ചക്ക പച്ച കഴിക്കണോ പഴുത്തത് കഴിക്കണോ

ചക്ക പച്ച കഴിക്കണോ പഴുത്തത് കഴിക്കണോ

എത്ര കഴിച്ചാലും പ്രിയം തീരാത്ത ഒരു ഫലമാണ് ചക്ക. പ്രത്യേകിച്ച് ചക്ക സീസണായ ഈ മാസങ്ങളില്‍. ചക്ക പുഴുക്കും ചക്ക വരട്ടിയതും ചക്ക പൊരിച്ചതും ചക്കക്കറിയും എല്ലാം ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. നാവില്‍ കൊതിയൂറും രുചിയ്ക്ക് ഒപ്പം തന്നെ ചക്കയിലെ പോഷകമൂല്യങ്ങളും ഏറെയാണ്. പല അസുഖങ്ങളെയും തടഞ്ഞു നിര്‍ത്താനുള്ള കഴിവും ചക്കയ്ക്കുണ്ട്. പ്രമേഹം, അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ചര്‍മ്മ പ്രശ്‌നങ്ങള്‍ തുടങ്ങി പലതിനും ചക്ക ഒരു പ്രതിവിധിയാകാറുണ്ട്. ചക്ക പച്ചയായാലും പഴുത്തതായാലും കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. രുചിയും വ്യത്യസ്തമാണ്. പച്ച ചക്കയില്‍ 85 ശതമാനവും വെള്ളമാണ് അടങ്ങിയിട്ടുള്ളത്. 2 ശതമാനം പ്രോട്ടീനും 3.5 ശതമാനം കാര്‍ബോ ഹൈഡ്രേറ്റും 110 കെജി ഊര്‍ജവുമാണ് അടങ്ങിയിട്ടുള്ളത്. എന്നാല്‍ പഴുത്ത ചക്കയില്‍ 78 ശതമാനമാണ് വെള്ളത്തിന്റെ അംശം. 2.7 ശതമാനം പ്രോട്ടീന്‍, 14 ശതമാനം കാര്‍ബോഹൈഡ്രേറ്റ്, 302 കെജി ഊര്‍ജം എന്നിവയും അടങ്ങിയിട്ടുണ്ട്. പഴുത്ത ചക്കയേക്കാള്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുള്ളത് പച്ച ചക്കയിലാണ്. ഏത് ചക്കയായാലും പ്രമേഹ രോഗികള്‍ക്ക് പ്രമേഹം കുറയ്ക്കാന്‍ മരുന്നുകളേക്കാള്‍ ഗുണം ചെയ്യുന്നുണ്ട് ചക്ക. ഗ്ലൈസെമിക് ഇന്‍ഡക്‌സും അന്നജവും കുറഞ്ഞ അളവിലും നാരുകള്‍ ധാരാളവും അടങ്ങിയതാണ് ഇതിന് കാരണം. പച്ച ചക്കയിലാണ് ഇത് പഴുത്തതിനെ അപേക്ഷിച്ച് കൂടുതല്‍.

Comments

comments

Categories: Health