എണ്ണയ്ക്കു തീ പിടിക്കുമ്പോള്‍

എണ്ണയ്ക്കു തീ പിടിക്കുമ്പോള്‍

എണ്ണവില 2014നു ശേഷമുള്ള ഏറ്റവും വലിയ നിരക്കിലെത്തുമ്പോള്‍ ഉപഭോക്താക്കള്‍ ആകുലപ്പെടുന്നു

എണ്ണവില ലോകത്തിന്റെ ഗതി നിര്‍ണയിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളാകുന്നു. ഇന്നും എണ്ണവില ലോകസമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ഇരുതലവാളാണ്. എണ്ണവില ഈ വര്‍ഷം ഇതുവരെ 14 ശതമാനം കണ്ട് ഉയര്‍ന്നിരിക്കുന്നു. 2014-നു ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ക്രൂഡ് ഓയില്‍ വില്‍പ്പന നടക്കുന്നത്. ഇതില്‍ ആഹ്ലാദിക്കുന്ന വിഭാഗം എണ്ണയുല്‍പ്പാദക രാഷ്ട്രങ്ങള്‍ മാത്രമാണ്. ബഹുഭൂരിപക്ഷം വരുന്ന ഉപഭോക്തൃരാഷ്ട്രങ്ങളാകട്ടെ ആശങ്കയോടെ കഴിയുന്നു. ഏറിയ പങ്കും ആകുലപ്പെടുന്നത് എണ്ണവിലയുടെ കാരണങ്ങളെച്ചൊല്ലിയാണ്.

വിതരണശൃംഖല സങ്കോചിക്കുന്നതിനെ തുടര്‍ന്ന് എണ്ണവിലയിലുണ്ടായ ഞെട്ടിക്കുന്ന വര്‍ധന ദോഷകരമാണെങ്കിലും ശക്തമായ ആവശ്യത്തെ തുടര്‍ന്നുണ്ടാകുന്ന വിലവര്‍ധന ആഗോള വളര്‍ച്ചയുടെ സുസ്ഥിരതയില്‍ പ്രതിഫലിക്കുന്നുവെന്നു കാണാം. ഏതായാലും വിജയികളും പരാജിതരുമിവിടെയുണ്ട്, പ്രത്യേകിച്ച് ഉയര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഇത് സ്വാഭാവികമായും ദര്‍ശിക്കാവുന്നതാണ്. ഊര്‍ജ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളെ വിലക്കയറ്റം ഞെരുക്കുന്നു. അവരുടെ കടം പെരുകുകയും പണപ്പെരുപ്പനിരക്കിന്റെ വേഗം കൂടുകയും ചെയ്യുന്നു. എണ്ണ കയറ്റുമതിക്കാര്‍ക്കാകട്ടെ സര്‍ക്കാര്‍ ഖജനാവിലേക്കുള്ള മുതല്‍ക്കൂട്ടാണിത്.

ഇറാന്‍ ആണവഉടമ്പടിയില്‍ നിന്നു പിന്മാറാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം സൃഷ്ടിച്ച അനിശ്ചിതത്വമാണ് എണ്ണവില വര്‍ധിക്കാന്‍ കാരണമായത്. തീരുമാനം വിതരണശൃംഖലയില്‍ വലിയ ഭൂകമ്പം സൃഷ്ടിച്ചിരുന്നു. 1973-ലെ അറബ് എണ്ണ ഉപരോധത്തിനു ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് എണ്ണയുടെ മേലുള്ള ആശ്രിതത്വം ദൗര്‍ബല്യമായി മാറിയത്. 1980-കള്‍ക്കു ശേഷം മധ്യേഷ്യയില്‍ അമേരിക്ക സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ നടത്തിയ തന്ത്രപരമായ സൈനികവിന്യാസങ്ങള്‍ ഇതിന്റെ ഭാഗമാണ്. അമേരിക്കന്‍ നീക്കം എണ്ണയില്‍ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയ്ക്കു മേലുള്ള കടന്നുകയറ്റമായിരുന്നു.

