അറബ് ഡിസൈനര്‍മാര്‍ക്ക് സ്വന്തം വിപണിയോടുള്ളത് മോശം സമീപനം: ഫാഷന്‍ കൗണ്‍സില്‍ സിഇഒ

അറബ് ഡിസൈനര്‍മാര്‍ക്ക് സ്വന്തം വിപണിയോടുള്ളത് മോശം സമീപനം: ഫാഷന്‍ കൗണ്‍സില്‍ സിഇഒ

സ്വന്തം രാജ്യത്തിനകത്തുള്ളവരുടെ വൈദഗ്ധ്യം തിരിച്ചറിയാന്‍ അറബ് ഡിസൈനര്‍മാര്‍ തയാറാകണമെന്ന് അറബ് ഫാഷന്‍ കൗണ്‍സില്‍ സിഇഒ ജേക്കബ് അബ്രിയാന്‍

ദുബായ്: വ്യവസ്ഥാപിതമായ അറബ് ഡിസൈനര്‍മാരുടെ ധാര്‍ഷ്ട്യം നിറഞ്ഞ സമീപനമാണ് അറബ് ഫാഷന്‍ രംഗത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന തടങ്ങളിലൊന്നെന്ന് അറബ് ഫാഷന്‍ കൗണ്‍സിലിന്റെ സിഇഒ ജേക്കബ് അബ്രിയാന്‍. പ്രശസ്തരായ അറബ് ഫാഷന്‍ ഡിസൈനര്‍മാര്‍ക്ക് സ്വന്തം നാടിനോടുള്ള സമീപനം ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്നവരല്ല അറബ് ഫാഷന്‍ ഡിസൈര്‍മാരും ഫാഷന്‍ ബിസിനസുകളുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. പുതിയ ഡിസൈനര്‍മാരെ വളര്‍ത്തിക്കൊണ്ടുവരുന്ന കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്‌

പുറത്തുനിന്ന് ഇറക്കുമതി ചെയ്തതിനെ വലിയ എന്തോ കാര്യമായി അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവര്‍ രാജ്യത്തിനകത്തെ നല്ലതിനെ അംഗീകരിക്കാന്‍ മടിക്കുന്നതായാണ് ഫാഷന്‍ കൗണ്‍സില്‍ സിഇഒയുടെ പ്രധാന വിമര്‍ശനം.

ഗിയോര്‍ജിയോ അര്‍മാനിയെ പോലുള്ള ആഗോള ഡിസൈനര്‍മാരെയും അബ്രിയാന്‍ പരാമര്‍ശിച്ചു. സ്വന്തം ഉടമസ്ഥതയിലുള്ള തിയറ്റര്‍ വളര്‍ന്നു വരുന്ന ഫാഷന്‍ ഡിസൈനര്‍മാര്‍ക്ക് സൗജന്യമായി ഷോ നടത്താന്‍ വിട്ടുകൊടുക്കുന്നതു പോലുള്ള അര്‍മാനിയുടെ മാതൃകയാണ് നമുക്കും വേണ്ടതെന്ന് അബ്രിയാന്‍ പറഞ്ഞു.

പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്നവരല്ല അറബ് ഫാഷന്‍ ഡിസൈര്‍മാരും ഫാഷന്‍ ബിസിനസുകളുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. പുതിയ ഡിസൈനര്‍മാരെ വളര്‍ത്തിക്കൊണ്ടുവരുന്ന കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്‌

പുതുതലമുറയെ പരിശീലിപ്പിക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ് ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍മാര്‍. അറബ് ഫാഷന്‍ ഡിസൈനര്‍മാര്‍ അവരില്‍ നിന്ന് പഠിക്കണം. പഠിച്ചത് മറ്റുള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കാനുള്ള മനസ്ഥിതിയും വേണം.

അന്താരാഷ്ട്ര ഡിസൈനര്‍മാരെ മാത്രം ഫോക്കസ് ചെയ്യുന്ന രീതി അറേബ്യന്‍ ഫാഷന്‍ രംഗം അവസാനിപ്പിക്കണം. ഫ്രാന്‍സ്, ഇറ്റലി, യുകെ, യുഎസ് തുടങ്ങിയ ഫാഷന്‍ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് ശതമാനത്തിലധികം വരില്ല അറബ് ഫാഷന്‍ മേഖലയുടെ ഫാഷന്‍ എക്‌സ്‌പോര്‍ട്ട് വിഹിതം-അബ്രിയാന്‍ പറഞ്ഞു.

ഉന്നത ഗുണനിലവാരത്തിലുള്ള കളക്ഷനുകള്‍ നിര്‍മിക്കുന്ന അറബ് ഡിസൈനര്‍മാര്‍ നമുക്കുണ്ട്. എന്നാല്‍ ആരും അവരെ ശ്രദ്ധിക്കില്ല. ബ്രാന്‍ഡുകളെ മാത്രം നോക്കുന്ന പതിവ് നിര്‍ത്തൂ. ഉല്‍പ്പന്നങ്ങളിലേക്ക് നോക്കൂ. നമ്മുടെ നൈപുണ്യമുള്ള ഡിസൈനര്‍മാരിലേക്ക് നോക്കൂ-അദ്ദേഹം നയം വ്യകമാക്കി.

ഫാഷന്‍ ക്ലോത്തിംഗ് വില്‍പ്പന തകൃതിയായി നടക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. എന്നാല്‍ അതില്‍ അറബ് ബ്രാന്‍ഡുകളുടെ സംഭാവന കുറവാണ്. ഇത് മാറണമെന്ന ആവശ്യമാണ് അറബ് ലോകത്തെ പുതിയ ഫാഷന്‍ വിദഗ്ധരുടെയിടയില്‍ നിന്നുയരുന്നത്. 22 അറബ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനായണ് അറബ് ഫാഷന്‍ കൗണ്‍സില്‍. പ്രാദേശിക ഡിസൈനര്‍മാരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചുപോരുന്നത്.

Comments

comments

Categories: Arabia