പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിച്ചു നോക്കൂ

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിച്ചു നോക്കൂ

സാധാരണയായി പയര്‍വര്‍ഗങ്ങള്‍ ശരീരത്തിലേക്ക് എത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. മുളപ്പിക്കുന്നത് പയര്‍വര്‍ഗങ്ങളിലെയും ധാന്യങ്ങളിലെയും ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ദഹനക്കുറവും ഗ്യാസും പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്ന ആന്റി ന്യൂട്രിയന്‍സ് ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അര്‍ബുദത്തെ തടയുന്ന ഗ്ലൂക്കോറാഫിന്‍ എന്‍സൈമുകളും നിരവധി ഉണ്ട്. ഒപ്പം ജീവകം സി ജീവകം ഡി എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുളപ്പിച്ച ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

  • ശരീരഭാരം കുറയ്ക്കുന്നു. അമിതവണ്ണമുള്ളവരും അമിതഭാരമുള്ളവും മുളപ്പിച്ച ആഹാരങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇതില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് അമിതവിശപ്പ് ഇല്ലാതാക്കുന്നു.
  • രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. ഇത് അവയവങ്ങളിലേക്കുള്ള ഓക്‌സിജന്റെ ലഭ്യത എളുപ്പമാക്കുന്നു.
  • ദഹനത്തിന് സഹായിക്കുന്നു. ദഹന സമയത്ത് നടക്കുന്ന രാസപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താല്‍ ഇതില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകള്‍ സഹായിക്കുന്നു.
  • ജീവകം എ കൂടുതലായി അടങ്ങിയിട്ടുള്ളതു കൊണ്ട് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.
  • അകാല വാര്‍ദ്ധ്യക്യം തടയുന്നു. പ്രായമാകുന്നതിനു കാരണമാവുന്ന ഡി എന്‍ എ കളെ തടയാന്‍ മുളപ്പിച്ച പയറിനു കഴിയുന്നു.
  • ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ജീവകം എ ഹെയര്‍ ഫോളിക്കുകളെ ഉത്തേജിപ്പിച്ച് മുടിയുടെ ആരോഗ്യത്തെ നിലനിര്‍ത്തുന്നു.
  • അസിഡിറ്റി കുറയ്ക്കുന്നു.
  • കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു.
  • ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു.
  • രോഗപ്രതിരോധ ശേഷി കൂട്ടുന്നു.

Comments

comments

Categories: Health