എണ്ണവില ഈ വര്‍ഷം ഇതുവരെ 14 ശതമാനം കണ്ട് ഉയര്‍ന്നിരിക്കുന്നു. 2014-നു ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ക്രൂഡ് ഓയില്‍ വില്‍പ്പന നടക്കുന്നത്. ഇതില്‍ ആഹ്ലാദിക്കുന്ന വിഭാഗം എണ്ണയുല്‍പ്പാദക രാഷ്ട്രങ്ങള്‍ മാത്രമാണ്

ആഗോള വളര്‍ച്ചയില്‍ എണ്ണവിലവര്‍ധന എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു പരിശോധിക്കാം. 2011 മുതല്‍ ലോക സാമ്പത്തികരംഗം വിപുലമായ തോതില്‍ മാന്ദ്യവും കുതിപ്പും അനുഭവിച്ചു വരുകയാണ്. വര്‍ധിച്ച എണ്ണവില ഗാര്‍ഹിക വരുമാനത്തിലും നിത്യനിദാനച്ചെലവിലും പ്രതിഫലിക്കുന്നു. ഇതിന്റെ പ്രത്യാഘാതം ഏറിയും കുറഞ്ഞുമാണ് അനുഭവപ്പെടുന്നത്. പല അംഗരാജ്യങ്ങളും എണ്ണഇറക്കുമതിയെ ആശ്രയിക്കുന്നവരാകയാല്‍ യൂറോപ്പിന്റെ സാഹചര്യം ദുര്‍ബലമാകാന്‍ ഇടവരുത്തിയിരിക്കുന്നു.

ചൈനയാണ് ഏറ്റവും വലിയ എണ്ണഇറക്കുമതി രാജ്യം. ഇത് അവിടത്തെ പണപ്പെരുക്കനിരക്ക് ഉയര്‍ത്തുന്നു. ഇപ്പോള്‍ത്തന്നെ അത് ഉയര്‍ന്ന നിലയിലാണ്. 2017-ല്‍ 1.6 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്കെങ്കില്‍ ഈ വര്‍ഷം അത് 2.3 ശതമാനത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ആഗോളവളര്‍ച്ച സുസ്ഥിരമാകാന്‍ വില ഉയര്‍ന്നു നില്‍ക്കേണ്ടതും ആ നിലയില്‍ത്തന്നെ പിടിച്ചുനിര്‍ത്തേണ്ടതും അത്യാവശ്യമാണെന്ന് ധനശാസ്ത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഊര്‍ജച്ചെലവ് കുറയ്ക്കുന്നതിന് വേണ്ടി നിരക്ക് മിക്കവാറും മുന്‍വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ത്തന്നെ വര്‍ധിപ്പിച്ചിരിക്കും. ഉപഭോക്താക്കള്‍ക്ക് ഊര്‍ജ ഉറവിടം ജൈവഇന്ധനങ്ങളിലേക്കോ പ്രകൃതിവാതകത്തിലേക്കോ മാറ്റാനുള്ള സ്വാതന്ത്ര്യവുമുണ്ട്.

ഇറാന്‍ ആണവഉടമ്പടിയില്‍ നിന്നു പിന്മാറ്റം വിപണിയെ ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ 14 ശതമാനം ഇന്ധനവില വര്‍ധനവില്‍ പകുതിയും ആഗോള ആവശ്യം ശക്തമായി ഉടലെടുത്തതു മൂലമാണെന്നു പറയാം. വിതരണശൃംഖലയില്‍ വന്ന സങ്കോചവും മറ്റും ഇതിനു വഴിതെളിക്കുന്നു. മിച്ചമുള്ള വര്‍ധനയ്ക്കു കാരണം ഇറാനും അമേരിക്കയ്ക്കുമിടയില്‍ വളര്‍ന്ന സംഘര്‍ഷങ്ങളും വിതരണരംഗത്തെ മറ്റു പ്രശ്‌നങ്ങളുമാണ്. യുഎസ് വീണ്ടും ഉപരോധമേര്‍പ്പെടുത്തുന്നത് ഇറാന്റെ എണ്ണ കയറ്റുമതിയെ പിന്നോട്ടടിപ്പിക്കാനിടയാക്കും. എന്നാല്‍ ആഗോള വിതരണശൃംഖലയിലെ പ്രശ്‌നങ്ങള്‍ ശമിപ്പിക്കാന്‍ കൂടുതല്‍ എണ്ണയുല്‍പ്പാദനം കൊണ്ടു കഴിയും.

