കല എന്നെ കണ്ടെത്തി, കലാകരന്‍മാരെ ഞാനും

കല എന്നെ കണ്ടെത്തി, കലാകരന്‍മാരെ ഞാനും

ഓജസ് ആര്‍ട്ട് ഫൗണ്ടഷനെന്ന സംഘടനയിലൂടെ പ്രാദേശിക, ഗോത്രവര്‍ഗ കലാകാരന്‍മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് നാഗരിക കലാകാരന്‍മാര്‍ക്കൊപ്പം വേദിയൊരുക്കാനും ഉല്‍സാഹിക്കുന്ന അനുഭവ് നാഥ് തന്റെ അനുഭവങ്ങള്‍ തുറന്നെഴുതുന്നു.

ചെറുപ്പകാലം മുതല്‍ എനിക്ക് കലകളില്‍ വലിയ താല്‍പര്യമുണ്ടായിരുന്നു. കലയിലും കരകൗശലങ്ങളിലും വലിയ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്നതുകൊണ്ടുതന്നെ ഇതില്‍ ആശ്ചര്യകരമായൊന്നുമില്ല. മുതിര്‍ന്നപ്പോള്‍, സ്‌കൂള്‍ നിന്നുള്ള വിനോദ യാത്രകള്‍ക്കിടെ മ്യൂസിയങ്ങളിലും കച്ചവടശാലകളിലുമൊക്കെ സന്ദര്‍ശനം നടത്താനായി. ഇവിടങ്ങളില്‍ കണ്ട പല വസ്തുക്കളും എന്റെ വീട്ടിലും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോറുകളിലും എനിക്ക് കാണാനായി.

യുഎസില്‍ ബിരുദ പഠനം നടത്തവെ അവിടത്തെയും ഇന്ത്യയിലെയും കലാരൂപങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി; കൂടുതലും ഇന്റര്‍നെറ്റ് ഉപയോഗിച്ച്. ബിരുദം നേടിയതിനു ശേഷം ഞാന്‍ ഇന്ത്യയിലേക്ക് തിരിച്ചു വരികയും കുടുംബ ബിസിനസിലേക്ക് ചേരുകയും ചെയ്തു. ആഭരണങ്ങളും കരകൗശല വസ്തുക്കളും കൈകാര്യം ചെയ്യുന്നത് രസകരമായിരുന്നെങ്കിലും എന്നെ അത് തൃപ്തിപ്പെടുത്തിയില്ല. സമകാലിക വിഷ്വല്‍ ആര്‍ട്ട് മേഖലകളിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടു. കലാകാരന്‍മാര്‍, ചരിത്രകാരന്‍മാര്‍, മ്യൂസിയം നടത്തിപ്പുകാര്‍ എന്നിവരുമായുള്ള ആശയവിനിമയമായിരുന്നു പ്രധാന ആകര്‍ഷണം. നഷ്ടമായ കോളെജ് അന്തരീക്ഷത്തിലേക്ക് അതെന്നെ തിരികെ കൊണ്ടുപോയി.

‘കല എന്നെ കണ്ടെത്തി’ എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഡെല്‍ഹിയിലെ തിഹാര്‍ ജയിലിലെ യുവ തടവുകാര്‍ക്കായി ലളിതമായ കലാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. ജയില്‍ വാസികളും സമകാലിക കലാകാരന്‍മാരും ചേര്‍ന്നുള്ള ആദ്യ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിലേക്കാണ് ഇത് വഴിയൊരുക്കിയത്. മികച്ച സന്ദര്‍ശക പങ്കാളിത്തം, മാധ്യമ കവറേജ്, ചിത്രകാരന്‍മാരില്‍ നിന്നുള്ള മഹത്തായ പ്രതികരണങ്ങള്‍ എന്നിവയെല്ലാം പ്രദര്‍ശനത്തെ വലിയ വിജയമാക്കിത്തീര്‍ത്തു. ജയിലിലെ സന്ദര്‍ശനം അതുല്യമായ അനുഭവമാണെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. പ്രദര്‍ശനത്തിന്റെ ഭാഗമായ കലാകാരന്‍മാരിലൊരാള്‍ ജയില്‍ മധ്യത്തില്‍ നിന്നുള്ള ഈ 360° അനുഭവം, അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കുകയും ചെയ്തു.

