അമിത രോമ വളര്‍ച്ച ഇനി പ്രശ്‌നമല്ല

അമിത രോമ വളര്‍ച്ച ഇനി പ്രശ്‌നമല്ല

മുഖത്ത് അമിതാമായി രോമ വളര്‍ച്ചയുണ്ടാകുന്നത് പല സ്ത്രീകളിലും ഇന്ന് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. സ്ത്രീകളില്‍ പുരുഷ ഹോര്‍മോണ്‍ കൂടുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇത് അവരില്‍ അപകര്‍ഷതാബോധം ഉണ്ടാക്കുന്നു. അതുകൊണ്ടു തന്നെ അവ ഏത് വിധേനയും ഒഴിവാക്കാന്‍ ശ്രമിക്കും. എന്നാല്‍ ആ ശ്രമങ്ങള്‍ പലതും വിപരീത ഫലങ്ങളാണ് പലരിലും ഉണ്ടാക്കുന്നത്. പലതരത്തിലുള്ള കെമിക്കല്‍ അടങ്ങിയ ക്രീമുകള്‍ ഫേഷ്യലുകള്‍, ബ്ലീച്ചിംഗ്എന്നിവ. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വീട്ടില്‍ ഇരുന്നു തന്നെ ചില പൊടി കൈകള്‍ കൊണ്ട് ചികിത്സിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇവ ശരീരത്തില്‍ ഉണ്ടാക്കുകയും ഇല്ല. ചിലവും ഇല്ല. മഞ്ഞള്‍പ്പൊടി, കടലമാവ് എന്നിവ പാലില്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് മസാജ് ചെയ്യുക. കടലമാവ ഉണങ്ങി തുടങ്ങുമ്പോള്‍ തണുത്ത വെള്ള ഉപയോഗിച്ച് കഴുകി കളയുക. മസാജ് ചെയ്യുമ്പോള്‍ സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സമയത്ത് സംസാരിക്കുന്നത് മുഖത്ത് ചുളിവ് വീഴാന്‍ ഇടയാക്കും. ഉരുളക്കിഴങ്ങ് നീരില്‍ ചെറുനാരങ്ങ നീരും അല്‍പം തേനും ചേര്‍ത്ത് മുഖംം മസാജ് ചെയ്യുന്നത് രോമ വളര്‍ച്ച കുറയ്ക്കും. ഇത് ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്താല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ.

Comments

comments

Categories: Health