ബ്രെക്‌സിറ്റ്: ഭക്ഷ്യവിലക്കയറ്റത്തിനു സാധ്യത

ബ്രെക്‌സിറ്റ്: ഭക്ഷ്യവിലക്കയറ്റത്തിനു സാധ്യത

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ ഉണ്ടാക്കാത്ത പക്ഷം ബ്രിട്ടണില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്

യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു കടക്കാനിടയാക്കിയ ബ്രെക്‌സിറ്റ് തീരുമാനം സംബന്ധിച്ച് കൂടുതല്‍ ബ്രിട്ടീഷ് പൗരന്മാരും പുനര്‍വിചിന്തനം നടത്തുന്ന സാഹചര്യമാണ് ബ്രിട്ടണില്‍ ഉടലെടുക്കുന്നത്. മുന്‍ മന്ത്രിമാരും അനുകൂലികളായ പാര്‍ലമെന്റംഗങ്ങളുമടക്കം കൂടുതല്‍ പേര്‍ ഇന്ന് തീരുമാനത്തിനെതിരേ രംഗത്തു വരുന്നു. ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതമായി ഭക്ഷ്യവിലക്കയറ്റമുണ്ടാകാനുള്ള സാധ്യത കൂടി പ്രവചിക്കപ്പെടുമ്പോള്‍ എതിര്‍പ്പുകാരുടെ എണ്ണം കൂടുകയാണ്.

ബ്രിട്ടന്റെ ഭക്ഷ്യ ഇറക്കുമതിയുടെ 30 ശതമാനം യൂറോപ്യന്‍ ഉല്‍പ്പന്നങ്ങളാണ് കൈയാളുന്നത്. അതിനാല്‍ ഇറക്കുമതി കുറയ്ക്കുന്ന തരത്തിലുള്ള തര്‍ക്കത്തിലേക്കു നീങ്ങുന്നതോ തീരുവ സംബന്ധിച്ച എന്തെങ്കിലും വ്യവസ്ഥകളോടു കൂടിയ കരാര്‍ മുമ്പോട്ടു വെക്കുന്നതോ കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നു ദ് ലോര്‍ഡ്‌സ് യൂറോപ്യന്‍ യൂണിയന്‍ പരിസ്ഥിതി സമിതി വിലയിരുത്തുന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ തുക മുടക്കുന്ന അവസരത്തില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് നിലവാരം കുറഞ്ഞ വസ്തുക്കളാകും കിട്ടുക.

സാധനങ്ങളുടെ സുഗമമായ ഒഴുക്കു സാധ്യമാക്കുകയാണ് ബ്രിട്ടന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിക്കുന്നു. യൂറോപ്യന്‍ യൂണിയനെ ആശ്രയിക്കാതെ തന്നെ ബ്രിട്ടീഷ് കര്‍ഷകര്‍ക്ക് മേലുള്ള അനാവശ്യനിയന്ത്രണം നീക്കം ചെയ്തും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ഇറക്കുമതിയുടെ തീരുവ കുറച്ചും ഭക്ഷ്യവില കുറയ്ക്കാമെന്നാണ് ബ്രെക്‌സിറ്റ് അനുകൂല എംപിമാര്‍ പറയുന്നത്. പക്ഷേ, സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുക്കേണ്ടത് ഭക്ഷ്യവില കുറയ്ക്കുന്നതിനാണോ അതോ മൃഗപരിപാലനത്തിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്കുമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് സര്‍വകക്ഷിസമിതിയുടെ അഭിപ്രായം.

യൂറോപ്യന്‍യൂണിയനില്‍ നിന്ന് നിരുപാധിക വിടുതല്‍ നേടുന്ന 2019 മാര്‍ച്ചില്‍ ബ്രിട്ടണ് മേല്‍ ശരാശരി 22 ശതമാനം തീരുവ ഭക്ഷ്യഇറക്കുമതിക്കു വേണ്ടി ചുമത്തപ്പെടും. ബ്രെക്‌സിറ്റ്പൂര്‍വ യൂറോപ്യന്‍ യൂണിയനു കീഴില്‍ നിലവിലുണ്ടായിരുന്ന കസ്റ്റംസ് യൂണിയന്‍ സംവിധാനത്തിനു പകരം എന്തു മാറ്റം വരുത്തിയാലും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. പകരം എന്ത് സംവിധാനം തെരഞ്ഞെടുത്താലും അതു നടപ്പിലാക്കാന്‍ നിശ്ചിത സമയമെടുക്കും. ഭക്ഷ്യോല്‍പ്പന്നവിലയിലൂടെ ഈ 22 ശതമാനം ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കാനാകില്ല.

