ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് കൈത്താങ്ങാകുന്ന പുനരുപയോഗ ഊര്‍ജ പദ്ധതികള്‍; ഒരു ജര്‍മന്‍ വിജയകഥ

ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് കൈത്താങ്ങാകുന്ന പുനരുപയോഗ ഊര്‍ജ പദ്ധതികള്‍; ഒരു ജര്‍മന്‍ വിജയകഥ

ഗ്രാമസ്വരാജിലേക്കുള്ള വഴി സ്വയംപര്യാപ്തതയാണെന്ന സന്ദേശത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാര്‍ഷിക വൃത്തിയിലേറ്റ തിരിച്ചടികള്‍ക്ക് പുരുപയോഗിക്കാവുന്ന ഊര്‍ജ പദ്ധതികളിലൂടെ മറുപടി കണ്ടെത്തിയിരിക്കുകയാണ് പടിഞ്ഞാറന്‍ ജര്‍മനിയിലെ ഗ്രാമീണ ജനത. കാറ്റും സൂര്യപ്രകാളവും പ്രയോജനപ്പെടുത്തി ഈ പ്രദേശങ്ങള്‍ കൈവരിച്ച വികസനത്തിന്റെ കഥ പറയുകയാണ് ലേഖകന്‍.

ജര്‍മനിയിലെ ഇംഗലൈം നഗരത്തിലെ മുന്തിരി കര്‍ഷകനും വൈന്‍ നിര്‍മാതാവുമാണ് യുവാവായ തോബിയാസ് ഹസ്റ്റര്‍. പ്രതിവര്‍ഷം 200,000 കുപ്പി വൈന്‍ ഉല്‍പാദനത്തിലേക്ക് തന്റെ കുടുംബ വ്യവസായം വിപുലീകരിക്കാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ മോശം കാലാവസ്ഥ മൂലം തുടര്‍ച്ചയായ വിളനാശമാണ് അദ്ദേഹമടക്കമുള്ള കര്‍ഷകര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തില്‍, ചിത്രം വരച്ചു വെച്ചതു പോലെ തോന്നിപ്പിക്കുന്ന മനോഹരമായ നഗരങ്ങള്‍ക്കും ആകര്‍ഷകമായ കോട്ടകള്‍ക്കും പേരുകേട്ട റൈന്‍ലാന്‍ഡ് പാലറ്റീന്‍ സംസ്ഥാനത്തെ ഗ്രാമപ്രദേശത്ത് പുനരുപയോഗ ഊര്‍ജ സ്രോതസുകളില്‍ നിന്നുകൂടി നേട്ടങ്ങള്‍ കൊയ്യുകയാണ് അവര്‍.

‘മഞ്ഞു വീഴ്ചയും വരള്‍ച്ചയും മൂലം ദുഷ്‌കരമായ വര്‍ഷങ്ങളില്‍ വിളവ് 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ പ്രകടമാണ്. അത് പതിവായി സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു’- 38 കാരനായ ഹസ്റ്റര്‍ പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ അനുഭവപ്പെടുന്ന സൂര്യന്റെ താപപീഢകള്‍ തന്റെ മുന്തിരിത്തോപ്പുകളെ സംബന്ധിച്ച് ദോഷകരമാണെങ്കിലും സോളാര്‍ പാനലുകള്‍ക്ക് അങ്ങനെയല്ലെന്ന് ഫാമിന്റെ മേല്‍ക്കൂര ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. മേല്‍ക്കൂരയില്‍ നിറയെ സോളാര്‍ പാനലുകള്‍ അടുക്കി നിരത്തിയിരിക്കുന്നു.

പശ്ചിമ ജര്‍മനിയില്‍ മോസല്‍, റൈന്‍ നദികള്‍ക്കിടയില്‍, ചെറിയ കുന്നുകള്‍ നിറഞ്ഞ, കാര്‍ഷിക വൃത്തിയുടെയും വീഞ്ഞിന്റെയും കേന്ദ്രമായ ഈ പ്രദേശത്ത് സൗരോര്‍ജവും പവനോര്‍ജവും വൈദ്യുതിയുടെ പ്രധാന ഉറവിടങ്ങളായി മാറിക്കഴിഞ്ഞു. ഹസ്റ്ററിന്റെ വൈന്‍ ഉല്‍പാദന കേന്ദ്രത്തിന്റെ മേല്‍കൂരയില്‍ 90,000 യൂറോ മുതല്‍ മുടക്കില്‍ സ്ഥാപിച്ചിരിക്കുന്നത് 80 കിലോവാട്ടിന്റെ സൗരോര്‍ജ പ്ലാന്റാണ്. ഉപയോഗത്തിന് ശേഷം മിച്ചം വരുന്ന ഊര്‍ജം പ്രാദേശിക ഗ്രിഡിലേക്ക് വിറ്റും കുടുംബം പണം സമ്പാദിക്കുന്നു.

