌സ് കഴിഞ്ഞ 75 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്നു. അന്തരീക്ഷവായുവും പ്രോസസ്‌വാതകങ്ങളും ലഭ്യമാക്കുക, ഇതിനോട് അനുബന്ധമായിസംസ്‌കരണം, പെട്രോകെമിക്കല്‍സ്, ലോഹങ്ങള്‍, ഇലക്ടോണിക്‌സ്, ഭക്ഷ്യ-പാനീയങ്ങള്‍തുടങ്ങിയ മേഖലകളിലേയ്ക്ക്ആവശ്യമായവ്യവസായ ഉപകരണങ്ങള്‍ ലഭ്യമാക്കുകതുടങ്ങിയവയാണ് എയര്‍പ്രൊഡക്ട്‌സിന്റെവ്യാവസായിക വാതക ബിസിനസ്‌വിഭാഗ ത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

അന്‍പതിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 8.2 ബില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു വരുമാനം. നിലവില്‍ കമ്പനിയുടെവിപണിമൂല്യം ഏതാണ്ട് 35 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. തൊഴില്‍വൈദഗ്ധ്യവും ആത്മാര്‍ത്ഥതയുംകൈമുതലായ 15,000ത്തോളം ജീവനക്കാരാണ്എയര്‍പ്രൊഡക്ട്‌സിന്റെകരുത്ത്. പരിസ്ഥിതിക്ക് ഗുണകരമാകുന്നതുംസുസ്ഥിരവുമായ രീതിയില്‍വ്യാവസായികരംഗത്ത് കണ്ടെത്തലുകള്‍ നടത്തുന്നതിനും ഉപയോക്താക്കളും സമൂഹവും ലോകംതന്നെയും നേരിടുന്ന വെല്ലുവിളികള്‍ കൈകാര്യംചെയ്യുന്നതിനുമുള്ളമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് എയര്‍പ്രൊഡക്ട്‌സിന് കരുത്താകുന്നത് ഈ ജീവനക്കാരാണ്.

Comments

comments

Categories: FK Special, Slider