യൂറോപ്യന്‍ കസ്റ്റംസ് യൂണിയനില്‍ നിന്നു പുറത്തു പോകുന്നതു വഴി സ്വന്തം നിലയ്ക്ക് വാണിജ്യക്കരാറുകള്‍ ഉറപ്പിക്കാനായിരുന്നു ബ്രിട്ടന്റെ തീരുമാനം. യൂണിയന്‍ അംഗമായിരുന്ന് ഇതു ചെയ്യാനാകില്ല. എന്നാല്‍ അംഗരാജ്യങ്ങളിലെ മന്ത്രിമാര്‍ ഇത്തരമൊരു മാറ്റത്തിന് സമ്മതം നല്‍കിയിട്ടില്ല. വരാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ സമ്മതം ലഭിക്കാന്‍ ബ്രിട്ടണ്‍ വലിയ സമ്മര്‍ദം നേരിടുന്നുണ്ട്.

ബ്രിട്ടന്റെ ഭക്ഷ്യ ഇറക്കുമതിയുടെ 30 ശതമാനം യൂറോപ്യന്‍ ഉല്‍പ്പന്നങ്ങളാണ് കൈയാളുന്നത്. അതിനാല്‍ ഇറക്കുമതി കുറയ്ക്കുന്ന തരത്തിലുള്ള തര്‍ക്കത്തിലേക്കു നീങ്ങുന്നതോ തീരുവ സംബന്ധിച്ച എന്തെങ്കിലും വ്യവസ്ഥകളോടു കൂടിയ കരാര്‍ മുമ്പോട്ടു വെക്കുന്നതോ കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്നു ദ് ലോര്‍ഡ്‌സ് യൂറോപ്യന്‍ യൂണിയന്‍ പരിസ്ഥിതി സമിതി വിലയിരുത്തുന്നു

എന്നാല്‍ ഭക്ഷ്യവിലയില്‍ ഇത് വര്‍ധന വരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഹോട്ടല്‍ ബില്ലിലും ഇതര സേവനങ്ങളിലും കൂടിയ തുക ചുമത്തിക്കൊണ്ടാകും കച്ചവടക്കാര്‍ തങ്ങള്‍ക്കു നേരിട്ട അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്നു തിരിച്ച് ഈടാക്കുക.ഇതിനെ ചെറുത്തു നില്‍ക്കാന്‍ സര്‍ക്കാരിന് ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിച്ചുങ്കം കുറയ്‌ക്കേണ്ടി വരും. യൂറോപ്പില്‍ നിന്നുള്ളവയ്ക്കു വേറെ തീരുവ അല്ലാത്തവയ്ക്ക് വേറെ എന്ന നിലയ്ക്കാകും ചുങ്കം കുറയ്‌ക്കേണ്ടി വരുക. എന്നാല്‍ ഇത് ബ്രിട്ടീഷ് ഭക്ഷ്യോല്‍പ്പാദകരുടെ അടിത്തറയിളക്കും.

ഇറക്കുമതി കൂടുന്നതോടെ വിപണിയില്‍ അവരുടെ മല്‍സരക്ഷമത കുറയും. കാര്‍ഷിക- ഭക്ഷ്യ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രിസഭയുടെ ബ്രെക്‌സിറ്റ് ഉപസമിതി ചര്‍ച്ച ചെയ്യുമെന്നാണു പ്രതീക്ഷ. ബ്രിട്ടന്റെ ഭക്ഷ്യവസ്തുക്കളില്‍ പകുതിയോളം ഇറക്കുമതിയാണ്. അതില്‍ ഏറിയ പങ്കും- 30 ശതമാനം- യൂറോപ്യന്‍ യൂണിയനില്‍ നിന്നാണ്. 11 ശതമാനം യൂറോപ്യന്‍ യൂണിയനുമായി വ്യാപാരകരാര്‍ പാലിക്കുന്ന രാജ്യങ്ങളില്‍ നിന്നാണ്. ബാക്കി മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചരക്കുകളാണ്.

