ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാഫലം ഇന്നെത്തും

ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാഫലം ഇന്നെത്തും

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം ഇന്നു മൂന്നിനു പ്രഖ്യാപിക്കും. CAREERS പോര്‍ട്ടല്‍, www.cisce.org എന്ന വെബ്‌സൈറ്റ്, എസ്എംഎസ് എന്നിവയില്‍ ഫലം ലഭ്യമാകും. എസ്എംഎസില്‍ ഫലം ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ ICSE അല്ലെങ്കില്‍ ISC എന്നു ടൈപ് ചെയ്തശേഷം ഏഴക്ക സവിശേഷ തിരിച്ചറിയല്‍ കോഡ് കൂടി ചേര്‍ത്ത് 09248082883 എന്ന നമ്പറിലേക്കു സന്ദേശം അയയ്ക്കണം. ഈ വര്‍ഷം മുതല്‍ ജയിക്കാന്‍ പത്താം ക്ലാസില്‍ 33 ശതമാനവും പന്ത്രണ്ടില്‍ 35 ശതമാനവും മാര്‍ക്ക് മതി.

 

Comments

comments

Categories: Education