അപ്പോഴും നേട്ടം കൊയ്യുന്നവരെപ്പോലെ പരാജയം രുചിക്കുന്നവരും ഉണ്ടാകും. ആഗോളസാമ്പത്തിക ഘടന പരിശോധിച്ചാല്‍ ഉപഭോക്തൃരാജ്യങ്ങളാണ് കൂടുതല്‍. എണ്ണയ്ക്കു വേണ്ടി കൂടുതല്‍ പണം വിനിയോഗിക്കുന്നത് രാജ്യങ്ങളുടെ ധനസ്ഥിതിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും യുഎസ് പലിശനിരക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥകളെ തകര്‍ക്കുകയും ചെയ്യും. സുപ്രധാന വികസ്വര വിപണികളെല്ലാം തന്നെ എണ്ണവില, യുഎസ് പലിശനിരക്ക്, സംരക്ഷണനയം എന്നിവയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് ബ്ലൂംബര്‍ഗ് ഇക്കണോമിക്‌സ് വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളെ അവര്‍ ഇനം തിരിച്ചു പട്ടികപ്പെടുത്തിയിട്ടുണ്ട്.

പരാജിതരുടെ പട്ടികയില്‍പ്പെടുന്നവരില്‍ പ്രധാനികള്‍ എണ്ണഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ, ചൈന, തായ്‌വാന്‍, ചിലി, തുര്‍ക്കി, ഈജിപ്റ്റ്, ഉക്രെയ്ന്‍ തുടങ്ങിയവരാണ്. ഏഷ്യന്‍ സമ്പന്ന രാജ്യങ്ങളെ വിലയിരുത്തുന്ന ഓയില്‍ സെന്‍സിറ്റീവിറ്റി ഇന്‍ഡക്‌സ് എന്ന സൂചിക ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്ന ധനകാര്യ വിശകലന വിദഗ്ധസംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. മലേഷ്യ, തായ്‌ലന്റ്, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ വിപണി എണ്ണവിലക്കയറ്റത്തിന്റെ അടിസ്ഥാനത്തില്‍ തകരാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പ് അവര്‍ നല്‍കുന്നു.

ബാരലിന് 10 ഡോളര്‍ എന്ന നിരക്കില്‍ എണ്ണവില സുസ്ഥിരമായി നില്‍ക്കുന്നത് വരുംവര്‍ഷം അമേരിക്കന്‍ ജിഡിപിയുടെ 0.3 ശതമാനം കുറയാന്‍ ഇടയാക്കുമെന്നായിരുന്നു മുമ്പത്തെ നിയമമനുസരിച്ച് ധനശാസ്ത്രജ്ഞരുടെ വിശദീകരണം. എന്നാല്‍ ഇപ്പോഴിത് 0.1 ശതമാനം മാത്രമേ വരുകയുള്ളൂബാരലിന് 70 ഡോളര്‍ എന്ന നിലയില്‍ വില ഉയരുന്നതെങ്കില്‍ അമേരിക്കയുടെ സാമ്പത്തികവളര്‍ച്ച പകുതിയോളം താഴ്ന്ന് 0.7 ശതമാനം എന്ന നിരക്കിലെത്തിച്ചേരും

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികവ്യവസ്ഥയായ അമേരിക്കയെ എണ്ണവില ബാധിക്കുന്നതെങ്ങനെയെന്നു പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. എണ്ണവിലക്കുതിപ്പ് അമേരിക്കന്‍ സമ്പദ്‌രംഗത്തിന് അത്രയ്ക്ക് വലിയ ഭീഷണിയാകുമെന്നു പറയുക വയ്യ. സാധാരണഗതിയില്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ അത്തരം അപകടസാധ്യതയൊന്നും നേരിടാറില്ല. ഷേല്‍ ഓയില്‍ ഉല്‍പ്പാദനത്തിനാണ് അതിന്റെ ക്രെഡിറ്റ് പോകുന്നത്.