ഭക്ഷ്യവിതരണത്തില്‍ തടസം നേരിടുന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ ആത്മവിശ്വാസവും വ്യവസായരംഗത്തിന്റെയും ഉപഭോക്താക്കളുടെയും വാച്യമായ ആശങ്കളും തമ്മില്‍ വളരെ ശ്രദ്ധേയമായ വ്യത്യാസം നിലനില്‍ക്കുന്നുവെന്ന് ബ്രെക്‌സിറ്റ് ഉപസമിതി വിലയിരുത്തുന്നു. യൂറോപ്യന്‍ യൂണിയനുമായി ഒരു സമഗ്രവാണിജ്യക്കരാറും തീരുവഭേദഗതിയും വേണമെന്നും ബ്രിട്ടണ്‍ ആവശ്യപ്പെടുന്നു. ഇരുകൂട്ടരും തമ്മില്‍ സുഗമമായ വാണിജ്യത്തിനുള്ള അവശ്യകത മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ഒരു നീക്കത്തിനാലോചിക്കുന്നത്.

യൂറോപ്യന്‍യൂണിയനില്‍ നിന്ന് നിരുപാധിക വിടുതല്‍ നേടുന്ന 2019 മാര്‍ച്ചില്‍ ബ്രിട്ടണ് മേല്‍ ശരാശരി 22 ശതമാനം തീരുവ ഭക്ഷ്യഇറക്കുമതിക്കു വേണ്ടി ചുമത്തപ്പെടും. ഭക്ഷ്യോല്‍പ്പന്നവിലയിലൂടെ ഈ 22 ശതമാനം ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കാനാകില്ല

എന്നാല്‍ ബ്രെക്‌സിറ്റാനന്തരം യൂറോപ്യന്‍ യൂണിയനുമായി ഏതു തരം തീരുവസമ്പ്രദായത്തിനാണ് ബ്രിട്ടണ്‍ തയാറാകുകയെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. പുതിയ പരിശോധനകള്‍ വേണ്ടാത്തതും അടുത്ത സഹകരണം ഉറപ്പിക്കുന്നതുമായ തീരുവ പങ്കാളിത്തം വേണോ അതോ ചരക്ക് കടത്തുമ്പോള്‍ അതിര്‍ത്തിയില്‍ പുതിയ പരിശോധനകള്‍ക്കു വിധേയമാകുന്ന ഒരു അയഞ്ഞ സംവിധാനം മതിയോ എന്ന കാര്യത്തില്‍ ഇതു വരെ തീരുമാനത്തിലെത്താനായിട്ടില്ല.

സുസംഘടിത സ്വാഭാവിക തീരുവയേര്‍പ്പെടുത്തുമ്പോള്‍ അതിര്‍ത്തി കടന്നുള്ള നികുതിപരിശോധനയുടെ സങ്കീര്‍ണതകള്‍ കുറയ്ക്കാനാകും. നവസാങ്കേതികവിദ്യകളും വിശ്വസ്ത വ്യാപാര പദ്ധതികളും ഉപയോഗിച്ച് പല കാര്യങ്ങളും ഒഴിവാക്കാനാകും. ഇത് ഓരോ തവണയും ചരക്ക് കടത്തുമ്പോള്‍ അതിര്‍ത്തിയില്‍ ഒടുക്കേണ്ട നികുതിക്കു പകരം നിശ്ചിത മാസങ്ങളിലേക്കുള്ള കരം ഒന്നിച്ചടയ്ക്കാന്‍ കമ്പനികളെ അനുവദിക്കും.

തീരുവ പങ്കാളിത്തത്തിലാകട്ടെ അതിര്‍ത്തിയിലെ ചരക്കു കൈമാറ്റത്തില്‍ പുതിയ തീരുവകള്‍ ഒഴിവാക്കപ്പെടുകയാണു ചെയ്യുന്നത്. ബ്രിട്ടണിലേക്കു കടത്തുന്ന ചരക്കുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച തീരുവകള്‍ അവരെ പ്രതിനിധീകരിച്ച് ബ്രിട്ടണ്‍ ശേഖരിക്കുന്ന സമ്പ്രദായമാണിത്. ബ്രിട്ടണിലൂടെ ഇവ പുറത്തേക്കു പോകുകയോ ബ്രിട്ടീഷ് നികുതിനിരക്കുകള്‍ താഴ്ന്നതോ ആകുന്ന പക്ഷം കമ്പനികള്‍ക്ക് വ്യത്യാസം ചൂണ്ടിക്കാട്ടി അധികം ചെലവായ തുക തിരികെ അവകാശപ്പെടാവുന്നതാണ്.

