കീര്‍ത്തിലാല്‍സ് ജ്വല്ലറി ഗ്രൂപ്പ് ഫോര്‍എവര്‍മാര്‍ക്കുമായി കൈകോര്‍ക്കുന്നു

കീര്‍ത്തിലാല്‍സ് ജ്വല്ലറി ഗ്രൂപ്പ് ഫോര്‍എവര്‍മാര്‍ക്കുമായി കൈകോര്‍ക്കുന്നു

ഫോര്‍എവര്‍മാര്‍ക്ക് ഇനി കൊച്ചി കീര്‍ത്തിലാല്‍സില്‍

കൊച്ചി: തെന്നിന്ത്യയില്‍ പ്രശസ്തമായ കീര്‍ത്തിലാല്‍സ് ജ്വല്ലറി ഗ്രൂപ്പ് ഫോര്‍എവര്‍മാര്‍ക്കുമായി കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി ഡി ബീര്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ വജ്ര ബ്രാന്‍ഡ് കൊച്ചിയില്‍ ജ്വല്ലറി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്.

ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന വജ്രങ്ങള്‍ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ആഭരണങ്ങളാക്കിയാണ് ഫോര്‍എവര്‍മാര്‍ക്കിന്റെ ജ്വല്ലറികളില്‍ എത്തിക്കുന്നത്. വിപണന രംഗത്തെ കേമന്മാരായ ഫോര്‍എവര്‍മാര്‍ക്ക് ലോകത്തെ ഏല്ലാ ഡിസൈനുകളും കസ്റ്റമേഴ്‌സിന് എത്തിച്ചു നല്‍കുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ്. ഇവരുടെകൂടെ നൂറ്റാണ്ടുകളുടെ കറപുരളാത്ത വിശ്വാസം പിടിച്ചു പറ്റിയ കീര്‍ത്തിലാല്‍സും ചേരുമ്പോള്‍ ശ്രേഷ്ഠമായ സഹ പ്രവര്‍ത്തനത്തിനാണ് ഉപഭോക്താക്കള്‍ സാക്ഷ്യംവഹിക്കുകയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആറുവര്‍ഷത്തിലേറെയായി കീര്‍ത്തിലാല്‍സ് ഞങ്ങളുടെ വിശ്വസ്ത സഹസ്ഥാപനമാണ്. കൊച്ചിയില്‍ ഞങ്ങളുടെ ജ്വല്ലറി ഷോറൂം തുറക്കുമ്പോള്‍ വീണ്ടും കീര്‍ത്തിലാല്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ട്-

ഫോര്‍എവര്‍മാര്‍ക്ക് പ്രസിഡന്റ് സച്ചിന്‍ ജെയ്ന്‍

തെന്നിന്ത്യയിലൊട്ടാകെ വിവിധയിടങ്ങളിലായി നിരവധി ഷോറൂമുകളുള്ള ഫോര്‍എവര്‍മാര്‍ക്കുമായുള്ള സഹകരണത്തില്‍ഞങ്ങള്‍ ഏറെ കടപ്പെട്ടിരിക്കുന്നു. ഈ കൈകോര്‍ക്കല്‍കൊണ്ട് ഞങ്ങള്‍ വീണ്ടും കാച്ചി വിപണിയില്‍ ശക്തരായിതീര്‍ന്നിരിക്കുകയാണ്. ഫോര്‍എവര്‍മാര്‍ക്കിന്റെ എല്ലാ വജ്രാഭരണങ്ങളും ഇന്‍സ്‌ക്രിപ്ഷനുകള്‍ പോലെ അപൂര്‍വവും വിശുദ്ധ സൗന്ദര്യമുള്ളവയുമാണ്. ഞങ്ങളുടെ കസ്റ്റമേഴ്‌സിന് ഫോര്‍എവര്‍മാര്‍ക്കിന്റെ സര്‍ട്ടിഫൈഡ് വജ്രാഭരണങ്ങള്‍ എത്തിക്കാന്‍ കഴിയുന്നതില്‍ആത്മാഭിമാനമുണ്ട്. ഞങ്ങളുടെഒപ്പം നിന്നുകൊണ്ട് ഫോര്‍എവര്‍മാര്‍ക്കിന് കൊച്ചിയിലെ ഡയമണ്ട്‌വിപണിയില്‍ കൃത്യമായ ഇടം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രത്യാശിക്കുന്നത്-കീര്‍ത്തിലാല്‍സിന്റെ ബിസിനസ് സ്ട്രാറ്റജി ഡയറക്റ്റര്‍ സുരാജ് ശാന്തകുമാര്‍ പറഞ്ഞു.

