കെനിയയില്‍ ഡാം തകര്‍ന്ന് 38 പേര്‍ കൊല്ലപ്പെട്ടു

കെനിയയില്‍ ഡാം തകര്‍ന്ന് 38 പേര്‍ കൊല്ലപ്പെട്ടു

നെയ്‌റോബി(കെനിയ): കനത്ത മഴയെ തുടര്‍ന്നു സെന്‍ട്രല്‍ കെനിയയില്‍ അണക്കെട്ട് തകര്‍ന്ന് 38 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. നൂറു കണക്കിനു പേരെ ഭവനരഹിതരാക്കിയ അപകടം ബുധനാഴ്ച രാത്രിയാണുണ്ടായത്. പലരും ഉറക്കത്തിലായിരുന്നു. നകൂറോ കൗണ്ടിയിലെ സോളായിലുള്ള പട്ടേല്‍ ഡാമിന്റെ തീരത്തു കൂടി വെള്ളം കുത്തിയൊഴുകിയതാടെ നൂറ് കണക്കിനു ഭവനങ്ങള്‍ ഒലിച്ചു പോയി. ന്യാകിനയുയ കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകടത്തിനു ശേഷം ഗ്രാമം മുഴുവന്‍ എക്കല്‍മണ്ണും, വെള്ളവും കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നു കൗണ്ടി പൊലീസ് തലവന്‍ ജിഡിയോണ്‍ കിബൂഞ്ച പറഞ്ഞു. ഏകദേശം 40-ാളം പേരെ രക്ഷപ്പെടുത്തി സമീപമുള്ള ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. പട്ടേല്‍ ഡാം, ജലസേചനം, മത്സ്യബന്ധനം എന്നിവയ്ക്കായിട്ടാണ് ഉപയോഗിച്ചിരുന്നത്. ഇതാണു തകര്‍ന്നത്. കെനിയന്‍ റെഡ് ക്രോസിന്റെ കണക്ക്പ്രകാരം ഏകദേശം 500-ാളം കുടുംബങ്ങളെ ദുരന്തം ബാധിച്ചതായിട്ടാണ്. ഡാമിന്റെ രണ്ട് കിലോമീറ്ററോളം ചുറ്റളവിലുള്ള പ്രദേശം വെള്ളക്കെട്ടിലകപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Comments

comments

Categories: FK Special, Slider