അറബ് ലോകത്ത് കിടിലന്‍ സാമ്പത്തിക പ്രകടനവുമായി ദുബായ്

അറബ് ലോകത്ത് കിടിലന്‍ സാമ്പത്തിക പ്രകടനവുമായി ദുബായ്

മത്സരക്ഷമതയുടെ കാര്യത്തിലാണ് ദുബായ് മുമ്പിലെത്തിയത്. അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ നാലാം സ്ഥാനവുമാണ് നഗരം കരസ്ഥമാക്കിയത്

ദുബായ്: സാമ്പത്തിക പ്രകടനത്തിന്റെ കാര്യത്തില്‍ അറബ് ലോകത്ത് തങ്ങളെ തോല്‍പ്പിക്കാന്‍ മറ്റുള്ളവര്‍ക്കാകില്ലെന്ന സന്ദേശം വീണ്ടും നല്‍കി ദുബായ്. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമാക്കിയ ഐഎംഡി വേള്‍ഡ് കോംപെറ്റിറ്റീവ്‌നെസ് സെന്ററിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക പ്രകടനത്തിന്റെ കാര്യത്തില്‍ ഒന്നാമന്‍ ദുബായ് തന്നെയാണ്, അറബ് ലോകത്തില്‍. ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ് ദുബായ് എത്തിയിരിക്കുന്നത്.

ദുബായ് കോംപെറ്റിറ്റീവ്‌നെസ് ഓഫീസ് ഓഫ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. കാനഡ, ജപ്പാന്‍, സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ മിടുക്കന്‍മാരെക്കാളും ഉയര്‍ന്ന റാങ്ക് നേടാന്‍ ദുബായ്ക്ക് സാധിച്ചുവെന്നതാണ് സവിശേഷമായ കാര്യം. ലക്‌സംബര്‍ഗിനെ ഒഴിച്ചുനിര്‍ത്തായില്‍ മറ്റ് എല്ലാ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെയും മലയര്‍ത്തിയടിച്ചു ദുബായ്.

നിരവധി കാറ്റഗറികളില്‍ ദുബായ് ഒന്നാമതെത്തി. മൊത്തം ആഭ്യന്തര സേവിംഗ്‌സ്, തൊഴില്‍ വളര്‍ച്ച തുടങ്ങിയ വിഭാഗങ്ങളില്‍ ദുബായ് ഒന്നാമതാണ്. ചരക്കുകയറ്റുമതിയിലും മികവ് പ്രകടിപ്പിച്ചു. നിക്ഷേപത്തിന്റെ കാര്യത്തില്‍ മികവുറ്റ പ്രകടനം നടത്താനും ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം ഭരിക്കുന്ന നഗരത്തിനായി.

നേരിട്ടുള്ള നിക്ഷേപത്തിന്റെ ഒഴുക്കില്‍ അറബ് ലോകത്ത് ദുബായ് ആണ് ഒന്നാമത്. ആഗോളതലത്തില്‍ ഒമ്പതാമതും. ഇതില്‍ യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാളും മികച്ച പ്രകടനമാണ് ദുബായ് നടത്തിയിരിക്കുന്നത്

നേരിട്ടുള്ള നിക്ഷേപത്തിന്റെ ഒഴുക്കില്‍ അറബ് ലോകത്ത് ദുബായ് ആണ് ഒന്നാമത്. ആഗോളതലത്തില്‍ ഒമ്പതാമതും. ഇതില്‍ യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളെക്കാളും മികച്ച പ്രകടനമാണ് ദുബായ് നടത്തിയിരിക്കുന്നത്.

ടൂറിസം രംഗത്തും മികവുറ്റ പ്രകടനമാണ് ദുബായ് നടത്തിക്കൊണ്ടിരിക്കുന്നത്. 2020 ആകുമ്പോഴേക്കും പ്രതിവര്‍ഷം 20 ദശലക്ഷം ടൂറിസ്റ്റുകള്‍ ദുബായിലെത്തുന്ന തരത്തില്‍ വിനോദസഞ്ചാര രംഗം വികസിപ്പിക്കാനാണ് നഗരത്തിന്റെ പദ്ധതി.

ദുബായുടെ തനത് സവിശേഷതകള്‍ കണക്കിലെടുത്ത് സന്ദര്‍ശിക്കുന്നവരുടെ എണ്ണം 20 ദശലക്ഷത്തിലേക്ക് എത്തിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിനോടൊപ്പം ദുബായ് എക്‌സ്‌പോ 2020യോട് അനുബന്ധിച്ചും വിവിധ മേഖലകളില്‍ പ്രതീക്ഷിക്കപ്പെടുന്നത് വന്‍കുതിപ്പാണ്. ടൂറിസം രംഗത്തേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂടുന്നതോടൊപ്പം തന്നെ അടിസ്ഥാനസൗകര്യം, ഹോസ്പിറ്റാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ മേഖലകളും പുതുഉയരങ്ങള്‍ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Arabia