യുകെയിലെ അതിസമ്പന്നരില്‍ ഹിന്ദുജ ഗ്രൂപ്പ് രണ്ടാം സ്ഥാനത്ത്

യുകെയിലെ അതിസമ്പന്നരില്‍ ഹിന്ദുജ ഗ്രൂപ്പ് രണ്ടാം സ്ഥാനത്ത്

ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരങ്ങള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെമിക്കല്‍ സംരംഭകനായ ജിം റാറ്റ്ക്ലിഫാണ് ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ബ്രിട്ടനിലെ സണ്‍ഡെ ടൈംസ് റിച്ച് ലിസ്റ്റാണ് പട്ടിക പുറത്തുവിട്ടത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീചന്ദ് ഹിന്ദുജ, ഗോപിചന്ദ് ഹിന്ദുജ എന്നീ സഹോദരങ്ങള്‍ക്ക് 20.6 ബില്യണ്‍ പൗണ്ടാണ് ആസ്തി. അതേസമയം, റാറ്റ് ക്ലിഫിന്റെ ആസ്തി 21 ബില്യണ്‍ പൗണ്ടാണ്. കഴിഞ്ഞ തവണ പതിനേഴാം സ്ഥാനത്തായിരുന്നു ജിം റാറ്റ് ക്ലിഫ്. വാര്‍ഷിക കണക്കനുസരിച്ച് ബ്രിട്ടനിലെ ആയിരം ധനികരില്‍ 47 പേര്‍ ഇന്ത്യക്കാരാണ്. ബ്രിട്ടീഷ്അമേരിക്കന്‍ വ്യവസായിയും മാധ്യമ രാജാവുമായ സര്‍ ലെന്‍ ബ്ലാവറ്റ്‌നിക് 15.3 ബില്യണ്‍ പൗണ്ട് ആസ്തിയുമായി മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ വംശജരായ ഡേവിഡ് സൈമണ്‍ റൂബന്‍ എന്നീ സഹോദരങ്ങള്‍ ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലാണ് അഞ്ചാം സ്ഥാനത്ത്.

 

Comments

comments

Categories: Banking, FK News, World