ഇരുപതോളം വൈബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച 14 വയസ്സുകാരി; ഏറ്റവും പ്രായം കുറഞ്ഞ വെബ്‌സൈറ്റ് സിഇഓ

ഇരുപതോളം വൈബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച 14 വയസ്സുകാരി; ഏറ്റവും പ്രായം കുറഞ്ഞ വെബ്‌സൈറ്റ് സിഇഓ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വെബ് ഡിസൈനര്‍ എന്ന പേര് കരസ്ഥമാക്കിയിരിക്കുകയാണ് കോഴിക്കോടുകാരി ശ്രീലക്ഷ്മി സുരേഷ്. ആള് ചില്ലറക്കാരിയല്ല, ഇ.ഡിസൈസന്‍ ടെക്‌നോളജീസ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിന്റെ സിഇഓ യാണ് ഈ പതിനാലുകാരി.

സുരേഷ് മേനോന്‍, വിജു സുരേഷ് എന്നിവരുടെ മകളാണ് കോഴിക്കോട് പ്രസന്റേഷന്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ ശ്രീലക്ഷ്മി. നാല് വയസ്സുള്ളപ്പോള്‍ തന്നെ മകള്‍ക്ക് കമ്പ്യൂട്ടറിനോട് ഉള്ള താത്പര്യം കണ്ടെത്തിയെന്ന് മാതാപിതാക്കള്‍ പറയുന്നു. അന്ന് തന്നെ മകളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. 6 വയസ്സില്‍ തന്നെ ശ്രീലക്ഷ്മി സ്വന്തമായി വെബ്‌സൈറ്റുകള്‍ തയ്യാറാക്കാന്‍ തുടങ്ങി. അമേരിക്കന്‍ വെബ് മാസ്റ്റര്‍ അസോസിയേഷന്റെ അംഗമാണ് ഈ കൊച്ചു മിടുക്കി. 18 വയസ്സിന് താഴെയുള്ള ഏറ്റവും പ്രായം കുറഞ്ഞ അംഗം.

2007 ല്‍, സ്വന്തം സ്‌ക്കൂളിന് വേണ്ടി ശ്രീലക്ഷ്മി വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തു. അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വമാണ് സൈറ്റ് ഉദ്ഘാടനം ചെയ്തത്. എന്റെ സ്‌കൂളിന് ഒരു ഔദ്യോഗിക സൈറ്റ് ഇല്ലായിരുന്നത് എനിക്കൊരു നല്ല അവസരമായിരുന്നു. അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു കൊണ്ടാണ് സ്‌ക്കൂളിന് സ്വന്തമായൊരു സൈറ്റ് നിര്‍മ്മിച്ചതെന്ന് ശ്രീലക്ഷ്്മി. ശ്രീലക്ഷ്മി ഡിസൈന്‍ ചെയ്ത www.kozhikodedeaf.org എന്ന സൈറ്റും ബിനോയ് വിശ്വമായിരുന്നു ഉദ്ഘാടനം ചെയ്തത്. 2008ല്‍, കേരളത്തിലെ കുട്ടികള്‍ക്കായി സ്വന്തം വാര്‍ത്താ വെബ്‌സൈറ്റ് നിര്‍മ്മിച്ചിരുന്നു. അന്നത്തെ കേരള മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍ ആയിരുന്നു ഉദ്ഘാടനം. ആറു വര്‍ഷത്തിനുള്ളില്‍ 20 ലധികം വെബ്‌സൈറ്റുകളാണ് ശ്രീലക്ഷ്മി ഇതുവരെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

വെബ് ഡിസൈനിംഗില്‍ മികവു പുലര്‍ത്തുന്നവര്‍ക്കുള്ള ഗ്ലോബല്‍ വെബ് അവാര്‍ഡ് ഉള്‍പ്പെടെ അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് നിരവധി പുരസ്‌കാരങ്ങള്‍ ശ്രീലക്ഷ്മി സ്വീകരിച്ചിട്ടുണ്ട്. ദേശീയ ചൈല്‍ഡ് അവാര്‍ഡ്, 2008 ലെ എക്‌സപ്ഷനല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി 30ലധികം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2008 ല്‍ ശ്രീലക്ഷ്മി തന്റെ എട്ടാം വയസ്സില്‍ ഇ ഡിസൈന്‍ ടെക്‌നോളജീസ് ആരംഭിച്ചു. അങ്ങനെ ഈ മിടുക്കി, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ. ആയി മാറി.

Comments

comments

Categories: FK News, Motivation, Tech