രാത്രികാലങ്ങളില്‍ പാല്‍ കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും

രാത്രികാലങ്ങളില്‍ പാല്‍ കുടിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും

പോഷകഗുണങ്ങള്‍ ഏറെ അടങ്ങിയിട്ടുള്ള പാല്‍ ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. രാത്രി പൊതുവെ ലഘു ഭക്ഷണമേ കഴിക്കാവൂ എങ്കിലും ഇത്തിരി അധികമായി പോയാല്‍ ഉത്കണ്ഠ പെടേണ്ട. ചെറു ചൂടോടെ ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ മതി ദഹനം വേണ്ട വിധം നടന്നോളം. കൂടാതെ മലബന്ധം ഉണ്ടാകാതിരിക്കാനും ഇത് സഹായിക്കും. പാലില്‍ അമിത അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുളളത് കൊണ്ട് ക്ഷീണമോ വിശപ്പോ തോന്നാതെ ശരീരത്തിലെ ഷുഗര്‍ നില ക്രമീകരിച്ച് കൊണ്ടു പോകാന്‍ സാധിക്കും. അമിതഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. പാലില്‍ അടങ്ങിയിട്ടുള്ള അമിനോ ആയിഡായ ട്രൈപ്‌റ്റോഫാന്‍ ഉറക്കം സുഗമമാക്കാനും സഹായിക്കുന്നുണ്ട്. ചെറിയ കുട്ടികള്‍ക്ക് ഉറക്കത്തിനു മുമ്പ് ഒരു ഗ്ലാസ് പാല്‍ നല്‍കി ശീലിപ്പിക്കുന്നത് വളരെ നല്ലതാണ്.

Comments

comments

Categories: Health