വികസിത രാജ്യങ്ങളില്‍ മുലയൂട്ടല്‍ നിരക്ക് കുറയുന്നു

വികസിത രാജ്യങ്ങളില്‍ മുലയൂട്ടല്‍ നിരക്ക് കുറയുന്നു

മുലയൂട്ടാന്‍ വിമുഖത പ്രകടിപ്പിക്കുന്ന അമ്മമാരുടെ എണ്ണം കൂടി വരികയാണെന്നു യൂനിസെഫ് ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഉയര്‍ന്ന വരുമാനമുള്ള വികസിത രാജ്യങ്ങളിലെ അമ്മമാരാണ് ഇക്കാര്യത്തില്‍ മുന്‍പിലെന്നത് കാര്യങ്ങളെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. മുലയൂട്ടുന്ന കാര്യത്തില്‍ അലംഭാവം വെടിഞ്ഞാല്‍ നൂറുകണക്കിന് വരുന്ന നവജാത ശിശുക്കളെ രക്ഷിക്കാനാകുമെന്നു യൂനിസെഫ് ഓര്‍മിപ്പിക്കുന്നു.

മുലയൂട്ടല്‍, കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപരമായി ഗുണകരമാണെന്നതു വൈദ്യശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. അമ്മമാര്‍ അവരുടെ കുഞ്ഞുങ്ങളെ മുലയൂട്ടണമെന്നു പണ്ടു മുതല്‍ക്കേ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തിട്ടുള്ള കാര്യവുമാണ്. എന്നാല്‍ ബുധനാഴ്ച (09 മേയ്) പുറത്തിറക്കിയ യൂനിസെഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ചു ഭൂരിഭാഗം വികസിത രാജ്യങ്ങളിലും, കുഞ്ഞുങ്ങളെ മുലയൂട്ടുന്നില്ലെന്നു കണ്ടെത്തിയിരിക്കുന്നു. മുലയൂട്ടല്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളുടെ റാങ്ക് നിര്‍ണയിച്ചപ്പോള്‍, അയര്‍ലാന്‍ഡ്, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങള്‍ മുലയൂട്ടുന്നതില്‍ ഏറെ പിന്നിലാണെന്നും കണ്ടെത്തിയിരിക്കുന്നു. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ അഞ്ചിലൊന്നും കുഞ്ഞുങ്ങളെ മുലയൂട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാകട്ടെ 25-ല്‍ ഒരു കുഞ്ഞിനു മുലപ്പാല്‍ ലഭിക്കുന്നില്ല.

‘ നിരവധി വര്‍ഷങ്ങളായി കണ്ടുവന്ന ഒരു പ്രവണതയുടെ സ്ഥിരീകരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡാറ്റയും, അതിന്റെ വിശകലനവുമെന്നു ‘ യൂനിസെഫ് ചീഫ് ഓഫ് ന്യൂട്രീഷ്യന്‍ വിക്ടര്‍ അഗുയായോ പറയുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച്, ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍, മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ അനുപാതം വളരെ കൂടുതലാണ്. ഇത് ഒരു യാഥാര്‍ഥ്യമാണെന്നു വിക്ടര്‍ അഗുയായോ പറഞ്ഞു. 123 രാജ്യങ്ങളിലെ മുലയൂട്ടല്‍ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തയാറാക്കിയതാകട്ടെ, നിരവധി സ്രോതസുകളെ ആശ്രയിച്ചാണ്. യൂനിസെഫിന്റെ ഗ്ലോബല്‍ ഡാറ്റാബേസ്, യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, Acta Paediatrica പോലുള്ള മാസികകളില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ എന്നിവയായിരുന്നു പ്രധാന സ്രോതസുകള്‍. വിവിധ ഡാറ്റ വിശകലനം ചെയ്തപ്പോള്‍, ലോകമെമ്പാടുമുള്ള 95 ശതമാനം കുഞ്ഞുങ്ങളും ചില ഘട്ടങ്ങളില്‍ മുലപ്പാല്‍ ലഭിച്ചവരാണ്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ മുലയൂട്ടലിന്റെ പ്രാധാന്യം വ്യത്യസ്തമാണ്.

നിരവധി വര്‍ഷങ്ങളായി കണ്ടുവന്ന ഒരു പ്രവണതയുടെ സ്ഥിരീകരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന യൂനിസെഫിന്റെ റിപ്പോര്‍ട്ടും, അതിന്റെ വിശകലനവും. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ അപേക്ഷിച്ച്, ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍, മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ അനുപാതം വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പക്ഷേ ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ മുലയൂട്ടലിന് അത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നില്ല.
ഓസ്‌ട്രേലിയ, ബാര്‍ബഡോസ്, കാനഡ, ചിലി, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലാന്‍ഡ്, ഇറ്റലി, നോര്‍വേ, ഒമാന്‍, ഖത്തര്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്‌പെയ്ന്‍, സ്വീഡന്‍, യുകെ, യുഎസ്, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളാണു യൂനിസെഫിന്റെ പട്ടികയിലെ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍. ഇതില്‍ ഉറുഗ്വേയാണ് മുലയൂട്ടുന്ന കാര്യത്തില്‍ ഒന്നാമന്‍. അവിടെ 98.7 ശതമാനം കുഞ്ഞുങ്ങളെയും മുലയൂട്ടുന്നുണ്ട്. ഉറുഗ്വേയ്ക്കു പിന്നിലായി സ്വീഡന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ്. ഈ രണ്ട് രാജ്യങ്ങളിലെ മുലയൂട്ടല്‍ ശതമാനം 98 ആണ്. എന്നാല്‍ മുലയൂട്ടുന്ന കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത് അയര്‍ലാന്‍ഡ് ആണ്. അവിടെ മുലയൂട്ടല്‍ നിരക്ക് 55 ശതമാനമാണ്. പിന്നിലായി ഫ്രാന്‍സ് (63%), യുഎസ് (74%) തുടങ്ങിയ രാജ്യങ്ങളുമുണ്ട്.

ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ പത്തില്‍ ഒന്‍പതു കുഞ്ഞുങ്ങളെയും മുലയൂട്ടുന്നതായിട്ടാണു യൂനിസെഫിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇവിടെ മുലയൂട്ടല്‍ നിരക്ക് 88 ശതമാനമാണ്. നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മുലയൂട്ടല്‍ നിരക്ക് 99 ശതമാനത്തിനും മുകളിലാണ്. എങ്കിലും ഈ വിഭാഗത്തില്‍പ്പെട്ട രാജ്യങ്ങളിലുമുണ്ട് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ മടി കാണിക്കുന്നവര്‍. 2010-2017 വര്‍ഷങ്ങളിലെ മുലയൂട്ടല്‍ നിരക്ക് അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

വ്യക്തിപരവും, സാമൂഹികവും, സാമ്പത്തികവും, രാജ്യത്തെ നിയമപരമായ അന്തരീക്ഷവുമൊക്കെ മുലയൂട്ടല്‍ നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണമായി സ്വീഡനില്‍ 480 ദിവസം (ഏകദേശം ഒരു വര്‍ഷവും നാല് മാസവും) ശമ്പളത്തോടു കൂടിയ പേരന്റല്‍ ലീവ് (parental leave) അനുവദിക്കാറുണ്ട്. ഇതിലൂടെ അമ്മയ്ക്കു തന്റെ കുഞ്ഞിനെ മുലയൂട്ടലില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇടത്തരം, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാകട്ടെ, ഇത്തരം സൗകര്യമൊന്നും ലഭിക്കുന്നില്ല. മാത്രമല്ല പ്രസവവും അതിനു ശേഷമുള്ള പരിചരണവുമൊക്കെ ചെലവേറിയതാണ്. പലപ്പോഴും ഇടത്തരം, താഴ്ന്ന വരുമാനമുള്ളവര്‍ക്ക് ഈ ചെലവ് താങ്ങാനാവാതെ വരുന്നു.

വ്യക്തിപരവും, സാമൂഹികവും, സാമ്പത്തികവും, രാജ്യത്തെ നിയമപരമായ അന്തരീക്ഷവുമൊക്കെ മുലയൂട്ടല്‍ നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊതുസ്ഥലത്തു മുലയൂട്ടുന്നതിനു സമൂഹം സ്ത്രീകളെ പിന്തുണയ്‌ക്കേണ്ടതുണ്ട്. മുലയൂട്ടല്‍ സാധാരണമായി തീരണം. ഇതിനായി ആരോഗ്യമേഖല പ്രത്യേക സംവിധാനങ്ങളൊരുക്കണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പൊതുസ്ഥലത്തു മുലയൂട്ടുന്നതിനു സമൂഹം സ്ത്രീകളെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുലയൂട്ടല്‍ സാധാരണമായി തീരണം. ഇതിനായി ആരോഗ്യമേഖല പ്രത്യേക സംവിധാനങ്ങളൊരുക്കണം. പ്രസവത്തിനു മുന്‍പും, പ്രസവസമയത്തും, അതിനു ശേഷവും സ്ത്രീകള്‍ക്ക് എല്ലാ സഹായങ്ങളും ഒരുക്കണം. മുലയൂട്ടാന്‍ തയാറാകുന്ന സ്ത്രീകളെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഫഷണലുകള്‍ സഹായിക്കണം. ഇതിനായി പ്രത്യേക പരിശീലനം പ്രഫഷണലുകള്‍ക്ക് ലഭ്യമാക്കണമെന്നും യൂനിസെഫിന്റെ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. ഒരു കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനു ശേഷം മുലയൂട്ടല്‍ ആരംഭിക്കണം. ഇത് ആറ് മാസം വരെ തുടരുകയും വേണമെന്നു യൂനിസെഫ്, ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. ആറ് മാസത്തിനു ശേഷം പോഷകസമൃദ്ധമായ ഭക്ഷണങ്ങളും കുഞ്ഞിന് ലഭ്യമാക്കണം. എന്നാല്‍ ചില അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സാധിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ അമ്മമാര്‍ ഡോക്ടര്‍മാരെ സമീപിക്കേണ്ടതാണെന്ന് റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നുണ്ട്.

റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന മറ്റ് കാര്യങ്ങള്‍

  • മുലയൂട്ടല്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ ലോകമെമ്പാടുമുള്ള 8,20,000-ത്തോളം വരുന്ന അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങളെ ഓരോ വര്‍ഷവും രക്ഷിക്കാനാകും. ഇതില്‍ ഭൂരിഭാഗവും ആറ് മാസം താഴെ പ്രായമുള്ള കുഞ്ഞുങ്ങളെയായിരിക്കും രക്ഷിക്കാന്‍ സാധിക്കുക.
  • ലോകത്തില്‍, പ്രതിവര്‍ഷം ഏകദേശം 7.6 ദശലക്ഷം കുഞ്ഞുങ്ങളെ മുലയൂട്ടുന്നില്ല.
  • മുലയൂട്ടുന്നതിലൂടെ കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനാകും. ഉയര്‍ന്ന ഐക്യു വികസിക്കുകയും ചെയ്യും.
  • പ്രതിവര്‍ഷം 20,000-ത്തോളം മാതൃമരണങ്ങള്‍ തടയാന്‍ സാധിക്കും.

Comments

comments

Categories: FK Special, Slider