ബാരലിന് 10 ഡോളര്‍ എന്ന നിരക്കില്‍ എണ്ണവില സുസ്ഥിരമായി നില്‍ക്കുന്നത് വരുംവര്‍ഷം അമേരിക്കന്‍ ജിഡിപിയുടെ 0.3 ശതമാനം കുറയാന്‍ ഇടയാക്കുമെന്നായിരുന്നു മുമ്പത്തെ നിയമമനുസരിച്ച് ധനശാസ്ത്രജ്ഞരുടെ വിശദീകരണം. എന്നാല്‍ ഇപ്പോഴിത് 0.1 ശതമാനം മാത്രമേ വരുകയുള്ളൂവെന്ന് മൂഡീസ് അനലിറ്റിക്‌സിലെ ചീഫ് ഇക്കണോമിസ്റ്റായ മാര്‍ക്ക് സാന്‍ഡി പറയുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എണ്ണവില വര്‍ധിക്കുന്നതിനനുസരിച്ച് ഷേല്‍ എണ്ണയുല്‍പ്പാദനം ശക്തമാക്കും. മൂന്നു വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലായിരിക്കുമിതെന്ന് ബെക്കര്‍ ഹഫ്‌സ് യുഎസ് റിഗ് കൗണ്ട് വ്യക്തമാക്കുന്നു.

എണ്ണ കയറ്റുമതിക്കും ഇറക്കുമതിക്കുമിടയില്‍ ഒരു സംതുലനാവസ്ഥയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന രാജ്യമാണ് യുഎസ്എ. എന്നാല്‍ ചില പ്രവചനങ്ങള്‍ അത്രയ്ക്ക് ആവേശകരമല്ല. ഈ വര്‍ഷം ബാരലിന് 70 ഡോളര്‍ എന്ന നിലയില്‍ വില ഉയരുന്നതെങ്കില്‍ അമേരിക്കയുടെ സാമ്പത്തികവളര്‍ച്ച പകുതിയോളം താഴ്ന്ന് 0.7 ശതമാനം എന്ന നിരക്കിലെത്തിച്ചേരുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിലെ യുഎസ് മേധാവി ഗ്രിഗറി ഡാക്കോ വിലയിരുത്തുന്നു. ഇതു മറികടക്കാന്‍ ഈ വര്‍ഷമാദ്യം നികുതിയിളവുകള്‍ പാസാക്കണമായിരുന്നു.

അമേരിക്കയിലെ എണ്ണയുല്‍പ്പാദന സംസ്ഥാനങ്ങളായ നോര്‍ത്ത് ഡക്കോട്ട, ടെക്‌സസ്, വ്യോമിംഗ് എന്നിവയ്ക്ക് ഖനനപ്രക്രിയയില്‍ ഇതിന്റെ ഗുണം ലഭിക്കും. എന്നാല്‍ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്നത് വാസ്തവമാണെങ്കിലും ഇത് സാധ്യമാണെന്ന് ഡാക്കോ വ്യക്തമാക്കുന്നു. ദരിദ്ര കുടുംബങ്ങളാണ് ഏറെ നഷ്ടമനുഭവിക്കേണ്ടി വരുന്നത്. വരുമാനത്തിന്റെ എട്ടു ശതമാനം അവര്‍ക്ക് ഗ്യാസോലിന്‍ ഇന്ധനം വാങ്ങാന്‍ ചെലവാകുന്നു.

എണ്ണവില ലോകത്തെ പണപ്പെരുപ്പത്തിലേക്ക് നയിക്കും. എണ്ണയിറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ ഉപഭോക്തൃവിലസൂചിക അതിഭീമമായി വ്യത്യാസപ്പെട്ടിരിക്കും. ഇന്തോനേഷ്യ, മലേഷ്യ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഈ വ്യത്യാസം രണ്ടക്കത്തിലെത്തിയിരിക്കുന്നുവെന്ന് ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് കണക്കുകള്‍ നിരത്തുന്നു. ഊര്‍ജച്ചെലവുകള്‍ പലപ്പോഴും ഉപഭോക്തൃവിലസൂചികയുടെ ഭാരം വര്‍ധിപ്പിക്കുന്നു. ഭക്ഷ്യ, ഊര്‍ജ വിലസൂചികകള്‍ രൂപീകരിക്കാന്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നു. എന്നാല്‍ എണ്ണവിലയില്‍ വരുന്ന ഗണ്യമായ വര്‍ധന മൊത്തത്തില്‍ നാണയപ്പെരുപ്പത്തില്‍ പ്രതിഫലിക്കും. ഇത് ഗതാഗതം, അടിസ്ഥാനസൗകര്യവികസനം, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയവയുടെ ഫീസ് വര്‍ധനയ്ക്കു കാരണമാകുന്നു.

എണ്ണവില ശക്തിയാര്‍ജിക്കുമ്പോള്‍ പണപ്പെരുപ്പം വര്‍ധിക്കുന്നതോടെ കേന്ദ്രബാങ്കുകളുടെ നിയന്ത്രണശേഷിയില്‍ പ്രത്യാഘാതമുണ്ടാകുന്നു. സാമ്പത്തികനയങ്ങളില്‍ വലിയ മാറ്റം പ്രഖ്യാപിക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കുന്നു. ബാലന്‍സ് കുറയക്കാനുള്ള ഒരു കുറവ് (വലിയ) കാരണം കേന്ദ്രബാങ്കുകള്‍ക്ക് ഉണ്ടാകും. തുറന്ന സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ റിസര്‍വ് ബാങ്ക് പോലുള്ള കേന്ദ്രബാങ്കുകള്‍ക്ക് ക്രൂഡ്ഓയില്‍ വിലവര്‍ധന വന്‍ തലവേദനയുണ്ടാക്കും. രൂപയുടെ ശക്തി കുറയുന്നത് റിസര്‍വ് ബാങ്കിനെ പലിശനിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിക്കും. ഇത് രാജ്യത്ത് എണ്ണവില വര്‍ധിപ്പിക്കാനിടയാക്കും. തായ്‌ലന്‍ഡും ഇന്തോനേഷ്യയും പോലുള്ള സമ്പദ് വ്യവസ്ഥകളില്‍ അതിവേഗം സാമ്പത്തികനയങ്ങള്‍ ശക്തിപ്പെടുത്താന്‍ വിലക്കയറ്റം സമ്മര്‍ദ്ദം ചെലുത്തും. ഇത് മറ്റൊരു വിധത്തില്‍ പണപ്പെരുപ്പനിരക്കിന്റെ തീവ്രത കുറയാന്‍ ഇടവരുത്തുകയും ചെയ്യുന്നു.

അമേരിക്കയിലെ എണ്ണയുല്‍പ്പാദന സംസ്ഥാനങ്ങളായ നോര്‍ത്ത് ഡക്കോട്ട, ടെക്‌സസ്, വ്യോമിംഗ് എന്നിവയ്ക്ക് ഖനനപ്രക്രിയയില്‍ ഗുണം ലഭിക്കും. എന്നാല്‍, ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ദരിദ്ര കുടുംബങ്ങളാണ് ഏറെ നഷ്ടമനുഭവിക്കേണ്ടി വരുന്നത്. വരുമാനത്തിന്റെ എട്ടു ശതമാനം അവര്‍ക്ക് ഗ്യാസോലിന്‍ വാങ്ങാന്‍ ചെലവാകുന്നു