മഹാത്മാഗാന്ധിയുടെ സങ്കല്‍പങ്ങളെ കണ്ടെത്താനുള്ളതായിരുന്നു അടുത്ത കലാ പദ്ധതി. ദണ്ഡി യാത്ര നടന്ന വഴികളിലൂടെ കലാകാരന്‍മാര്‍ വീണ്ടും സഞ്ചരിച്ചു. ലണ്ടന്‍, വാഷിംഗ്ടണ്‍ ഡിസി, പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ എന്നിവിടങ്ങളിലാണ് ഈ യാത്രയുമായി ബന്ധപ്പെട്ട പ്രദര്‍ശനം നടത്തിയത്. ഇങ്ങനെ രണ്ട് പ്രധാന പ്രദര്‍ശനങ്ങളില്‍ നിന്നും അനുഭവ സമ്പത്ത് സ്വന്തമാക്കിയതിനു ശേഷമാണ് ഞാന്‍ സ്ഥിരമായ ഒരു ആര്‍ട്ട് ഗാലറി തുടങ്ങുന്നത്. പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും സ്വഭാവത്തിലും മാതൃകാപരമായ ഒരു മാറ്റമാണ് ഇതോടെ ഉണ്ടായത്. പ്രമാണികളായ ചില കലാകാരന്‍മാരുമൊത്ത് പ്രവര്‍ത്തിക്കാനും ചില സമകാലിക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും സാധിച്ചു. ഇവയെല്ലാം മഹത്തായ പഠന അനുഭവങ്ങളായിരുന്നു.

കലയ്ക്ക് വലിയ സാമൂഹ്യ നന്മയുണ്ടെന്നത് കുട്ടിക്കാലത്തു തന്നെ രൂപപ്പെടുന്ന വിശ്വാസമാണ്. സാമ്പത്തിക സ്വാതന്ത്ര്യവും സുസ്ഥിരതയും ഉറപ്പു വരുത്തിക്കൊണ്ട് കല സാമൂഹിക ജീവിതത്തെ മാറ്റിമറിക്കുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. ഇതോടൊപ്പം, തിഹാര്‍ ജയില്‍ അന്തേവാസികള്‍ക്കു തോന്നിയ ആത്മാഭിമാനവും പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കെല്ലാം ചാരിതാര്‍ത്ഥ്യം പകര്‍ന്നു.

2009ല്‍ മെയ്ബാക്ക് ഫൗണ്ടേഷന്‍ യുവ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ഒരു ‘മാര്‍ഗദര്‍ശക വാസസ്ഥാന’ പരിപാടി പ്രഖ്യാപിച്ചു. കലാമല്‍സരങ്ങളിലെ വിജയികള്‍ക്ക് ആറ് മാസം ന്യൂയോര്‍ക്ക് നഗരത്തില്‍ ജീവിക്കാനും കലയോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുമാണ് ഇതിലൂടെ അവസരമൊരുക്കിയത്. ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ പുനര്‍നിര്‍മാണം ചിത്രങ്ങളിലൂടെ അനാവരണം ചെയ്യുകയായിരുന്നു കലാകാരന്‍മാര്‍ ചെയ്യേണ്ടിയിരുന്നത്. തെരുവ് കുട്ടികളുടെ പുനധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന സലാം ബാലക് ട്രസ്റ്റിലൂടെ വളര്‍ന്ന് വന്ന യുവ ഫോട്ടോഗ്രാഫറായ വിക്കി റോയിയെ രാമചന്ദ്ര നാഥ് ഫൗണ്ടേഷന്‍ ഇതിലേക്ക് നാമനിര്‍ദേശം ചെയ്തു. ആഗോളതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ ഒരാളായിരുന്നു അദ്ദേഹം. പിന്നീടുള്ള ആറ്്് മാസത്തെ അനുഭവസമ്പത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തിയിലും വ്യക്തിത്വത്തിലും കാര്യമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. ഇന്ന് നിരവധി സമ്മേളനങ്ങളിലെ പ്രചോദനാത്മക പ്രാസംഗികനാണ് വിക്കി. ഹൂസ്റ്റണില്‍ നടന്ന ഫോട്ടോഫെസ്റ്റ് 2018 ലും അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ ഇടംപിടിച്ചു.