ജര്‍മനിയിലുടനീളം പൗരന്‍മാരുടെ ഉടമസ്ഥതയിലുള്ള, വളരെ വികേന്ദ്രീകൃതമായ ഊര്‍ജ സംവിധാനമായ ‘എനര്‍ജിവെന്‍ഡെ’ യുടെ ആയിരക്കണക്കിനു വരുന്ന ഗുണഭോക്താക്കളില്‍ ഒരാള്‍ മാത്രമാണ് ഹസ്റ്റര്‍. പ്രാദേശിക ബാങ്കുകളുടെയും പ്രാദേശിക വായ്പാ പദ്ധതികളുടെയും സാമ്പത്തിക സഹായത്തോടെ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ വികസിപ്പിച്ചു കൊണ്ട്, 2022 ഓടെ ആണവോര്‍ജ ഉപയോഗം ഘട്ടംഘട്ടമായി ഇല്ലാതാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

2015 വരെ 100 മില്യണ്‍ യൂറോയാണ് റൈന്‍ലാന്‍ഡ്-പാലറ്റീന്‍ പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ പുനരുപയോഗ ഊര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ വേണ്ടി ഒഴുക്കിയത്. പ്രതിവര്‍ഷം 40 മില്ല്യണ്‍ യൂറോ മൂല്യം വരുന്ന ആദായം ഇതുമൂലം സൃഷ്ടിക്കപ്പെടുന്നു എന്നതാണ് ഈ ഉര്‍ജ വിപ്ലവത്തിന്റെ തിളക്കമുള്ള വശം.

പുനരുപയോഗ ഊര്‍ജ ഉല്‍പാദനത്തില്‍ സമ്മോഹനങ്ങളായ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുന്നതിലും പൗരന്‍മാരുടെ പങ്കാളിത്തത്തിലും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ് റിനെലാന്‍ഡ്-പലാറ്റിനേറ്റ്. അവിടത്തെ 1,02,000 ജനസംഖ്യയുള്ള റൈന്‍-ഹുന്‍സ്‌റുക്ക് ജില്ലയില്‍ ആവശ്യമായതിനേക്കാള്‍ മൂന്ന് മടങ്ങ് വൈദ്യുതോര്‍ജമാണ് പ്രാദേശിക പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ വഴി ഉല്‍പാദിപ്പിക്കുന്നത്.

പ്രമുഖ സഹകാരിയായ ഫ്രെഡ്രിക് വിലെം റഫെയ്‌സണ്‍ ആവിഷ്‌കരിച്ച ‘ഗ്രാമത്തിന്റെ പണം ഗ്രാമത്തിനു വേണ്ടി’ എന്ന സ്വയം സഹായ ആശയം ഉള്‍ക്കൊണ്ടുകൊണ്ടാണ് പൗരന്‍മാര്‍ അംഗങ്ങളായ ഊര്‍ജ സഹകരണ സംഘങ്ങളിലൂടെ സ്വയംപര്യാപ്തത കൈവരിച്ചത്. 748 മെഗാവാട്ട് ശേഷിയുള്ള 268 കാറ്റാടി പദ്ധതികള്‍ വഴി റൈന്‍-ഹണ്‍സ്രക്കില്‍ മാത്രം പ്രതിവര്‍ഷം ബില്യണ്‍ കിലോവാട്ടിലധികം ഊര്‍ജമാണ് ഉല്‍പാദിപ്പിക്കപ്പെടുന്നത്. ‘ഞങ്ങളുടെ പൗരന്‍മാര്‍ക്കായി സുസ്ഥിര ഗ്രാമ വികസന സങ്കല്‍പങ്ങള്‍ സാക്ഷാത്കരിക്കാന്‍ പവനോര്‍ജ വൈദ്യുത പദ്ധതികളില്‍ നിന്നുള്ള വരുമാനം സഹായിച്ചു’- പ്രദേശത്തെ ന്യൂവര്‍കിര്‍ക് മുന്‍സിപ്പാലിറ്റിയുടെ മേയര്‍ വോള്‍കര്‍ വിച്ചര്‍ പറഞ്ഞു.

