ആഗോള നിലവാരത്തിലുള്ള ധനകാര്യ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ എസിസിഎ

ആഗോള നിലവാരത്തിലുള്ള ധനകാര്യ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കാന്‍ എസിസിഎ

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള നിലവാരത്തിലുള്ള പ്രഫഷണല്‍ വിദ്യാഭ്യാസം നല്‍കി നൈപുണ്യശേഷിയുള്ള പ്രൊഫഷണല്‍ അക്കൗണ്ടന്റുകളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം

ആഗോളതലത്തില്‍ കിടപിടിക്കാന്‍ തക്ക വിധത്തില്‍ നൈപുണ്യശേഷിയുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുക്കാന്‍ അക്കൗണ്ടന്റുമാരുടെ ആഗോള സംഘടനയായ എസിസിഎ(അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ്) രംഗത്ത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ പരിചയസമ്പത്തും നൈപുണ്യ ശേഷിയുമുള്ള ഫിനാന്‍സ് പ്രൊഫഷണലുകളുടെ ആവശ്യകത ഏറിവരുന്ന സാഹചര്യത്തിലാണ് എസിസിഐ ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള നിലവാരത്തിലുള്ള പ്രഫഷണല്‍ വിദ്യാഭ്യാസം നല്‍കി നൈപുണ്യശേഷിയുള്ള പ്രൊഫഷണല്‍ അക്കൗണ്ടന്റുകളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

ഭാവി തലമുറയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കുന്നതിന്റെ ഭാഗമായി എസിസിഎ നടത്തിയ പഠനത്തില്‍, 18നും 35 നും ഇടയില്‍ പ്രായമുള്ളവരില്‍ 86 ശതമാനം ആളുകളും ഫിനാന്‍സ് മേഖലയിലെ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയിലെ പരിചയസമ്പത്ത് ഭാവിയില്‍ ഒരു സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തേക്ക് കടന്നുചെല്ലാന്‍ മുതല്‍ക്കൂട്ടാകുമെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളും ഒരുമിച്ചു ചേര്‍ന്ന് ഒരൊറ്റ സാമ്പത്തിക വിപണി എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക വിദഗ്ധരുടെ ആവശ്യകത ഏറിവരികയാണെന്നാണ് എസിസിഎയുടെ വിലയിരുത്തല്‍. ഗോള്‍ഡ് അപ്രൂവ്ഡ് ലേണിംഗ് പ്രൊവൈഡേഴ്‌സിന്റെ ശൃംഖലയിലൂടെ കേരളത്തിലും രാജ്യത്താകമാനവും അക്കൗണ്ടന്‍സിയിലും ഫിനാന്‍സിലും മികച്ച പ്രൊഫഷണല്‍ യോഗ്യതകള്‍ കരസ്ഥമാക്കാന്‍ എസിസിഎ അവസരം നല്‍കുന്നു. മികച്ച നൈപുണ്യശേഷിയോടെ മല്‍സരാധിഷഠിത മേഖലയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിളങ്ങാനാവുന്നതോടൊപ്പം തൊഴില്‍ദാതാക്കള്‍ക്ക് മികച്ച ജോലിക്കാരെയും ഇതുവഴി നേടാനാകും. ഇതിന്റെ ഭാഗമായി കേരളത്തിലും ഇന്ത്യയിലുടനീളവുമുള്ള മികച്ച പരിശീലക സ്ഥാപനങ്ങളുമായും തൊഴില്‍ദാതാക്കളുമായും എസിസിഎ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതുവഴി അക്കാദമിക് ഡിഗ്രികള്‍ക്കൊപ്പം എസിസിഎ യോഗ്യത നേടാനും അവസരം ലഭിക്കും.

ഭാവി തലമുറയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും മനസിലാക്കുന്നതിന്റെ ഭാഗമായി എസിസിഎ നടത്തിയ പഠനത്തില്‍, 18നും 35 നും ഇടയില്‍ പ്രായമുള്ളവരില്‍ 86 ശതമാനം ആളുകളും ഫിനാന്‍സ് മേഖലയിലെ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലയിലെ പരിചയസമ്പത്ത് ഭാവിയില്‍ ഒരു സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തേക്ക് കടന്നുചെല്ലാന്‍ മുതല്‍ക്കൂട്ടാകുമെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പ്രൊഫഷണല്‍ വിദ്യാഭ്യാസം നല്‍കി അവരുടെ കരിയറിന് അതിവേഗ വളര്‍ച്ച സാധ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസിസിഎയുടെ എമേര്‍ജിംഗ് മാര്‍ക്കറ്റ്‌സ് വിഭാഗം ഡയറക്റ്ററായ ലൂസിയ റീല്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി. നൈപുണ്യ ശേഷിയുള്ള വിദ്യാര്‍ത്ഥികളിലൂടെ ആഗോള ബിസിനസ് നിക്ഷേപം കേരളത്തിലേക്ക് ക്ഷണിക്കുകയാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എസിസിഎ തങ്ങള്‍ പങ്കാളികളാകുന്ന വിദ്യാഭ്യാസ സ്ഥാപനവുമായി ചേര്‍ന്ന് സെമിനാര്‍, കോണ്‍ഫറന്‍സ്, നൈപുണ്യ വികസന പദ്ധതികള്‍, ഗവേഷണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും.

കേരളത്തിലെ കോളെജുകളും വിവിധ തൊഴില്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് മികച്ച പ്രൊഫഷണല്‍, ടെക്‌നിക്കല്‍ ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കുന്നതു വഴി സാമ്പത്തിക വികനസത്തിന് മുതല്‍ക്കൂട്ടാകുന്ന ബിസിനസ് നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് ക്ഷണിക്കാനാകുമെന്ന് എസിസിഎയുടെ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് മേധാവി സാജിദ്ഖാന്‍ പറഞ്ഞു.

Comments

comments

Categories: FK Special, Slider