ആറുവര്‍ഷത്തിലേറെയായി കീര്‍ത്തിലാല്‍സ് ഞങ്ങളുടെ വിശ്വസ്ത സഹസ്ഥാപനമാണ്. കൊച്ചിയില്‍ ഞങ്ങളളുടെ ജ്വല്ലറി ഷോറൂം തുറക്കുമ്പോള്‍ വീണ്ടും കീര്‍ത്തിലാല്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അതിയായസന്തോഷമുണ്ട്. ഈ വ്യവസായമേഖലയില്‍ഏറെ പ്രവര്‍ത്തന പരിചയമുള്ള അംഗീകൃത സ്ഥാപനങ്ങളിലൊന്നാണ് കീര്‍ത്തിലാല്‍സ്. വജ്രത്തോടുള്ള അഭിനിവേശം മാത്രമുള്ള റീട്ടെയിലര്‍മാരുമായല്ല ഫോര്‍എവര്‍മാര്‍ക്ക്‌സഹകരിച്ച് പ്രവര്‍ത്തിക്കാറുള്ളത്. ബ്രാന്‍ഡുകളുടെ വിപണിയിലെ സാമൂഹിക പാരിസ്ഥിതികപരമായ പ്രബലമായ മാനദണ്ഡംകൂടികണക്കിലെടുക്കാറുള്ളവരെ കൂടെ പരിഗണിച്ചാണ്. ഈ ബന്ധംവളര്‍ത്താനാണ് ആഗ്രഹം. കീര്‍ത്തിലാല്‍സുമായുള്ള ഈ ബന്ധം ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ഒന്നാകട്ടെ എന്ന് ഫോര്‍എവര്‍മാര്‍ക്കിന്റെ പ്രസിഡന്റ് സച്ചിന്‍ ജെയ്ന്‍ പറഞ്ഞു.

കീര്‍ത്തിലാല്‍സിന്റെ ഷോറൂമില്‍ ഫോര്‍ എവര്‍മാര്‍ക്കിന്റെ ഏഴ് കാരറ്റ് ഡയമണ്ട് ആഭരണങ്ങളുടെ ഡിസ്‌പ്ലേയ്ക്കായി ഒരു ബ്ലാക്ക്‌റൂം ഒരുക്കിയിട്ടുണ്ട്. സ്‌പെഷല്‍ ലേസര്‍ലൈറ്റ് ഈ റൂമിലൂടെ കടത്തിവിട്ടാല്‍ വജ്രത്തിന്റെ വിശുദ്ധി തെളിയിക്കുമാറ്‌വിധം അത് തിളങ്ങുന്നത് ഉപയോക്താക്കള്‍ക്ക് കാണാനാകും.

ഇത്‌കൊച്ചിയിലെ കീര്‍ത്തിലാല്‍സിലെത്തുന്ന ഉപഭോക്താവിന് ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരിക്കും സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്ത് നിന്ന് അതിസൂക്ഷ്മ പരിശോധനയിലൂടെ തെരഞ്ഞെടുക്കുന്ന വജ്രമാണ് ഫോര്‍എവര്‍മാര്‍ക്കിന്റേത്്. ഫോര്‍എവര്‍മാര്‍ക്കിന്റെ ഓരോ വജ്രവും വിവിധ പരിശോധനകളിലൂടെകടന്നുപോയാണ് വിപണിയിലെത്തുന്നത്. അതിനാല്‍തന്നെ ഓരോ വജ്രവും അത്രത്തോളംസൗന്ദര്യമുള്ളവയാണ്. ലോകത്ത് നിര്‍മ്മിക്കുന്ന വജ്രങ്ങളില്‍ഒരുശതമാനത്തില്‍കുറവ് മാത്രമാണ് വിശുദ്ധിയും നിലവാരവുമുള്ളതുമായി കണ്ടെത്തപ്പെടാറുള്ളത്. അത്തരത്തിലുള്ള വജ്രങ്ങളാണ് ഫോര്‍എവര്‍മാര്‍ക്കില്‍ ലഭ്യമാക്കുന്നത്-അദ്ദേഹം പറഞ്ഞു.

മൂല്യവും പണിത്തികവുമുള്ള വജ്രങ്ങള്‍ സ്വന്തമാക്കാന്‍ കീര്‍ത്തിലാല്‍സിലെ ഫോര്‍എവര്‍മാര്‍ക്ക്‌ഷോറൂം സന്ദര്‍ശിക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് ്മഹാരാജാസ് കോളെജ് ഗ്രൗണ്ടിനടുത്താണ് ഷോറൂം.

Comments

comments

Categories: FK Special, Slider