കലയ്ക്ക് വലിയ സാമൂഹ്യ നന്മയുണ്ടെന്നത് കുട്ടിക്കാലത്തു തന്നെ രൂപപ്പെടുന്ന വിശ്വാസമാണ്. സാമ്പത്തിക സ്വാതന്ത്ര്യവും സുസ്ഥിരതയും ഉറപ്പു വരുത്തിക്കൊണ്ട് കല സാമൂഹിക ജീവിതത്തെ മാറ്റിമറിക്കുന്നതിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. ഇതോടൊപ്പം, തിഹാര്‍ ജയില്‍ അന്തേവാസികള്‍ക്കു തോന്നിയ ആത്മാഭിമാനവും പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഞങ്ങള്‍ക്കെല്ലാം ചാരിതാര്‍ത്ഥ്യം പകര്‍ന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഡെല്‍ഹിയില്‍ വച്ച് വിദഗ്ധരായ ചില ഗോണ്ട് കലാകാരന്മാരെ ഞാന്‍ കണ്ടുമുട്ടിയിരുന്നു. അവരുടെ കലയും അതിന്റെ ചരിത്രവും എന്നെ ഏറെ പ്രചോദിപ്പിച്ചു. തുടര്‍ച്ചയായുള്ള വായനകളും ഭോപ്പാലിലെ ഭാരത് ഭവനിലേക്ക് നടത്തിയ സന്ദര്‍ശനങ്ങളും ഒരുപാട് വിവരങ്ങള്‍ അനാവരണം ചെയ്തു. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള രേഖപ്പെടുത്തപ്പെട്ട ചരിത്രം മദ്യപ്രദേശിലെ ഈ ആദിവാസി കലാരൂപത്തിനുണ്ട്. ഓസ്‌ട്രേലിയന്‍ ആദിമ കലാരൂപത്തിനോടൊപ്പം ചേര്‍ത്ത് നിര്‍ത്താവുന്ന നിലനില്‍ക്കുന്ന ഏറ്റവും പഴക്കം ചെന്ന കലാരൂപമാണിത്.

ചരിത്രത്തെക്കുറിച്ച് വിവരം പകരുന്ന ധാരാളം വസ്തുവകകള്‍ കണ്ടെത്താനായെങ്കിലും നിലവിലെ സാഹചര്യത്തെ സൂചിപ്പിക്കുന്ന യാതൊന്നും ദൃശ്യമായില്ല. സമകാലിക ഗോണ്ട് കലാകാരന്മാരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് സ്ഥാപനങ്ങളും ആ പരിസരങ്ങളിലുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ പുസ്തകങ്ങളും വിവരസൂചികകളും ലഭ്യമല്ല. ഡല്‍ഹിയിലെയും മുംബൈയിലെയും വഡോദരയിലെയുമൊക്കെ കലാകേന്ദ്രങ്ങളില്‍ നിന്ന് ബിരുദം നേടുകയും ആര്‍ട്ട് ഗാലറികളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്യുന്ന സമകാലിക മുഖ്യാധാരാ കലാകാരന്‍മാരുടേത് പോലെ യുവ ഗോണ്ട് കലാകാരന്‍മാരുടെ സമകാലിക സൃഷ്ടികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നില്ല. കലാസൃഷ്ടികള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണത്തിലും വലിയ വ്യത്യാസമുണ്ട്.

