പരമ്പരാഗത സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിക്കുന്ന സോഫ്റ്റ് ബാങ്ക്

പരമ്പരാഗത സങ്കല്‍പ്പങ്ങളെ പുനര്‍നിര്‍വചിക്കുന്ന സോഫ്റ്റ് ബാങ്ക്

ജെഫ് ബെസോസ്, ജാക് മാ, സുക്കര്‍ബെര്‍ഗ് ശ്രേണിയിലേക്ക് ഒരു പുതിയ പേര് കൂടി സ്ഥാനം പിടിച്ചിരിക്കുകയാണു മസായോഷി സണ്‍. ജാപ്പനീസ് ടെലകോം, ഇന്റര്‍നെറ്റ് സ്ഥാപനമായ സോഫ്റ്റ് ബാങ്കിന്റെ സ്ഥാപകനാണു കക്ഷി. ലോകത്തിലെ ഏറ്റവും പ്രതീക്ഷയേകുന്ന, ആവേശകരമായ പുതുതലമുറ കമ്പനികളില്‍ നിക്ഷേപം നടത്താനും, ഫണ്ട് ലഭ്യമാക്കുവാനും അദ്ദേഹം വിഷന്‍ ഫണ്ട് എന്ന പേരില്‍ ബൃഹത്തായൊരു ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരിച്ചിരിക്കുകയാണ്.

സാങ്കേതികവിദ്യാ രംഗത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഏതാനും വ്യക്തികളുടെ പേര് പറയാന്‍ നമ്മള്‍ ടെക് മേഖലയിലുള്ള വിദഗ്ധരോട് രണ്ട് വര്‍ഷം മുന്‍പാണ് ആവശ്യപ്പെട്ടിരുന്നതെങ്കില്‍, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ആലിബാബയുടെ ജാക് മാ, ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് തുടങ്ങിയ ചില പരിചിത പേരുകള്‍ അവര്‍ പറയുമായിരുന്നു. എന്നാല്‍ ഇന്ന് ഈ ചോദ്യം ചോദിക്കുകയാണെങ്കില്‍ മസായോഷി സണ്‍ എന്നൊരു പുതിയ പേര് അവര്‍ പറയും.

ജെഫ് ബെസോസ്, ജാക് മാ, സുക്കര്‍ബെര്‍ഗ് ശ്രേണിയിലേക്ക് ഒരു പുതിയ പേര് കൂടി സ്ഥാനം പിടിച്ചിരിക്കുകയാണു മസായോഷി സണ്‍. ജാപ്പനീസ് ടെലകോം, ഇന്റര്‍നെറ്റ് സ്ഥാപനമായ സോഫ്റ്റ് ബാങ്കിന്റെ സ്ഥാപകനാണു കക്ഷി. ലോകത്തിലെ ഏറ്റവും പ്രതീക്ഷയേകുന്ന, ആവേശകരമായ പുതുതലമുറ കമ്പനികളില്‍ നിക്ഷേപം നടത്താനും, ഫണ്ട് ലഭ്യമാക്കുവാനും അദ്ദേഹം വിഷന്‍ ഫണ്ട് എന്ന പേരില്‍ ബൃഹത്തായൊരു ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരിച്ചിരിക്കുകയാണ്. ഇന്നു വിഷന്‍ ഫണ്ട്, അവര്‍ നിക്ഷേപം നടത്തുന്ന വ്യവസായങ്ങളെയും, മൂലധനത്തിന്റെ മറ്റു വിതരണക്കാരെയും മാറ്റി മറിക്കുകയാണ്. അഥവാ ഡിസ്‌റപ്റ്റ് ചെയ്യുകയാണ്.
2016-ല്‍ സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാനും, മസായോഷി സണ്ണും തമ്മിലുണ്ടാക്കിയ സഖ്യത്തിന്റെ ഫലമായിട്ടാണ് വിഷന്‍ ഫണ്ട് രൂപമെടുത്തത്. സൗദിയുടെ എണ്ണ അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണു മസായോഷി സണ്ണിന് 45 ബില്യന്‍ ഡോളര്‍ സൗദി രാജകുമാരനായ സല്‍മാന്‍ കൈമാറിയത്. ഇരുവരും തമ്മില്‍ നടത്തിയ വെറും 45 മിനിറ്റ് ദൈര്‍ഘ്യമുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു സല്‍മാന്‍, സണ്ണിന് 45 ബില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തത്. വലിയൊരു തുക സൗദി നിക്ഷേപിച്ചതോടെ വിഷന്‍ ഫണ്ടിനു കൂടുതല്‍ നിക്ഷേപകര്‍ പിന്തുണയുമായി രംഗത്തുവന്നു. അബുദാബിയില്‍നിന്നുള്ള വന്‍കിടക്കാരും, ആപ്പിള്‍ കമ്പനിയുമൊക്കെ ഇത്തരത്തില്‍ പിന്തുണച്ചവരാണ്. കഴിഞ്ഞ ദിവസം ജര്‍മന്‍ കാര്‍നിര്‍മാതാക്കളായ ഡെയിംലര്‍ സോഫ്റ്റ് ബാങ്കില്‍ നിക്ഷേപം നടത്തുകയുണ്ടായി. മെഴ്‌സിഡസ് ബെന്‍സ് കാര്‍ നിര്‍മിക്കുന്നവരാണ് ഡെയിംലര്‍.