ഊര്‍ജക്ഷാമം നേരിടുന്ന ലോകം അത് ഉല്‍പ്പാദിപ്പിക്കുകയും മികച്ച രീതിയില്‍ വിതരണം സാധ്യമാക്കുകയും ചെയ്യുന്ന ചേരിയിലേക്ക് ചായുന്നത് സ്വാഭാവികമാണ്. മുന്‍ കാലത്ത് ധനമോ ആയുധമോ ആയിരുന്നു ഭീഷണിയും സുരക്ഷയും മുന്‍നിര്‍ത്തി ശാക്തികചേരി നിര്‍ണയിച്ചിരുന്നതെങ്കില്‍ ആധുനിക കാലത്ത് ഊര്‍ജത്തിന്റെ ജനാധിപത്യപരമായ വിതരണത്തിനുള്ള സാങ്കേതികവിദ്യയും ശേഷിയുമാണ് ഇത് തീരുമാനിക്കുന്നത്. എണ്ണ പുനരുപയോഗിക്കാനാകുന്ന ഊര്‍സ്രോതസാണ്. ഇന്ന് ആഗോള രാഷ്ട്രീയത്തില്‍ എണ്ണയുടെ സ്വാധീനം ശക്തമാണ്. അധികാരത്തെ നിയന്ത്രിക്കുന്നത് തന്നെ ലോകത്തിന്റെ എണ്ണയ്ക്കു വേണ്ടിയുള്ള ദാഹമാണെന്നു വന്നു.

എണ്ണയുടെ സംരക്ഷണം, എണ്ണക്കപ്പലുകളുടെ സുരക്ഷിത ഗതാഗതം, എണ്ണ കൈവശപ്പെടുത്താനും അതിന്മേല്‍ ആധിപത്യം നേടാനുമുള്ള ശത്രുക്കളുടെ ശ്രമം പ്രതിരോധിക്കല്‍, എണ്ണയുടെ കുത്തകവല്‍ക്കരണം എന്നിവയാണ് 20-ാം നൂറ്റാണ്ടിലെ പടയോട്ടങ്ങളുടെ ചരിത്രത്തിന്റെ സിംഹഭാഗവുമെന്നു കാണാം. എണ്ണയും പ്രകൃതിവാതകവും അസുലഭമായതിനാല്‍ അവയുടെ വിതരണം നിയന്ത്രിക്കപ്പെട്ടിരുന്നു. ഇത് ഒരു വിഭാഗം ഉല്‍പ്പാദകരുടെ ഈ രംഗത്തെ കുത്തകവല്‍ക്കരണത്തിനു കാരണമായി. എണ്ണക്ഷാമം തങ്ങളെ ദുര്‍ബലരാക്കുമെന്ന ആശങ്കയിലേക്കാണ് ഉപഭോക്തൃരാജ്യങ്ങളെ ഇതു നയിച്ചത്.

പാരമ്പര്യേതര ഊര്‍ജ ഉറവിടങ്ങളുടെ കണ്ടുപിടിത്തത്തോടെ കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ജല വൈദ്യുതനിലയങ്ങള്‍ തുടങ്ങിയവയെ മാത്രം ആശ്രയിച്ചിരുന്ന ഊര്‍ജമേഖല സമൂല പരിവര്‍ത്തനത്തിനു വിധേയമായിരിക്കുന്നു. ഇവയ്ക്കു വേണ്ടി വരുന്ന വമ്പിച്ച ചെലവും കാര്‍ബണ്‍ പുറംതള്ളലിനെതിരേയുള്ള പ്രചാരണവും സര്‍വോപരി ഫോസില്‍ ഇന്ധനങ്ങള്‍ ഉറവ വറ്റുമെന്ന റിപ്പോര്‍ട്ടുകളും പുതിയ ഒട്ടേറെ മേഖലകളിലേക്ക് ഗവേഷണം നടത്താന്‍ പ്രേരകമായി. ആണവനിലയങ്ങള്‍, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്കു പുറമെ, പരിസ്ഥിതിയെ ഒരു വിധത്തിലും നോവിക്കാതെയുള്ള കാറ്റാടിപ്പാടങ്ങളും സൗരോര്‍ജ നിലയങ്ങളും വരെ ഇന്ന് ഊര്‍ജോല്‍പ്പാദനരംഗത്ത് സജീവമാണ്.

Comments

comments

Categories: FK Special, Slider
Tags: oil economy