യൂറോപ്യന്‍യൂണിയനില്‍ നിന്ന് ഇറക്കുമതിക്കെത്തുന്ന ചരക്കുകള്‍ ഇതര ഇറക്കുമതി വസ്തുക്കള്‍ക്കൊപ്പം അതിര്‍ത്തി പരിശോധനകള്‍ക്കു വിധേയമാക്കിയാല്‍ പിന്നെ ബ്രിട്ടന്റെ തുറമുഖങ്ങള്‍ അടച്ചിടുകയാകും ഭേദമെന്ന് ഉപസമിതി മുന്നറിയിപ്പു തരുന്നു. എങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചില അവശ്യപരിശോധനകള്‍ക്ക് അനുമതി നല്‍കാമെന്ന് അവര്‍ സമ്മതിക്കുന്നു. ഭക്ഷ്യഉല്‍പ്പാദകര്‍ക്കും കസ്റ്റംസ് അധികൃതര്‍ക്കും മതിയായ മാറ്റങ്ങള്‍ വരുത്താനുള്ള സാവകാശം കൊടുക്കാന്‍ സമിതി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വിതരണം സാധാരണ നിലയിലാക്കി ഉപഭോക്താക്കള്‍ക്ക് സാധനലഭ്യത ഉറപ്പുവരുത്താനുള്ള അവസരമൊരുക്കുന്നതിനാണിത്.

യൂറോപ്യന്‍യൂണിയനില്‍ നിന്ന് ഇറക്കുമതിക്കെത്തുന്ന ചരക്കുകള്‍ ഇതര ഇറക്കുമതി വസ്തുക്കള്‍ക്കൊപ്പം അതിര്‍ത്തി പരിശോധനകള്‍ക്കു വിധേയമാക്കിയാല്‍ പിന്നെ ബ്രിട്ടന്റെ തുറമുഖങ്ങള്‍ അടച്ചിടുകയാകും ഭേദമെന്ന് ഉപസമിതി മുന്നറിയിപ്പു തരുന്നു. എങ്കിലും സുരക്ഷാപ്രശ്‌നങ്ങള്‍ ഉയര്‍ത്തി ചില അവശ്യപരിശോധനകള്‍ക്ക് അനുമതി നല്‍കാമെന്ന് അവര്‍ സമ്മതിക്കുന്നു

എന്തൊക്കെ ജനാധിപത്യം പറഞ്ഞാലും മൗലികവാദം തന്നെയാണ് ബ്രെക്‌സിറ്റിനു വിത്തു വിതച്ചതെന്നതാണു വാസ്തവം. അത് വഴിവെക്കുന്നതാകട്ടെ തൊഴില്‍രംഗത്തെ സ്വദേശിവല്‍ക്കരണത്തിനും. ഇതിന്റെ ഫലമായി ബ്രിട്ടണില്‍ യൂറോപ്യന്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതോടെ ഉയര്‍ന്ന വേതനത്തിന് തദ്ദേശീയരെ നിയമിക്കാമെന്ന ആകര്‍ഷണവുമുണ്ട്. എന്നാല്‍ ഇതിലൂടെ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന അധികച്ചെലവ് ആത്യന്തികമായി ഉപഭോക്താവിലേക്കാണ് എത്തിച്ചേരുക.

തൊഴിലവസര നഷ്ടങ്ങളെക്കുറിച്ചുള്ള ‘പ്രൊജക്റ്റ് ഫയര്‍’ മുന്നറിയിപ്പുകളെ നിശിതമായി വിമര്‍ശിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ പരത്തിയിരുന്ന അകാരണഭയത്തെയും അശുഭാപ്തിവിശ്വാസത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്. ങ്കാളിത്ത മാതൃക സ്വീകരിച്ചാല്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതായി തോന്നില്ല.

ബ്രെക്‌സിറ്റിനു ശേഷവും ബ്രിട്ടീഷ് കര്‍ഷകര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൊതുകാര്‍ഷിക നയപ്രകാരമുള്ള സബ്‌സിഡികള്‍ തന്നെ ലഭ്യമാക്കുന്നുണ്ട്. 2022 വരെ അവര്‍ക്ക് ഇത് കിട്ടിക്കൊണ്ടിരിക്കും. എന്നാല്‍ ഇക്കാലയളവിനുള്ളില്‍ ഭക്ഷ്യോല്‍പ്പാദനം കൂട്ടി ബ്രെക്‌സിറ്റ് സൃഷ്ടിച്ച അപര്യാപ്തത പരിഹരിക്കാനാകില്ലെന്ന് സമിതി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വലിയ തൊഴില്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കപ്പെടാം.

