ഇന്ന് എല്ലാവര്ക്കും പ്രിയം ഫാസ്റ്റ് ഫുഡുകളോടാണ്. കൂടുതല്‍ കഴിക്കുന്നതും അതു തന്നെ. ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിലൂടെ ആളുകള്‍ക്ക് കാന്‍സര്‍ തുടങ്ങി പലവിധത്തിലുള്ള അസുഖങ്ങള്‍ പിടിപെടുന്നുണ്ട്. എന്നാല്‍ ശ്രദ്ധിക്കുക. ഇത് കഴിക്കുന്നവരില്‍ ഗര്‍ഭധാരണ സാധ്യതയും കുറയ്ക്കുന്നു എന്നാണ് പുതിയ കണ്ടെത്തല്‍. പുരുഷന്മാരേക്കാള് സ്ത്രീകളില്‍ ഇത്തരം ഫുഡുകള്‍ ദോഷകരമായി ബാധിക്കുന്നു. ഫാസ്റ്റ് ഫുഡില്‍ ധാരാളമായി കൊഴുപ്പും സോഡിയവും ഷുഗറും അടങ്ങിയിട്ടുണ്ട്. ഇവ നേരിട്ട് വന്ധ്യതയ്ക്ക് കാരണമാവുന്നു. ഓവറിയുടെ പ്രവര്‍ത്തനത്തെ ഇത് ദോഷമായി ബാധിക്കുന്നു. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിലും വല്ലപ്പോഴും കഴിക്കുന്നവരിലും പഠനങ്ങള്‍ നടത്തിയതിന്റെ ഭാഗമായാണ് ഈ കണ്ടെത്തല്‍. ഫാസ്റ്റ് ഫുഡ് കൂടുതലായി കഴിക്കാത്തവരില്‍ വന്ധ്യതാ സാധ്യത എട്ട് ശതമാനവും സ്ഥിരമായി കഴിക്കുന്നവരില്‍ ഇത് 16 ശതമാനവുമാണ്. ഫാസ്റ്റ് ഫുഡുകള്‍ക്ക് പകരമായി പഴങ്ങള്‍ ധാരാളമായി കഴിക്കുന്നത് വന്ധ്യതയുടെ സാധ്യത കുറയ്ക്കും.
Categories:
Health