‘മിക്ക മുന്‍സിപ്പാലിറ്റികള്‍ക്കും 20-25 വര്‍ഷ കാലയളവിലേക്ക് വാര്‍ഷിക പാട്ട വരുമാനമായി ഏഴ് മില്യണ്‍ യൂറോ വരെ ലഭിക്കും. പൊതുജന സേവന പദ്ധതികള്‍ നടപ്പാക്കുന്നതിനും പരിരക്ഷിക്കുന്നതിനാണ് ഈ വരുമാനം ഉപയോഗിക്കുക’- റൈന്‍-ഹണ്‍സ്രക് ജില്ലയിലെ മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ബെര്‍ട്രാം ഫ്‌ളേക് വിശദീകരിച്ചു. ’20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ പ്രദേശത്ത് ഊര്‍ജോല്‍പാദനമേ ഉണ്ടായിരുന്നില്ല. അതിനു ശേഷം പുനരുപയോഗ ഊര്‍ജ രംഗത്തെ നിക്ഷേപങ്ങള്‍ ലോട്ടറി അടിച്ചത് പോലെയാണ് ഗുണം ചെയ്തത്’- അദ്ദേഹം വ്യക്തമാക്കി. പുതിയതും പഴയതുമടക്കം എല്ലാ കെട്ടിടങ്ങളിലും ഊര്‍ജോല്‍പാദനത്തിന് തങ്ങള്‍ ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയെന്നും 3,000 ത്തില്‍ അധികം മേല്‍കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ അവരുടെ ഭൂമി പവനോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പാട്ടത്തിനു നല്‍കുകയും പ്രതിവര്‍ഷം ആയിരക്കണക്കിന് യൂറോ സമ്പാദിക്കുകയും ചെയ്യുന്നുണ്ടെന്നും ഫ്‌ളേക് കൂട്ടിച്ചേര്‍ത്തു.

കാറ്റാടി യന്ത്രങ്ങള്‍ വഴി ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സ്ഥലം പാാട്ടത്തിനു നല്‍കിയതില്‍ നിന്നു ലഭിച്ച വരുമാനത്തിലൂടെ സൗരതാപവും ബയോമാസ് ഊര്‍ജവും ഉപയോഗിച്ചുകൊണ്ട് ന്യൂവര്‍കിര്‍ക്് മുന്‍സിപ്പാലിറ്റി ജില്ലാ അടിസ്ഥാനത്തിലെ ഏറ്റവും വലിയ താപ സംവിധാനം സ്ഥാപിച്ചു. 150 വീടുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. അന്തരീക്ഷ മലിനീകരണത്തിന് കാരണമായ, ഫോസില്‍ ഇന്ധനങ്ങള്‍ അടിസ്ഥാനമാക്കിയ സംവിധാനം ഉപേക്ഷിക്കാനും സാധിച്ചു.

യഥാര്‍ഥത്തില്‍, കാറ്റാടി പാര്‍ക്കുകള്‍ക്കും പുതിയ വൈദ്യുത ലൈനുകള്‍ക്കുമെതിരെയുള്ള മുറവിളി, ഇപ്പോള്‍ ജര്‍മനിയിലുടനീളം ഉറക്കെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കാറ്റാടിപ്പാടങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിലും, വന്യ ജീവികളിലും, പരിസ്ഥിതിയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്യുന്നത്. ജര്‍മനിയില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ മൂന്നില്‍ ഒന്നും പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളില്‍ നിന്നുള്ളതാണെന്ന് ഈ അവസരത്തില്‍ ഓര്‍ക്കണം. ‘സര്‍ക്കാരിന്റെ നയങ്ങള്‍ കാറ്റില്‍ നിന്നുള്ള ഊര്‍ജോല്‍പാദനത്തിന്റെ അതിവേഗത്തിലുള്ള വികസനം സാധ്യമാക്കിയിട്ടുണ്ട്. എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന റെഡ് കൈറ്റ് ഉള്‍പ്പെടെയുള്ള പക്ഷികളുടെ നാശത്തിലേക്ക് ഇത് നയിച്ചു’- നേച്വര്‍ ആന്‍ഡ് ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ യൂണിയനിലെ മുതിര്‍ന്ന വിദഗ്ധനായ കോസിമ ലിന്‍ഡേമാന്‍ അഭിപ്രായപ്പെടുന്നു.

