ധോണി മിടുക്കനാണ്; അദ്ദേഹത്തിന്റെ നേതൃപാടവത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്ന് സച്ചിന്

2013 ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ഇന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ ജീവിക്കുന്ന ഇതിഹാസമാണ് സച്ചിന് ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് ജീവിതത്തിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു.
എം.എസ് ധോണിയുടെ നേതൃത്വപാടവത്തെക്കുറിച്ച് അദ്ദേഹം താത്പര്യത്തോടെ സംസാരിച്ചു. തുടക്ക കാലത്ത് ഫീല്‍ഡ് സ്ഥാനങ്ങളെ കുറിച്ച് ധോണിയുമായി നടത്തിയ സംഭാഷണങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വ കഴിവുകളെക്കുറിച്ച് മനസ്സിലാക്കുവാന്‍ കഴിഞ്ഞെന്ന് സച്ചിന് പറയുന്നു. താന്‍ മൈതാനത്ത് ഫീല്‍ഡ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നിരന്തരമായി, ഫീല്‍ഡിങ് സ്റ്റേഡിയങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. എന്റെ അഭിപ്രായങ്ങളെ ഞാനും ധോണി അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പറഞ്ഞു. ഈ ഇടപെടലുകളില്‍ നിന്നെല്ലാം അദ്ദേഹത്തിന്റെ നേതൃത്വശേഷിയില് എനിക്ക് വിശ്വാസമുണ്ടായെന്ന് സച്ചിന് പറയുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മത്സരത്തില്‍ കളിച്ച അനുഭവവും അദ്ദേഹം പങ്കുവച്ചു. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായുള്ള അവസാന മത്സരമായിരുന്നതിനാല്‍ അന്ന് തന്റെ അമ്മയും കളി കാണാന്‍ എത്തിയിരുന്നു. കളിയുടെ മധ്യത്തില്‍, ഫീല്‍ഡില്‍ നിന്നും അല്പം വിട്ടുനില്‍ക്കാന്‍ ധോണി എന്നോട് ആവശ്യപ്പെട്ടു. യാത്രയയപ്പിനായി അവര്‍ എന്തെങ്കിലും പ്ലാന്‍ ചെയ്തതായി എനിക്കറിയാമായിരുന്നു ആ നിമിഷം എന്നെ കൂടുതല്‍ വൈകാരികമാക്കി. എന്റെ അമ്മ ഒരിക്കലും ഞാന്‍ കളിക്കുന്നത് കാണാന്‍ വന്നിട്ടില്ല.
സച്ചിന് കളിക്കളത്തില്‍ തന്റെ കുടുംബാംഗങ്ങളെ കൊണ്ടുവരാറില്ല. ‘നിങ്ങള്‍ വന്നാല്‍, എവിടെയെങ്കിലും ഒളിക്കണമെന്ന്’ ഞാന്‍ അവരോടു പറയും. എനിക്ക് കളിയില്‍ ഞാന്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അഞ്ജലി പോലും ഒരിക്കലും സ്റ്റേഡിയത്തിലേക്ക് വരാറില്ല. മെല്‍ബണിലെ ബോക്സിംഗ് ഡേ ടെസ്റ്റ് 2003-2004 മത്സരത്തില്‍ ഒരിക്കല്‍ അഞ്ജലിയും കളി കാണാനെത്തിയിരുന്നു. ആദ്യ പന്തില്‍ തന്നെ പുറത്തായതോടെ അവള് മടങ്ങി. പിന്നീട് അവസാനമായുള്ള കളികാണാനല്ലാതെ അഞ്ജലി സ്റ്റേഡിയത്തില്‍ വന്നിട്ടില്ലെന്ന് സച്ചിന് പറയുന്നു.