ലെഡ് രഹിത പിവിസി പൈപ്പുമായി ലാമിറ്റ്

ലെഡ് രഹിത പിവിസി പൈപ്പുമായി ലാമിറ്റ്

ഒരു വീട് പണിയുമ്പോള്‍ നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് പൈപ്പുകളില്‍ ഉള്‍പ്പെട്ടിട്ടിരിക്കുന്ന ലെഡിന്റെ അളവ്. ചെറിയ തോതില്‍ തുടര്‍ച്ചയായി അകത്ത് ചെന്നാല്‍ പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇതിടയാക്കും. കുട്ടികളെയാണ് ലെഡ് വിഷബാധ കൂടുതലായി ബാധിക്കുന്നത്. ഈ അവസ്ഥ മുന്നില്‍കണ്ട്, ഏറെ നാളത്തെ ഗവേഷണത്തിന് ശേഷം ലെഡ് രഹിത പിവിസി പൈപ്പുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ലാമിറ്റ് ഗ്രൂപ്പ്

കെട്ടിട നിര്‍മാണ സാമഗ്രികളുടെ ഉല്‍പ്പാദനത്തിലൂടെ ശ്രദ്ധേയമായ മലപ്പുറം മഞ്ചേരി ആസ്ഥാനമായ ലാമിറ്റ് ഗ്രൂപ്പ് പുത്തന്‍ നേട്ടത്തിന്റെ വക്കില്‍. തീര്‍ത്തും ലെഡ് രഹിതമായ പിവിസി പൈപ്പുകളാണ് ലാമിറ്റ് ഗ്രൂപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പിവിസി പൈപ്പുകളിലൂടെ വരുന്ന വെള്ളത്തില്‍ വിഷമയമായ ലെഡ് പോലുള്ള പദാര്‍ത്ഥങ്ങള്‍ കലര്‍ന്നിരിക്കാമെന്നും, അത് മനുഷ്യരുടെ ആരോഗ്യത്തിന് മാരകമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു. ഈ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു വര്‍ഷം മുന്‍പ് ലാമിറ്റ് ഗ്രൂപ്പ് ലെഡ് രഹിത പിവിസി പൈപ്പുകള്‍ക്കായുള്ള ഗവേഷണം തുടങ്ങി വെച്ചത്. ലാമിറ്റ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഫുവാദ് വടക്കന്‍ ആണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഫോട്ടോ ക്യാപ്ഷന്‍ ഫുവാദ് വടക്കന്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ലാമിറ്റ് ഗ്രൂപ്പ്

ഇക്കഴിഞ്ഞ ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട ലെഡ് രഹിത പിവിസി പൈപ്പിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പ്രകാരം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യത്ത് ആദ്യമായി ലെഡ് രഹിത പിവിസി പൈപ്പുകള്‍ അവതരിപ്പിക്കുന്ന സ്ഥാപനം എന്ന ബഹുമതിയും ലാമിറ്റ് സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോള്‍ ലാമിറ്റ് നിര്‍മിച്ച പൈപ്പിന്റെ ഗുണനിലവാരം പിന്തുടര്‍ന്നുകൊണ്ട് മറ്റെല്ലാ പൈപ്പ് നിര്‍മാതാക്കളും ലെഡ് രഹിത പിവിസി പൈപ്പുകള്‍ നിര്‍മിക്കണം എന്ന നിര്‍ദേശം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് മുന്നോട്ട് വച്ചിരിക്കുകയാണ്. ഇതുപ്രകാരം, ഭാവിയില്‍ ലെഡ് രഹിത പിവിസി പൈപ്പുകള്‍ക്ക് മാത്രമേ ഐഎസ്ഐ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുകയുള്ളൂ.

ലെഡ് രക്തത്തില്‍ കലരുമ്പോള്‍ ബുദ്ധിമാന്ദ്യം, ഐക്യൂ കുറവ്, കിഡ്നി രോഗം, വര്‍ധിച്ച രക്തസമ്മര്‍ദം എന്നിവ ബാധിക്കാനിടയാകും. പിവിസി പൈപ്പുകള്‍, ബാറ്ററി, പെയ്ന്റ്, ഫുഡ് പാക്കറ്റുകള്‍, ഹെര്‍ബല്‍ മെഡിസിനുകള്‍, പ്രിന്റിംഗ് മഷി, തുടങ്ങി ഒട്ടനവധി വസ്തുക്കളില്‍ ലെഡിന്റെ സാന്നിധ്യമുണ്ട്. ഇതില്‍ ലെഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം എന്ന നിലയ്ക്കാണ് പിവിസി പൈപ്പുകള്‍ ലെഡ് രഹിതമാക്കാന്‍ ലാമിറ്റ് തീരുമാനിച്ചത്

ലെഡ് ചേര്‍ത്തു നിര്‍മിച്ച പൈപ്പിലെ വെള്ളം കുടിക്കുന്നത് വഴി ലെഡ് നമ്മുടെ ശരീരത്തിലെത്താന്‍ കാരണമാകുന്നു. ലെഡ് രക്തത്തില്‍ കലരുമ്പോള്‍ ബുദ്ധിമാന്ദ്യം, ഐക്യൂ കുറവ്, കിഡ്നി രോഗം, വര്‍ധിച്ച രക്തസമ്മര്‍ദം എന്നിവ ബാധിക്കാനിടയാകും. രക്ത ധമനികള്‍, നാഡീവ്യൂഹം, പ്രത്യുല്‍പാദന അവയവങ്ങള്‍, ദഹനേന്ദ്രിയങ്ങള്‍, രക്ത ധമനികള്‍ എന്നിവയെയെല്ലാം ലെഡിന്റെ ഏറിയ അളവ് തകരാറിലാക്കും. പിവിസി പൈപ്പുകള്‍, ബാറ്ററി, പെയ്ന്റ്, ഫുഡ് പാക്കറ്റുകള്‍, ഹെര്‍ബല്‍ മെഡിസിനുകള്‍, പ്രിന്റിംഗ് മഷി, തുടങ്ങി ഒട്ടനവധി വസ്തുക്കളില്‍ ലെഡിന്റെ സാന്നിധ്യമുണ്ട്. ഇതില്‍ ലെഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം എന്ന നിലയ്ക്കാണ് പിവിസി പൈപ്പുകള്‍ ലെഡ് രഹിതമാക്കാന്‍ ലാമിറ്റ് തീരുമാനിച്ചത്.

