ഫോഡ് ഇക്കോസ്‌പോര്‍ട് എസ്, സിഗ്നേച്ചര്‍ എഡിഷന്‍ പുറത്തിറക്കി

ഫോഡ് ഇക്കോസ്‌പോര്‍ട് എസ്, സിഗ്നേച്ചര്‍ എഡിഷന്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 10.40 ലക്ഷം രൂപ മുതല്‍ ; രണ്ട് മോഡലുകളിലും സണ്‍റൂഫ്

ന്യൂഡെല്‍ഹി : സബ്‌കോംപാക്റ്റ് എസ്‌യുവിയായ ഇക്കോസ്‌പോര്‍ടിന്റെ രണ്ട് പുതിയ എഡിഷനുകള്‍ ഫോഡ് ഇന്ത്യ അവതരിപ്പിച്ചു. ഇക്കോസ്‌പോര്‍ട് എസ്, ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്‍ എന്നിവയാണ് വിപണിയിലെത്തിച്ചത്. രണ്ട് പുതിയ മോഡലുകളും പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. സ്റ്റാന്‍ഡേഡ് മോഡലിന്റെ ടൈറ്റാനിയം വേരിയന്റ് അടിസ്ഥാനമാക്കിയാണ് ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ നിര്‍മ്മിച്ചത്.

ഫോഡ് ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ പെട്രോള്‍ വേരിയന്റിന് 10.40 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 10.99 ലക്ഷം രൂപയുമാണ് വില. ഇക്കോസ്‌പോര്‍ട് എസ് പെട്രോള്‍ വേരിയന്റിന് 11.37 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 11.89 ലക്ഷം രൂപയും നല്‍കണം. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഫോഡ് ഇക്കോസ്‌പോര്‍ട് എസ്

ഫണ്‍-റൂഫ് എന്ന് ഫോഡ് ഇന്ത്യ വിളിക്കുന്ന സണ്‍റൂഫ് സഹിതമാണ് ഫോഡ് ഇക്കോസ്‌പോര്‍ട് എസ് വരുന്നത്. 123 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഇക്കോസ്‌പോര്‍ട് എസ്സിന് നല്‍കിയിരിക്കുന്നു. കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും എസ്‌യുവിക്ക് ലഭിച്ചു. ഡാര്‍ക്ക് ഇന്‍സേര്‍ട്ടുകള്‍ സഹിതം സ്‌മോക്ഡ് എച്ച്‌ഐഡി (ഹൈ-ഇന്റന്‍സിറ്റി ഡിസ്ചാര്‍ജ്) ഹെഡ്‌ലാംപുകള്‍, കറുത്ത ഫോഗ് ലാംപ് ബേസെല്‍ എന്നിവ ഫീച്ചറുകളാണ്. മുന്നിലെ ഗ്രില്‍, റൂഫ്, റൂഫ് റെയിലുകള്‍ എന്നിവയുടെയും നിറം കറുപ്പ് തന്നെ. 17 ഇഞ്ച് അലോയ് വീലുകള്‍ക്കും സ്‌മോക് ട്രീറ്റ്‌മെന്റ് ലഭിച്ചു.

ഇന്റീരിയറില്‍, കാബിന്‍ ഫീല്‍ വര്‍ധിപ്പിക്കുന്നതിന് സീറ്റുകളിലും ഇന്‍സ്ട്രുമെന്റ് പാനലിലും ഓറഞ്ച് നിറത്തിലുള്ള ആക്‌സന്റുകള്‍ കാണാം. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം ഉള്‍പ്പെടെയുള്ളതാണ് 4.2 ഇഞ്ച് വലുപ്പമുള്ള വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ആറ് എയര്‍ബാഗുകള്‍, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സഹിതം സിങ്ക് 3 ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം എന്നിവയും ഫോഡ് ഇക്കോസ്‌പോര്‍ട് എസ്സിന് നല്‍കി.

ഫോഡ് ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്‍

ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷനിലും ‘ഫണ്‍-റൂഫ്’ നല്‍കിയിരിക്കുന്നു. ഗ്രില്ലിന് ചുറ്റും ക്രോം, മുന്നില്‍ ബ്ലാക്ക് ഫോഗ് ലാംപ് ബേസെല്‍, പുതിയ ഗ്രാഫിക്‌സ്, റിയര്‍ സ്‌പോയ്‌ലര്‍, റൂഫ് റെയിലുകള്‍ എന്നിവയാണ് പരിഷ്‌കാരങ്ങള്‍. സീറ്റ് സ്റ്റിച്ചിംഗ്, സെന്റര്‍ കണ്‍സോള്‍, ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവിടങ്ങളില്‍ ബ്ലൂ ആക്‌സന്റുകള്‍ കാണാം. ഫോഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം വേരിയന്റിന്റെ ഓപ്ഷണല്‍ പാക്കേജ് എന്ന നിലയിലും ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്‍ വാങ്ങാന്‍ കഴിയും.

രണ്ട് മോഡലുകളും പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ ലഭിക്കും. 1.0 ലിറ്റര്‍ പെട്രോള്‍ ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഇക്കോസ്‌പോര്‍ട് എസ്സിന് നല്‍കി

മോഡല്‍                                                                       പെട്രോള്‍                          ഡീസല്‍

ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്‍ 10.40 ലക്ഷം രൂപ         10.99 ലക്ഷം രൂപ

ഇക്കോസ്‌പോര്‍ട് എസ്                                        11.37 ലക്ഷം രൂപ          11.89 ലക്ഷം രൂപ

Comments

comments

Categories: Auto