കേടുപാടുകള്‍ സംഭവിച്ച 200, 2000 രൂപാ നോട്ടുകള്‍ ബാങ്കുകള്‍ തിരിച്ചെടുക്കില്ല

കേടുപാടുകള്‍ സംഭവിച്ച 200, 2000 രൂപാ നോട്ടുകള്‍ ബാങ്കുകള്‍ തിരിച്ചെടുക്കില്ല

മുംബൈ: കേടുപാടുകള്‍ സംഭവിച്ച ഇരുന്നൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകള്‍ തിരിച്ചെടുക്കാനാവാതെ ബാങ്കുകള്‍. പുതിയ കറന്‍സി അച്ചടിക്കാന്‍ തുടങ്ങിയ ശേഷം ബാങ്കുകളില്‍ അതിന്റെ കൈമാറ്റം സംബന്ധിച്ച് നിര്‍ദേശങ്ങളും ഭേദഗതികളും വരാത്തതാണ് നിലവിലെ സ്ഥിതിക്ക് കാരണം.

എന്നാല്‍ പുതിയ അഞ്ച്, പത്ത്, അമ്പത്, നൂറ്, അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കെല്ലാം തിരിച്ചെടുക്കാനുള്ള നിയമഭേദഗതി നിലവിലുണ്ട്. ഇരുന്നൂറ്, രണ്ടായിരം നോട്ടുകളെ ഇതില്‍ നിന്ന് വിട്ടു പോയതാണ് അനിശ്ചിതത്വത്തിന് കാരണമായത്. നോട്ട് നിരോധനത്തിന് ശേഷം 2016 നവംബറിലാണ് രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ആരംഭിച്ചത്. 2017 ഓഗസ്റ്റില്‍ ഇരൂന്നൂറ് രൂപ നോട്ടുകളും അച്ചടിച്ചു. 6.70 ലക്ഷം രണ്ടായിരം രൂപാ നോട്ടുകള്‍ ഇപ്പോള്‍ വിനിമയത്തില്‍ ഉള്ളതിനാല്‍ റിസര്‍വ്വ് ബാങ്ക് രണ്ടായിരത്തിന്റെ നോട്ട് അച്ചടിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്.

 

Comments

comments

Categories: Banking, FK News

Related Articles