ഒമാനിലും ഒന്നാമനാകാന്‍ എന്‍എംസി ഹെല്‍ത്ത്

ഒമാനിലും ഒന്നാമനാകാന്‍ എന്‍എംസി ഹെല്‍ത്ത്

പുതിയ നിക്ഷേപത്തിലൂടെയും വികസന പ്രവര്‍ത്തനങ്ങളിലൂടെയും ഒമാനിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവാകും തങ്ങളെന്ന് യുഎഇയിലെ എന്‍എംസി ഹെല്‍ത്ത്

ദുബായ്: യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്‌കെയര്‍ ഭീമന്‍ എന്‍എംസി ഹെല്‍ത്ത് ഒമാനില്‍ വന്‍ നിക്ഷേപ, വികസന പദ്ധതികള്‍ക്ക് ഒരുങ്ങുന്നു. പുതിയ നിക്ഷേപത്തിലൂടെ ഒമാനിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവാകുകയാണ് ലക്ഷ്യമെന്ന് എന്‍എംസി വ്യക്തമാക്കി. ഒമാനിലെ 4.4 ദശലക്ഷം പൗരന്മാരിലേക്ക് ഉന്നത ഗുണനിലവാരത്തിലുള്ള ആരോഗ്യസേവനങ്ങള്‍ എത്തിക്കാനാണ് കമ്പനിയുടെ ശ്രമമെന്ന് എന്‍എംസി വ്യക്തമാക്കി.

ഒമാനില്‍ ഇതുവരെ ലഭ്യമല്ലാത്ത തരത്തിലുള്ള ഉന്നത ഗുണനിലവാരത്തിലുള്ള സേവനങ്ങളായാരിക്കും എന്‍എംസി നല്‍കുകയെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറുന്നു. ഒമാനില്‍ മികച്ച സാധ്യതകളുണ്ടെന്നാണ് എന്‍എംസിയുടെ വിലയിരുത്തല്‍.

ഗള്‍ഫ് മേഖലയിലെ ജനങ്ങള്‍ക്ക് എന്‍എംസി നല്‍കിയ സംഭാവനങ്ങള്‍ ഞങ്ങള്‍ ശരിയായ രീതിയില്‍ തന്നെ ഉള്‍ക്കൊള്ളുന്നു. അവലെ ഒമാനിലേക്ക് ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. എന്‍എംസിയുടെ ആഗോള വൈദഗ്ധ്യം ഒമാനിലെ ജനങ്ങള്‍ക്കും ഉപയോഗപ്പെടുത്താനുള്ള അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിലുപരി അവര്‍ ഇവിടെ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളും ആരോഗ്യ രംഗത്തെ അടിസ്ഥാനസൗകര്യ വികസനവും രാജ്യത്തിന് വലിയ രീതിയില്‍ ഗുണം ചെയ്യും-ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മൊഹമ്മദ് അല്‍ സയ്ദി പറഞ്ഞു.

കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിച്ചും സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളിലൂടെയും ഒമാന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പാക്കുന്നതിലായിരിക്കും തങ്ങളുടെ പ്രതിബദ്ധതയെന്ന് എന്‍എംസി ഹെല്‍ത്ത് സിഇഒയും എക്‌സിക്യൂട്ടിവ് ഡയറക്റ്ററുമായ പ്രശാന്ത് മങ്ങാട്ട് പറഞ്ഞു. ഒമാനിലേക്ക് കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഹെല്‍ത്ത്‌കെയര്‍ ടൂറിസത്തിലും ശ്രദ്ധ നല്‍കുമെന്ന് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.

ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ അബുദാബി-കേന്ദ്രീകൃത കമ്പനിയാണ് എന്‍എംസി ഹെല്‍ത്ത്. പ്രശസ്തമായ എഫ്ടിഎസ്ഇ 100 സൂചികയിലും എന്‍എംസി അംഗമാണ്

ഒമാനില്‍ നിക്ഷേപത്തിനുള്ള വലിയ അവസരങ്ങള്‍ ഉണ്ട്. അതുപോലെ ജിസിസി മേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകരുന്ന തരത്തില്‍ പ്രവര്‍ത്തനം നടത്താനുള്ള അവസരവും. അതുകൊണ്ടുതന്നെ എന്‍എംസി ഹെല്‍ത്തിനെ സംബന്ധിച്ചിടത്തോളം ഇത് ആവേശകരമായ പദ്ധതിയാണ്. ഒമാനിലെ ജനങ്ങളെ സംബന്ധിച്ചു-പ്രശാന്ത് പറഞ്ഞു.

ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ അബുദാബി-കേന്ദ്രീകൃത കമ്പനിയാണ് എന്‍എംസി ഹെല്‍ത്ത്. പ്രശസ്തമായ എഫ്ടിഎസ്ഇ 100 സൂചികയിലും എന്‍എംസി അംഗമാണ്.

ഗള്‍ഫ് മേഖലയ്ക്ക് പുറത്തേക്കും വിപുലീകരണം നടത്തുമെന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ എന്‍എംസി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ഹെല്‍ത്ത് കെയര്‍ ദാതാക്കളാണ് എന്‍എംസി. യുഎഇക്ക് അകത്തും പുറത്തും ലഭ്യമായ വളര്‍ച്ചാ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തുമെന്നായിരുന്നു കമ്പനി പറഞ്ഞത്.

2015ല്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ ലക്ഷ്യങ്ങളും നേടുന്നതില്‍ കമ്പനി നിര്‍ണായക പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് സിഇഒ പ്രശാന്ത് മങ്ങാട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. വളര്‍ച്ച തുടരുന്നതിനായി കൃത്യമായ തന്ത്രങ്ങളും പദ്ധതികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് വളരുന്നതിനനുസരിച്ച് പുതിയ വിഭാഗങ്ങളിലേക്ക് വ്യാപിച്ച് ശക്തിയാര്‍ജ്ജിക്കാനും പുതിയ വിപണികളിലേക്ക് കടക്കാനും നൂതന സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ചു കൊണ്ട് ഹെല്‍ത്ത് കെയര്‍ രംഗത്തെ നിറ സാന്നിധ്യാമകാനുമാണ് തങ്ങള്‍ ഉന്നമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ പ്രവാസി സംരംഭകനും ശതകോടീശ്വരനുമായ ബി ആര്‍ ഷെട്ടിയുടെ സാരഥ്യത്തിലാണ് എന്‍എംസി ഹെല്‍ത്തിന്റെ ആഗോള കുതിപ്പ്. അദ്ദേഹമാണ് എന്‍എംസി ഗ്രൂപ്പിന്റെ സ്ഥാപകന്‍.

Comments

comments

Categories: Arabia