1981-ലാണ് 60-കാരനായ സണ്‍, സോഫ്റ്റ്ബാങ്ക് ആരംഭിച്ചത്. ഒരു ചെറിയ ജാപ്പനീസ് സോഫ്റ്റ്‌വെയര്‍ വിതരണക്കാരായിരുന്നു അന്നു സോഫ്റ്റ്ബാങ്ക്. പിന്നീട് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ടെക്‌നോളജി ഇന്‍വെസ്റ്റര്‍മാരായി രൂപാന്തരപ്പെട്ടു. ഇന്ന് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കോര്‍പ്പിന്റെ കീഴില്‍ നിരവധി ഉപകമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. അവയിലൊന്നാണു സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട്.
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടെക്‌നോളജി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമയെന്നു വിശേഷിപ്പിക്കുന്ന സണ്‍, ജാപ്പനീസ് ദ്വീപായ ക്യുഷുവിലാണു ജനിച്ചു വളര്‍ന്നത്. ജപ്പാന്‍കാരനെന്ന് അറിയപ്പെടുമ്പോഴും സണ്ണിന്റെ പൂര്‍വികര്‍ കൊറിയന്‍ വംശജരാണ്.16-ാം വയസില്‍ സണ്‍ യുഎസിലേക്ക് ഉന്നത പഠനത്തിനായി യാത്ര തിരിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ പഠിച്ചു കൊണ്ടിരിക്കവേയാണ്, അദ്ദേഹം സംരംഭകനായുള്ള തന്റെ കരിയറിനു തുടക്കമിട്ടത്.

വിഷന്‍ ഫണ്ട്, സിലിക്കണ്‍ വാലി വെഞ്ച്വര്‍ ക്യാപിറ്റല്‍ ലോകത്തെ പിടിച്ചുകുലുക്കുകയാണ്. അത് നിലവിലെ ടെക് ഭീമന്മാര്‍ക്കെതിരേയുള്ള മത്സരത്തെ പോഷിപ്പിക്കാന്‍ പ്രാപ്തമാണ്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയവയ്ക്കുള്ള ബദലിനു തുടക്കമിടാന്‍ സ്റ്റാര്‍ട്ട് അപ്പുകളെ, ഫണ്ട് ലഭ്യമാക്കി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

മുന്‍നിര സാങ്കേതികവിദ്യകളെന്നു വിശേഷണമുള്ള ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് മുതല്‍ റോബോട്ടിക്‌സ് വരെയുള്ള മേഖലകളിലാണു മസായോഷി സണ്‍ പണം നിക്ഷേപിക്കുന്നത്. ഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്ന യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ കമ്പനികളിലും, കഴിഞ്ഞ ദിവസം വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിലും മസായോഷി സണ്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷക്കാലം കൊണ്ടു 70 മുതല്‍ 100 ടെക്‌നോളജി കമ്പനികളില്‍, ഒരു ബില്യന്‍ ഡോളറിനു മുകളില്‍ മൂല്യമുള്ള സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപം നടത്താനാണു മസായോഷി സണ്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

