ദുബായിലെ ഫ്‌ളാഗ്ഷിപ്പ്‌ പദ്ധതിക്ക് 152 മില്ല്യണ്‍ ഡോളര്‍ കരാര്‍ നല്‍കി അസീസിയ

ദുബായിലെ ഫ്‌ളാഗ്ഷിപ്പ്‌ പദ്ധതിക്ക് 152 മില്ല്യണ്‍ ഡോളര്‍ കരാര്‍ നല്‍കി അസീസിയ

10 ബില്‍ഡിംഗുകള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത് എവര്‍ഷൈന്‍ കോണ്‍ട്രാക്റ്റിംഗിനാണ്

ദുബായ്: മേയ്ദാന്‍ വണ്ണില്‍ അസീസിയ ഡെവലപ്‌മെന്റ്‌സ് നിര്‍മിക്കുന്ന വമ്പന്‍ പദ്ധതിയായ അസീസി റിവവെയ്‌റയുടെ നാലാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ കോണ്‍ട്രാക്റ്ററെ നിയമിച്ചു. യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അസീസി ഡെവലപ്‌മെന്റ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ്‌ പ്രൊജക്റ്റാണിത്.

ജൂലൈ മാസത്തോട് കൂടി അടുത്ത ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി 151.1 മില്ല്യണ്‍ ഡോളറിന്റെ കരാറാണ് എവര്‍ഷൈന്‍ കോണ്‍ട്രാക്റ്റിംഗ് എന്ന കമ്പനിക്ക് നല്‍കിയിരിക്കുന്നത്. നാലാം ഘട്ടത്തിന്റെ പകുതിയോളം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള 10 ബില്‍ഡിംഗുകളായിരിക്കും എവര്‍ഷൈന്‍ പണിയുക.

69 മിഡ് റൈസ് ബില്‍ഡിംഗുകളാണ് അസീസി റിവെയ്‌റ പദ്ധതിയിലുണ്ടാകുക. ഇതില്‍ 16,000 യൂണിറ്റുകളുണ്ടാകും. സ്റ്റുഡിയോ, വണ്‍ ബെഡ് റൂം, ടു ബെഡ് റൂം അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പടെയാണ് ഇത്രയും യൂണിറ്റുകള്‍.

കമ്യൂണിറ്റി-അധിഷ്ഠിത റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് ദുബായില്‍ വലിയ ആവശ്യകതയാണുള്ളതെന്ന് അസീസി ഗ്രൂപ്പ് ചെയര്‍മാന്‍ മിര്‍വയ്‌സ് അസീസി പറഞ്ഞു. അതുകൊണ്ടാണ് അസീസി റിവെയ്‌റയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ത്വരിതപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെയുള്ള കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഇതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതി മുഴുവനായും പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മിവര്‍വയ്‌സ് ചൂണ്ടിക്കാട്ടി. ദുബായിലെ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ തനതായ സ്ഥാനം അടയാളപ്പെടുത്താന്‍ ഇതിനോടകം തന്നെ റിവെയ്‌റ പദ്ധതിക്ക് സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

ഫ്രഞ്ച് റിവെയ്‌റ ലൈഫ്‌സ്റ്റൈലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് അസീസി പുതിയ പദ്ധതി അവതരിപ്പിച്ചത്. ഒരു സമഗ്ര റീട്ടെയ്ല്‍ ഡിസ്ട്രിക്റ്റ് എന്ന തലത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്ട്രീറ്റ് ബ്രിഡ്ജ് ബ്രാന്‍ഡുകള്‍, ലെഷര്‍, എന്റര്‍ടെയ്ന്‍മെന്റ് സൗകര്യങ്ങള്‍…അങ്ങനെ അത്യാധുനികമായ, മോഡേണ്‍ ജീവിതശൈലിക്ക് അനുഗുണമായ സകലതും ഉള്‍ക്കൊള്ളിച്ചാണ് അസീസിയ റിവെയ്‌റ ഉയരുന്നത്. ദുബായ് കനാലിന്റെ തീരത്താണ് പദ്ധതി വികസിപ്പിക്കുന്നത്.

കമ്യൂണിറ്റി-അധിഷ്ഠിത റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് ദുബായില്‍ വലിയ ആവശ്യകതയാണുള്ളതെന്ന് അസീസി ഗ്രൂപ്പ് ചെയര്‍മാന്‍ മിര്‍വയ്‌സ് അസീസി പറഞ്ഞു. അതുകൊണ്ടാണ് അസീസി റിവെയ്‌റയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ ത്വരിതപ്പെടുത്തുന്നതെന്നും അദ്ദേഹം

പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ നിര്‍മാണത്തിനായി പ്രസ്റ്റീജ് കണ്‍സ്ട്രക്ഷന്‍സിനെയാണ് അസീസി നിയോഗിച്ചത്. 2019 മൂന്നാം പാദത്തില്‍ ഇതിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 259.1 മില്ല്യണ്‍ ഡോളറിന്റെ കരാറാണ് മൂന്നാം ഘട്ടത്തിന് നല്‍കിയത്. 10 നിലകളുള്ള 13 മിഡ് റൈസ് ബില്‍ഡിംഗുകളാകും അസീസി റിവെയ്‌റയ്ക്കായി പ്രസ്റ്റീജ് മൂന്നം ഘട്ടത്തില്‍ നിര്‍മിക്കുന്നത്.

വളരെ വേഗത്തില്‍ ദുബായില്‍ പ്രീമിയര്‍ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് അസീസി ശ്രമിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് അസീസി റിവെയ്‌റ-അസീസി ഗ്രൂപ്പ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം കുറേയധികം പദ്ധതികള്‍ അസീസി ലിസ്റ്റ് ചെയ്തിട്ടുണ്ട്. 5.4 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള വിവിധ പദ്ധതികള്‍ക്കായി അസീസി ഡെവലപ്പേഴ്‌സ് മാര്‍ച്ചില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നു. 200 പ്രൊജക്റ്റുകളാണ് അസീസി ഡെവലപ്‌മെന്റ്‌സ് ഈ വര്‍ഷം പ്ലാന്‍ ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ നാലാമത്തെ ഉയരം കൂടിയ ടവര്‍ ദുബായില്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി അടുത്തിടെയാണ് അസീസി പ്രഖ്യാപിച്ചത്. അസീസി ഡെവല്‌മെന്റ്‌സിന്റെ വിപുലീകരണത്തിനും സുസ്ഥിര വളര്‍ച്ചയ്ക്കും സുപ്രധാനമായിരിക്കും ഈ വര്‍ഷം. പുതിയ ടെന്‍ഡര്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലുതാണ്. 2020 ആകുമ്പോഴേക്കും മിക്ക പദ്ധതികളും കൈമാറ്റം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

മെയ്ദാന്‍ വണിലെ അസീസി റിവെയ്‌റയെ കൂടാതെ മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സിറ്റിയിലെ മെഗാ കമ്മ്യൂണിറ്റി പദ്ധതിയായ അസീസി വിക്‌റ്റോറിയയാണ് അസീസിയുടെ മറ്റൊരു പ്രധാന പ്രൊജക്റ്റ്. കൂടാതെ പാം ജുമൈറയിലെ റോയല്‍ ബേ, മിന എന്നിവയും ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ ഫര്‍ഹദ് അസീസി, അസീസി അലിയാഹ് റെസിഡന്‍സ്, അസീസി ഫരിസ്ത, അസീസി പ്ലാസ എന്നിവയും കമ്പനി നടപ്പാക്കുന്നുണ്ട്.

Comments

comments

Categories: Arabia