ഐസിഎസ്ഇ പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഐസിഎസ്ഇ പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. പതിവു പോലെ പെണ്‍കുട്ടികള്‍ കൂടുതല്‍ വിജയം കരസ്ഥമാക്കി.

പത്താം ക്ലാസില്‍ 98.5 ആണു വിജയശതമാനം. പന്ത്രണ്ടാം ക്ലാസില്‍ 96.21 ശതമാനവും വിജയം നേടി. കഴിഞ്ഞ വര്‍ഷം യഥാക്രമം 98.53, 96.47 എന്നിങ്ങനെയായിരുന്നു വിജയശതമാനം. ദേശീയതലത്തില്‍, പന്ത്രണ്ടാം ക്ലാസില്‍ കോട്ടയം, മാന്നാനത്തെ കെഇ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ ആദിത്യകൃഷ്ണന്‍ (99.25%) രണ്ടാമതും തിരുവനന്തപുരം സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ലക്ഷ്മി എസ്.സുനില്‍(99%) മൂന്നാമതും എത്തി. മുംബൈയില്‍ നിന്നുള്ള സ്വയം ദാസ് ആണ് പത്താം ക്ലാസില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 99.4 ശതമാനമാണ് മാര്‍ക്ക്. 99.5 ശതമാനം മാര്‍ക്കുമായി ഏഴു പേര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തി. ഈ വര്‍ഷം മുതല്‍ ജയിക്കാന്‍ പത്താം ക്ലാസില്‍ 33 ശതമാനവും പന്ത്രണ്ടില്‍ 35 ശതമാനവും മാര്‍ക്ക് മതിയായിരുന്നു. നേരത്തേ ഇതു യഥാക്രമം 35 ശതമാനവും 40 ശതമാനവും ആയിരുന്നു. മുംബൈ സ്വദേശി സ്വയം ദാസിനാണ് (99.4%) പത്താംക്ലാസില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിരിക്കുന്നത്.

 

 

Comments

comments

Categories: Education