മാതൃദിനത്തില്‍ ഗൂഗിളിന്റെ ഡൂഡില്‍

മാതൃദിനത്തില്‍ ഗൂഗിളിന്റെ ഡൂഡില്‍

കാലിഫോര്‍ണിയ: അന്താരാഷ്ട്ര മാതൃദിനത്തില്‍ ഗൂഗിള്‍ അതിന്റെ ഡൂഡില്‍ എല്ലാ അമ്മമാര്‍ക്കും സമര്‍പ്പിച്ചു. ചിരിച്ച മുഖവുമായി അമ്മ ദിനോസറിനൊപ്പം നടന്നു പോകുന്ന കൊച്ചു ദിനോസറിനെ, ഒരു കുട്ടി വരച്ചതു പോലുള്ള സ്‌കെച്ചാണ് ഇപ്രാവിശ്യം മാതൃദിനത്തില്‍ ഗൂഗിള്‍ അവതരിപ്പിച്ച ഡൂഡില്‍. എല്ലാ മേയ് മാസത്തിലെയും രണ്ടാമത്തെ ഞായറാഴ്ചയാണു മാതൃദിനമായി ലോകം ആഘോഷിക്കുന്നത്. എന്നാല്‍ ചില രാജ്യങ്ങളില്‍ വേറിട്ട ദിനങ്ങളിലും മാതൃദിനം ആഘോഷിക്കുന്നുണ്ട്. ഇപ്രാവിശ്യം മാതൃദിനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ പി.വി. സിന്ധു വരെയുള്ള കായികതാരങ്ങള്‍ ആശംസ നേര്‍ന്നു കൊണ്ട് രംഗത്തെത്തിയിരുന്നു. സിനിമാ ലോകത്തുനിന്നും അമിതാഭ് ബച്ചന്‍, വരുണ്‍ ധവാന്‍, പ്രിയങ്ക ചോപ്ര തുടങ്ങിയവരും ആശംസ നേര്‍ന്നു. അമ്മയുടെ സ്‌നേഹം പോലെ മറ്റൊന്നും വരില്ലെന്നാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.

Comments

comments

Categories: FK Special, Slider