”ബിസിനസിന്റെ ഭാഗമായി പല വിദേശരാജ്യങ്ങളിലും യാത്ര ചെയ്തപ്പോള്‍ മനസിലാക്കിയ ഒരു കാര്യമാണ് വികസിത രാജ്യങ്ങളില്‍ എല്ലാം തന്നെ ലെഡ് രഹിത പൈപ്പുകളാണ് ഉപയോഗിക്കുന്നത് എന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് അത്രമാത്രം പ്രാധാന്യം നല്‍കുന്നതിനാലാണ് പ്രസ്തുത രാജ്യങ്ങള്‍ ലെഡ് ഫ്രീ പൈപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നത്. അതിനാല്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നമ്മുടെ രാജ്യത്തും ലെഡ് ഫ്രീ പൈപ്പുകള്‍ നിര്‍മിക്കണം എന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ഗവേഷണം ആരംഭിക്കുകയും ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുകയും ചെയ്തു”, ലാമിറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഫുവാദ് വടക്കന്‍ പറയുന്നു,

ലെഡ് വിഷബാധയില്‍ കൊച്ചി ഒന്നാമത്

ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട സര്‍വേ ഫലം തീര്‍ത്തും ആശങ്കാ ജനകമാണ്. ഇന്ത്യയിലെ 26 നഗരങ്ങളിലെ വെള്ളം പരിശോധിച്ചപ്പോള്‍ 31 ശതമാനവും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന പരിധിയില്‍ കൂടുതല്‍ ലെഡ് അടങ്ങിയിട്ടുള്ളതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഭീകരമായ അളവില്‍ ലെഡ് അടങ്ങിയ നഗരങ്ങളില്‍ ഒന്നാമതായി ലിസ്റ്റ് ചെയ്തിരിക്കുന്നത് നമ്മുടെ കൊച്ചി നഗരത്തെയാണ്. ഇതിന്റെ പ്രധാന കാരണം പ്ലംബിംഗിന് ഉപയോഗിക്കുന്ന ലെഡ് കലര്‍ന്ന പൈപ്പുകള്‍ തന്നെയാണ്. ഇതിനുള്ള പരിഹാരമാകുകയാണ് ലാമിറ്റ് അവതരിപ്പിക്കുന്ന ലെഡ് രഹിത പൈപ്പുകള്‍.

ലാമിറ്റിന്റെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലാവാരവും അതിന്മേലുള്ള വിശ്വാസവും കണക്കിലെടുത്ത് വിപണിയില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് പൈപ്പുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റീട്ടെയ്ല്‍ ഷോപ്പുകള്‍ വഴി ലാമിറ്റ് ലെഡ് രഹിത പൈപ്പുകള്‍ ലഭ്യമാകുന്നു.

”ഇതുവരെ അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് പൈപ്പുകള്‍ മാത്രമാണ് ലെഡിന്റെ അംശം ഇല്ലാതെ ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായിരുന്നത്. സാധാരണ പിവിസി പൈപ്പുകളെ അപേക്ഷിച്ച് ഇരട്ടി വിലയാണ് ഇത്തരം പിവിസി പൈപ്പുകള്‍ക്കായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഈ സെഗ്മെന്റിലേക്ക് ലാമിറ്റിന്റെ ലെഡ് രഹിത പിവിസി പൈപ്പുകള്‍ അവതരിപ്പിക്കപ്പെട്ടതോടെ സ്ഥിതിഗതികള്‍ ആകെ മാറി. സാധാരണ പൈപ്പുകള്‍ അപേക്ഷിച്ച് കേവലം അഞ്ചു ശതമാനം മാത്രം വില വര്‍ധനവിലാണ് ലെഡ് രഹിത പിവിസി പൈപ്പുകള്‍ വിപണിയില്‍ എത്തുന്നത്. അതിനാല്‍ ഏതു സാമ്പത്തിക ശ്രേണിയില്‍പെട്ട ജനങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നതാണ് ഇതിന്റെ വില” ഫുവാദ് പറയുന്നു.

വിപണിയില്‍ നിന്നും മികച്ച പ്രതികരണം

ലാമിറ്റിന്റെ ഉല്‍പ്പന്നങ്ങളുടെ ഗുണനിലാവാരവും അതിന്മേലുള്ള വിശ്വാസവും കണക്കിലെടുത്ത് വിപണിയില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് പൈപ്പുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റീട്ടെയ്ല്‍ ഷോപ്പുകള്‍ വഴി ലാമിറ്റ് ലെഡ് രഹിത പൈപ്പുകള്‍ ലഭ്യമാകുന്നു. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലാമിറ്റിന്റെ വിപണി മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും കൂടി വ്യാപിപ്പിച്ച്, കെട്ടിട നിര്‍മാണ സാമഗ്രി നിര്‍മാണ വിപണന രംഗത്തെ കേരളത്തിലെ അമരക്കാരാകാനാണ് ലാമിറ്റ് ലക്ഷ്യമിടുന്നത്.

Comments

comments