ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന് തുടക്കമായി

ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന് തുടക്കമായി

കവരത്തി: ലക്ഷദ്വീപിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ബോബി ആന്‍ഡ് മറഡോണ കവരത്തി ലീഗ് ഫുട്‌ബോളിന്റെ ഒന്‍പതാം സീസണിന് തുടക്കമായി. പി. ഹബീബ് ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ മുഹമ്മദ് അലി, ലക്ഷദ്വീപ് സ്വിമ്മിംഗ് കോച്ച് പി മുജീബ് റഹ്മാന്‍, കെ എല്‍ എഫ് ചെയര്‍മാന്‍ എം മുഹമ്മദ് ഷാഫി എന്നിവര്‍ പങ്കെടുത്തു. കവരത്തി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ദിവസേന രണ്ട് കളികളാണ് നടക്കുന്നത്. ഐ എസ് എല്‍ മാതൃകയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ യു എഫ് സി പുഷ്പ എഫ് സി, വിക്ടറി ക്ലബ്ബ് റിഥം, ഷാര്‍ക്ക് എഫ് സി തുടങ്ങിയ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്. പല ടീമുകളിലും മലയാളി താരങ്ങള്‍ അണിനിരക്കുന്നു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മെയ് 15 ന് നടക്കും.

Comments

comments

Categories: More