കപ്പല്‍ഗതാഗത അസോസിയേഷന്‍, ഡോവറിലും പ്രാന്തപ്രദേശങ്ങളിലെ പാതാശൃംഖലകളുടെയും പക്ഷാഘാതമെന്നു വിശേഷിപ്പിച്ച 2015-ലെ ഫ്രെഞ്ച് കടത്തുതൊഴിലാളികളുടെ പണിമുടക്ക് ആവര്‍ത്തിച്ചേക്കും. സര്‍ക്കാര്‍ ഇതു മനസിലാക്കിയാണു പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് അവരുടെ മനസ് പഠിക്കാന്‍ ഇത്ര സമയമെടുത്തതെന്ന് യൂറോപ്യന്‍ പോളിസിയുടെ സംഘടനാത്തലവന്‍ പോളിന്‍ ബാസ്റ്റിഡണ്‍ ചൂണ്ടിക്കാട്ടുന്നത്.

ബ്രെക്‌സിറ്റ് തങ്ങളുടെ ബിസിനസില്‍ ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതം എന്താകുമെന്ന് ഇപ്പോഴും പല സ്ഥാപനങ്ങള്‍ക്കും പിടിയില്ലെന്ന് ബാസ്റ്റിഡണ്‍ പറയുന്നു. വരുത്തിവെച്ച നഷ്ടങ്ങളും പ്രശസ്തിയും താരതമ്യപ്പെടുത്തുമ്പോള്‍ കമ്പനികള്‍ കൈവരിച്ച പുരോഗതികള്‍ എന്തെന്ന് നോക്കുന്നത് അല്‍ഭുതകരമായിരിക്കും. ചുരുക്കം ചിലര്‍ക്കു മാത്രമേ ബ്രെക്‌സിറ്റിന്റെ സ്വാധീനം കൃത്യമായി മനസിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

എല്ലാ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്റെ ഭാഗമാണ്. ഇവര്‍ക്കിടയില്‍ ചരക്കുകൈമാറ്റത്തിന് ആഭ്യന്തരനികുതികളില്ല. യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു പ്രവേശനത്തിന് അംഗീകൃത പൊതുതീരുവ നിരക്കുകളാണുള്ളത്. യൂറോപ്യന്‍ ധനകാര്യമേഖലയിലെ അംഗങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമില്ലാതെ തന്നെ വിപണിപ്രവേശനം സാധ്യമാണ്. കൂടാതെ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് യൂറോപ്പിലെവിടെയും വിലക്കില്ലാതെ സഞ്ചാരസ്വാതന്ത്ര്യവും ചരക്കുകടത്തലും പണവിനിമയവും സാധ്യമാകുമായിരുന്നു. എന്നാല്‍ നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോള്‍ ഭരണാധികാരി എന്ന നിലയിലുള്ള ബ്രിട്ടന്റെ അധികാരം ചോദ്യം ചെയ്യപ്പെടും.

ചരക്കുവില, എക്‌സ്‌ചേഞ്ച് നിരക്കുകള്‍, എണ്ണവില എന്നിവ ഉള്‍പ്പെടെ വിവിധഘടകങ്ങളെ ആശ്രയിച്ചാണ് ഭക്ഷ്യവില നിര്‍ണയിക്കപ്പെടുന്നത്. ഇക്കാര്യം ബ്രെക്‌സിറ്റിനു ശേഷവും പ്രയോഗികക്ഷമമായിരിക്കും. വിപുലമായ ഭക്ഷ്യശ്രേണി ഉപഭോക്താക്കള്‍ക്കു വേണ്ടി ഒരുക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. അതിനാലാണ് അതിര്‍ത്തിയിലെ പരിശോധനകളും നിയന്ത്രണങ്ങളും കാര്യക്ഷമമാക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുമ്പോഴും സുഗമമായ വ്യാപാരം ഉറപ്പുവരുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ബ്രിട്ടീഷ് അധികൃതര്‍ പ്രകടിപ്പിക്കുന്നത്.

Comments

comments

Categories: FK Special, Slider

Related Articles