ഗുരുതര ഹൃദ്രോഗമുള്ള ഒമാനി പൗരന് വിപിഎസ് ലേക്‌ഷോറില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുജീവന്‍

ഗുരുതര ഹൃദ്രോഗമുള്ള ഒമാനി പൗരന് വിപിഎസ് ലേക്‌ഷോറില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുജീവന്‍

ഹൃദയത്തിലെ 3 ബ്ലോക്കുകള്‍ നീക്കം ചെയ്യാന്‍ നേരത്തെ ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായ രോഗിയുടെ ഹൃദയത്തിന്റെ പമ്പിംഗ് ശേഷി വെറും 20% മാത്രമായിരുന്നു

കൊച്ചി: ഗുരുതര ഹൃദ്രോഗം ബാധിച്ച ഒമാനി പൗരനെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്റ്റര്‍മാരുടെ സമയോചിത ഇടപെടലില്‍ പുതുജീവന്‍ ലഭിച്ചു. ഹൃദയ വാല്‍വിലെ ചോര്‍ച്ച കാരണം രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 75 കാരന്‍ ഹമൂദ് മുസ്ലെം ഹമദ് അല്‍ ജഹാഫിയെയാണ് പ്രമുഖ ഹൃദ്രോഗ വിദഗ്ധനും ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി ആന്‍ഡ് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം മേധാവിയുമായ ഡോ. മൂസാ കുഞ്ഞിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്.

ഹൃദയത്തിലെ 3 ബ്ലോക്കുകള്‍ നീക്കം ചെയ്യാന്‍ നേരത്തെ ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനായ രോഗിയുടെ ഹൃദയത്തിന്റെ പമ്പിംഗ് ശേഷി വെറും 20% മാത്രമായിരുന്നു. തന്റെ രാജ്യത്ത് നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നുവെങ്കിലും വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്യാന്‍ അവിടുത്തെ ഡോക്റ്റര്‍മാര്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് ഡോ. മൂസാ കുഞ്ഞി പറഞ്ഞു.

ഹൃദയ വാല്‍വിലെ ചോര്‍ച്ച കാരണം രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ ശേഷി ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 75 കാരന്‍ ഹമൂദ് മുസ്ലെം ഹമദ് അല്‍ ജഹാഫിയെയാണ് പ്രമുഖ ഹൃദ്രോഗ വിദഗ്ധനും ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി ആന്‍ഡ് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗം മേധാവിയുമായ ഡോ. മൂസാ കുഞ്ഞിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്

വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ ഇത്തരം സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ചെയ്യാനുള്ള അത്യാധുനിക സൗകര്യങ്ങളെക്കുറിച്ചും വിദഗ്ധ ഡോക്ടര്‍മാരെ കുറിച്ചും കേട്ടറിഞ്ഞാണ് അദ്ദേഹം ചികിത്സ തേടി ഇവിടെയെത്തിയത്. ഇവിടെ എത്തുമ്പോള്‍ രോഗി അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഇരിക്കാനോ കിടക്കാനോ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്നും ഡോ. മൂസാ കുഞ്ഞി പറഞ്ഞു. അങ്ങനെയാണ് അടിയന്തരമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വാല്‍വിലെ ചോര്‍ച്ച കാരണം ശുദ്ധീകരിച്ച രക്തം ശ്വാസകോശത്തിലേക്ക് തിരിച്ചൊഴുകുന്ന അവസ്ഥയിലായിരുന്നു. പ്രശ്‌നം കൂടുതല്‍ വഷളാക്കി അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുകയും ചെയ്തുവെന്നും ഡോ. മൂസാ കുഞ്ഞി പറഞ്ഞു.

ഡോ. മൂസാ കുഞ്ഞി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാല്‍വിലെ ചോര്‍ച്ച തടഞ്ഞത്. വിപണിയില്‍ ലഭ്യമായ മിത്രല്‍ വാല്‍വ് റിങ് ഉപയോഗിച്ചാണ് ഇത് ചെയ്തത്. ഇപ്പോള്‍ രോഗിയുടെ നില ഭേദപ്പെട്ടിട്ടുണ്ടെന്നും ഹൃദയത്തിന്റെ പമ്പിങ് ശേഷി 30% ആയി ഉയര്‍ന്നിട്ടുണ്ടെന്നും ഡോക്ടര്‍ കുഞ്ഞി പറഞ്ഞു. സാധാരണയായി ഈ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് അല്ലലില്ലാതെ ജീവിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച വിജയനിരക്കുള്ളത് കാരണം ലോകത്ത് തന്നെ ഇത്തരം സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ ഇത്തരം ശസ്ത്രക്രിയകളുടെ ചെലവ് പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Arabia