റൈന്‍ലാന്‍ഡ്-പാലറ്റീന്‍ സംസ്ഥാനത്തും അയല്‍പക്കത്തുള്ള സാര്‍ലാന്‍ഡിലും ‘നിയന്ത്രിതവും തീക്ഷ്ണ കുറഞ്ഞതുമായ ഊര്‍ജ പരിവര്‍ത്തനത്തെ’ അനുകൂലിക്കുന്ന 9,000 ത്തില്‍ പരം അംഗങ്ങളുള്ള ആന്റി-വിന്‍ഡ് പവര്‍ സിറ്റിസണ്‍ അലൈന്‍സിനെ നയിക്കുന്നത് ബിയോണ്‍ പീറ്റേഴ്‌സ് എന്ന വ്യക്തിയാണ്. ‘കാറ്റാടി യന്ത്രങ്ങള്‍ക്കും സമീപത്തെ ആള്‍താമസമുള്ള കെട്ടിടങ്ങള്‍ക്കുമിടയില്‍ ചുരുങ്ങിയത് രണ്ട് കിലോമീറ്ററെങ്കിലും ദൂരം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളും പക്ഷികളുടെ ദേശാടന ഇടനാഴികളും ഒഴിച്ചു നിര്‍ത്തി വേണം കാറ്റാടി പദ്ധതികള്‍ വ്യാപിപ്പിക്കാന്‍’- അദ്ദേഹം പറഞ്ഞു.

ഹസ്റ്ററിന്റെ വൈന്‍ ഉല്‍പാദന കേന്ദ്രത്തിന്റെ മേല്‍കൂരയില്‍ 90,000 യൂറോ മുതല്‍ മുടക്കില്‍ സ്ഥാപിച്ചിരിക്കുന്നത് 80 കിലോവാട്ടിന്റെ സൗരോര്‍ജ പ്ലാന്റാണ്. ഉപയോഗത്തിന് ശേഷം മിച്ചം വരുന്ന ഊര്‍ജം പ്രാദേശിക ഗ്രിഡിലേക്ക് വിറ്റും കുടുംബം പണം സമ്പാദിക്കുന്നു. വികേന്ദ്രീകൃത ഊര്‍ജ സംവിധാനമായ ‘എനര്‍ജിവെന്‍ഡെ’യിലൂടെ 2022 നകം ആണവോര്‍ജ ഉപയോഗം ഘട്ടംഘട്ടമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.

2015 വരെ 100 മില്യണ്‍ യൂറോയാണ് റൈന്‍ലാന്‍ഡ്-പാലറ്റീന്‍ പ്രാദേശിക സമ്പദ് വ്യവസ്ഥയില്‍ പുനരുപയോഗ ഊര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ വേണ്ടി ഒഴുക്കിയത്. പ്രതിവര്‍ഷം 40 മില്ല്യണ്‍ യൂറോ മൂല്യം വരുന്ന ആദായം ഇതുമൂലം സൃഷ്ടിക്കപ്പെടുന്നു എന്നതാണ് ഈ ഉര്‍ജ വിപ്ലവത്തിന്റെ തിളക്കമുള്ള വശം.

2015ല്‍ മൊര്‍സ്്‌ഡോര്‍ഫിനും സോസ്ബര്‍ഗിനുമിടയില്‍ 360 മീറ്റര്‍ നീളത്തിലും 100 മീറ്റര്‍ ഉയരത്തിലും നിര്‍മിച്ച ഗൈഎര്‍ലേ പാലം പ്രദേശത്ത് വരാനിരുന്ന സമൃദ്ധിയുടെ സൂചകമായിരുന്നു. ഏറ്റവും ലാഭകരമായി പവനോര്‍ജം ഉല്‍പാദിപ്പിക്കുന്ന മൊര്‍സ്ഡോര്‍ഫില്‍ 11 കാറ്റാടിപ്പാടങ്ങളുണ്ട്. പ്രതിവര്‍ഷം ലഭിക്കുന്ന 2,00,000 യൂറോയോളം അധിക വരുമാനത്തിന്റെ കരുത്തില്‍ ജര്‍മനിയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം മുന്‍സിപ്പാലിറ്റി ഇവിടെ സ്ഥാപിച്ചു. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ തന്നെ 5,70,000 സന്ദര്‍ശകരാണ് പാലം കാണാനെത്തിയത്. ഇപ്രകാരം വിനോദ സഞ്ചാര വ്യവസായവും മേഖലയില്‍ വളരുകയാണ്.

വിശാല്‍ ഗുലാട്ടി

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider