ദുബായ് സഫാരി താല്‍ക്കാലികമായി അടയ്ക്കുന്നു

ദുബായ് സഫാരി താല്‍ക്കാലികമായി അടയ്ക്കുന്നു

നാല് മാസത്തേക്കാണ് അടച്ചിടുന്നത്

ദുബായ്: റിനൊവേഷന്റെ ഭാഗമായി ദുബായ് സഫാരി നാല് മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തുന്നു. മേയ് 15 മുതലാണ് ദുബായ് സഫാരി താല്‍ക്കാലികമായി അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ക്കിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണുണ്ടാകുന്നത്. അതുകൊണ്ടുതന്നെ പുതിയ എന്‍ഗേജ്‌മെന്റ് പ്രോഗ്രാമുകളും ഇന്ററാക്റ്റീവ് സെഷന്‍സും സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യാനുള്ള പദ്ധതിയിലാണ് പാര്‍ക്ക്.

നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് സഫാരി പാര്‍ക്ക് അധികൃതരുടെ പ്രതീക്ഷ. 12.8 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റില്‍ നിലവില്‍ 2,500 ഓളം മൃഗങ്ങളാണ് ഇവിടെയുള്ളത്.

Comments

comments

Categories: Arabia