കച്ചവട മനോഭാവം മാറ്റിവെച്ച് ചിന്തിച്ചതോടെ, പരമ്പരാഗത, ഗോത്രവര്‍ഗ കലാകാരന്മാര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ദൃശ്യതയും പ്രദര്‍ശന ഗാലറികളും ഒപ്പം മാധ്യമ പ്രചാരണവും ലഭിക്കണമെന്ന് എനിക്ക് തോന്നി. കലാസൃഷ്ടികള്‍ ശേഖരിക്കുന്നവരും സ്ഥാപനങ്ങളും കൂടുതല്‍ ഗൗരവത്തോടെ ഈ കലാകാരന്‍മാരെ നോക്കിക്കാണുന്നതിനും ഇത് സഹായിക്കും. ഈ ചിന്തകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രസിദ്ധമായ ജയ്പൂര്‍ സാഹിത്യോല്‍സവത്തിന്റെ സംഘാടകരോട് ‘ഓജസ് കലാ പുരസ്‌കാരം’ ഏര്‍പ്പെടുത്തുന്നതിനുള്ള ആശയം ഞങ്ങള്‍ പങ്കുവെച്ചത്. തദ്ദേശീയരായ കലാകാരന്‍മാരെ ആദരിക്കാനും രണ്ടര ലക്ഷത്തോളം വരുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും ഇത് അവസരമൊരുക്കി. ഇതിന് പുറമെ ഡല്‍ഹിയിലും വിദേശത്തും കലാസൃഷ്ടികള്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കും.

പരമ്പരാഗത, ഗോത്രവര്‍ഗ കലാകാരന്മാര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ ദൃശ്യതയും പ്രദര്‍ശന ഗാലറികളും ഒപ്പം മാധ്യമ പ്രചാരണവും ലഭിക്കണമെന്ന് എനിക്ക് തോന്നി. കലാസൃഷ്ടികള്‍ ശേഖരിക്കുന്നവരും സ്ഥാപനങ്ങളും കൂടുതല്‍ ഗൗരവത്തോടെ ഈ കലാകാരന്‍മാരെ നോക്കിക്കാണുന്നതിനും ഇത് സഹായിക്കും. ഈ ചിന്തകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രസിദ്ധമായ ജയ്പൂര്‍ സാഹിത്യോല്‍സവത്തിന്റെ സംഘാടകരോട് ‘ഓജസ് കലാ പുരസ്‌കാരം’ ഏര്‍പ്പെടുത്തുന്നതിനുള്ള ആശയം ഞങ്ങള്‍ പങ്കുവെച്ചത്.

2015 ല്‍ ആരംഭിച്ച് നാല് പതിപ്പുകള്‍ പൂര്‍ത്തിയാക്കിയ ഓജസ് അവാര്‍ഡില്‍ ഗോണ്ട്, മധുബനി-മിഥില, ഭീല്‍, ബംഗാള്‍ പതചിത്ര തുടങ്ങിയ പ്രാദേശിക കലകളെ ആഴത്തില്‍ പരിചയപ്പെടുത്തുകയും കലാകാരന്‍മാരടക്കം എല്ലാവരില്‍ നിന്നും മികച്ച പ്രതികരണം ഏറ്റുവാങ്ങുകയും ചെയ്തു. അവാര്‍ഡും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കലാകാരന്മാര്‍ക്ക് ആദരവും പദവിയും അംഗീകാരവും നേടിയെടുക്കുന്നതിന് സഹായകമായതിനൊപ്പം ഭയാശങ്കകള്‍ നീക്കി അവരെ ശാക്തീകരിക്കുകയും ചെയ്തു.

ഞങ്ങളുടെ ആദ്യത്തെ ഓജസ് കലാ പുരസ്‌കാര ജേതാവായ ഭജ്ജു ശ്യാമിനെ രാജ്യം അടുത്തിടെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. രാജ്യത്തെ ഉന്നതമായ സിവിലിയന്‍ ബഹുമതി സ്വന്തമാക്കുന്ന ആദ്യഗോണ്ട് കലാകാരനെന്ന ബഹുമതിയും ഇപ്രകാരം അദ്ദേഹത്തെ തേടിയെത്തി.

(കലാകാരന്‍മാരുടെ ക്ഷേമത്തിനായി രൂപീകരിച്ച ഓജസ് ആര്‍ട്ട്‌ ഫൗണ്ടേഷന്റെ ഡയറക്റ്ററും തെരുവു കുട്ടികള്‍ക്കായുള്ള സലാം ബാലക് ട്രസ്റ്റിലെ അംഗവുമാണ് ലേഖകന്‍)

അനുഭവ് നാഥ്

കടപ്പാട് : ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider