തലയിലെ ചെറിയ മുറിവും ഡിമന്‍ഷ്യയിലേക്ക് നയിക്കും

തലയിലെ ചെറിയ മുറിവും ഡിമന്‍ഷ്യയിലേക്ക് നയിക്കും

തലയിലുണ്ടാകുന്ന ചെറിയ മുറിവും ഭാവിയില്‍ ഡിമന്‍ഷ്യയ്ക്ക് കാരണമായേക്കാമെന്ന് ഗവേഷകര്‍. ബോധം നശിക്കാനിടയാകാത്ത വിധത്തില്‍ തലയിലുണ്ടാകുന്ന ആഘാതത്തിനും തലച്ചോറില്‍ മാറ്റങ്ങള്‍ വരുത്താനാകുമെന്നും ഇവ ഡിമന്‍ഷ്യ രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് ഗവേഷകര്‍ പുതിയ പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഇതു സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

3,50,000 ഓളം ആളുകളുടെ പങ്കെടുപ്പിച്ചു നടന്ന പഠനത്തില്‍, തലയിലെ ആഘാതത്തില്‍ ബോധം നശിക്കാത്ത വിധത്തിലുള്ള ചെറിയ മുറിവുണ്ടാകുന്നവരില്‍, ഡിമന്‍ഷ്യയ്ക്കുള്ള സാധ്യത 2. 36 മടങ്ങാണെന്ന് ഗവേഷകര്‍ കണ്ടെത്തിയതായി ജെഎഎംഎ ന്യൂറോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. തലയിലുണ്ടാകുന്ന മുറിവില്‍ ബോധക്കേട് സംഭവിച്ചവരില്‍ ഇതിന്റെ സാധ്യത 2. 51, ഗുരുതരമായി തലയ്ക്ക് പരിക്കേറ്റവരില്‍ 3.77 മടങ്ങാണെന്നും ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിവിലിയന്‍ അഥവാ മിലിറ്ററി ജീവിതത്തിനിടയില്‍ തലയ്ക്ക് പരിക്കേറ്റവര്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ് പ്രവിശ്യകളില്‍ (സ്‌ഫോടനങ്ങളിലും മറ്റും അകപ്പെട്ടവര്‍) ഉള്ളവര്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായി നടത്തിയ നിരീക്ഷണത്തില്‍ ഇരുകൂട്ടരിലും ഡിമന്‍ഷ്യ രോഗത്തിനുള്ള സമാന സാധ്യതകളാണ് പഠനത്തിലൂടെ കാണാന്‍ കഴിഞ്ഞതെന്ന് യുഎസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ പ്രൊഫസര്‍ ഡെബോറ ബയേണ്‍സ് പറയുന്നു. നാലര വര്‍ഷത്തോളം നീണ്ട പഠനത്തിലൂടെയാണ് ഗവേഷകര്‍ പുതിയ നിരീക്ഷണങ്ങളില്‍ എത്തിച്ചേര്‍ന്നത്.

Comments

comments

Categories: FK Special, Health, Slider