ഭക്ഷണത്തിനു ശേഷം ഉടനടിയുള്ള ഉറക്കം ആരോഗ്യത്തിന് ദോഷം ചെയ്യും

ഭക്ഷണത്തിനു ശേഷം ഉടനടിയുള്ള ഉറക്കം ആരോഗ്യത്തിന് ദോഷം ചെയ്യും

നമ്മളില്‍ മിക്കവരും തുടര്‍ന്നു പോരുന്ന ഒരു ശീലമാണ് രാത്രി ഭക്ഷണത്തിനു ശേഷം ഉടനടി തന്നെയുള്ള ഉറക്കം. ഇത് ആരോഗ്യത്തിന് ഒട്ടും യോജിച്ചതല്ല. അള്‍സര്‍, നെഞ്ചെരിച്ചില്‍, ആസിഡ് റിഫഌ്‌സ്, ഭാരക്കുറവ് തുടങ്ങി പല അസുഖങ്ങളും ഈ ശീലം കാരണം നിങ്ങളില്‍ ഉണ്ടായേക്കാം. ഇത്തരത്തിലുള്ള ഉറക്കം നിങ്ങളിലെ ദഹന പ്രക്രിയയെ നേരിട്ടാണ് ബാധിക്കുന്നത്. രാത്രി ശരിയായ രീതിയിലുള്ള ദഹനം നടക്കില്ല. വിശ്രമ വേളയിലേക്ക് പോവുന്ന അവയവങ്ങള്‍ വീണ്ടും ദഹന പ്രക്രിയയിലേക്ക് കടക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കുകയും ഉറക്കത്തിന് ബുദ്ധിമുട്ട് വരുത്തുകയും ചെയ്യുന്നു. ദഹനം ശരിയാവിധം നടക്കാത്തതിനാല്‍ ശരീരഭാരം അമിതമായി കൂടാനും ഇത് ഇടയാക്കുന്നു. ഭക്ഷണത്തിനു ശേഷമുള്ള ഉറക്കം നെഞ്ചെരിച്ചലിലൂടെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സ്‌ട്രോക്കിനും കാരണമാവുന്നു.
അത്താഴവും ഉറക്കവും തമ്മില്‍ 3 മണിക്കൂറോളം അകലം നിര്‍ത്തുന്നതാണ് ശരീരത്തിന് ഉത്തമമെന്ന് മൈക്രോബയോട്ടിക് ന്യൂട്രീഷന്‍ ശില്‍പ അറോറ പറയുന്നു. അമിതാഹാരം ഒഴിവാക്കുന്നത് ഹൃദയസ്തംഭനം ഉറക്ക പ്രശ്‌ന എന്നിവ ഒഴിവാക്കുന്നു.

Comments

comments

Categories: Health