മൂലധനം വളരെ കുറഞ്ഞ അളവില്‍ മാത്രം വിതരണം ചെയ്യുന്ന ഇന്ത്യയിലും, ദക്ഷിണകിഴക്കന്‍ ഏഷ്യയിലും, നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലും മസായോഷി സണ്‍ മൂലധനം എത്തിക്കുന്നു. ബ്രിട്ടീഷ് വെര്‍ച്വല്‍ റിയല്‍റ്റി സ്ഥാപനമായ Improbable -ല്‍ 500 മില്യന്‍ ഡോളറാണു മസായോഷി നിക്ഷേപിച്ചത്. ഇതുവരെയുള്ള ഫണ്ടിംഗ് റെക്കോഡാണ് ഇതിലൂടെ മസായോഷി തിരുത്തിയത്. Auto1 എന്ന ജര്‍മന്‍ ഓണ്‍ലൈന്‍ കാര്‍ ഡീലറില്‍ 565 മില്യന്‍ ഡോളറും നിക്ഷേപിച്ചു. നിരവധി വര്‍ഷങ്ങള്‍ക്കിടെ ജര്‍മനിയിലുണ്ടായ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നായിട്ടാണ് ഇതിനെ കാണുന്നത്.

2016-ല്‍ സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാനും, മസായോഷി സണ്ണും തമ്മിലുണ്ടാക്കിയ സഖ്യത്തിന്റെ ഫലമായിട്ടാണ് വിഷന്‍ ഫണ്ട് രൂപമെടുത്തത്. സൗദിയുടെ എണ്ണ അടിസ്ഥാനമാക്കിയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായിട്ടാണു മസായോഷി സണ്ണിന് 45 ബില്യന്‍ ഡോളര്‍ സൗദി രാജകുമാരനായ സല്‍മാന്‍ കൈമാറിയത്. ഇരുവരും തമ്മില്‍ നടത്തിയ വെറും 45 മിനിറ്റ് ദൈര്‍ഘ്യമുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു സല്‍മാന്‍, സണ്ണിന് 45 ബില്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തത്

നിരവധി രാജ്യങ്ങളിലും, വ്യവസായങ്ങളിലും സാന്നിധ്യം വര്‍ധിപ്പിക്കുന്നു എന്നതാണു വിഷന്‍ ഫണ്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. സോഫ്റ്റ് ബാങ്കില്‍ ഒരു വെര്‍ച്വല്‍ സിലിക്കണ്‍ വാലി രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നു മസായോഷി സണ്‍ പറയുന്നു. ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു ബന്ധങ്ങളും, ഉപദേശവും വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോം, പരസ്പരം ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോം എന്നിവയാണു വെര്‍ച്വല്‍ സിലിക്കണ്‍ വാലി രൂപീകരിക്കുന്നതിലൂടെ മസായോഷി ലക്ഷ്യമിടുന്നത്.
ചുരുക്കത്തില്‍, മസായോഷിയുടെ ഉടമസ്ഥതയിലുള്ള വിഷന്‍ ഫണ്ടിന്റെ പ്രവര്‍ത്തനരീതി ഒരു വിപ്ലവം തന്നെയാണ്. പക്ഷേ, ഇത് ഉപഭോക്താവിനു ഗുണകരമായിരിക്കുമോ ? ഇന്നൊവേഷന്‍ കൊണ്ടുവരുമോ ? തുടങ്ങിയ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. വിഷന്‍ ഫണ്ടിന് തീര്‍ച്ചയായും അതിന്റേതായ ആകര്‍ഷണങ്ങളുണ്ട്. അത് സിലിക്കണ്‍ വാലി വെഞ്ച്വര്‍ ക്യാപിറ്റല്‍ ലോകത്തെ പിടിച്ചുകുലുക്കുകയാണ്. അത് നിലവിലെ ടെക് ഭീമന്മാര്‍ക്കെതിരേയുള്ള മത്സരത്തെ പോഷിപ്പിക്കാന്‍ പ്രാപ്തമാണ്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയവയ്ക്കുള്ള ബദലിനു തുടക്കമിടാന്‍ സ്റ്റാര്‍ട്ട് അപ്പുകളെ, ഫണ്ട് ലഭ്യമാക്കി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചൈനയിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വിഷന്‍ ഫണ്ട് സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്.

Comments

comments

Categories: FK Special, Slider