ജിഎസ്ടി നടപ്പാക്കാത്തവര്‍ക്ക് 25,000 രൂപ പിഴ ചുമത്തും

ജിഎസ്ടി നടപ്പാക്കാത്തവര്‍ക്ക് 25,000 രൂപ പിഴ ചുമത്തും

തൃശൂര്‍: ജിഎസ്ടി രജിസ്‌ട്രേഷനെടുത്ത സ്ഥാപനങ്ങള്‍ നികുതി ഈടാക്കാതെ ബില്ല് നല്‍കിയാല്‍ 25,000 രൂപ പിഴ ചുമത്തും. സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നവരെ പിടികൂടുകയാണ് ലക്ഷ്യം. ചരക്ക് സേവന നികുതി വകുപ്പ് ഇതിനായി പരിശോധന കര്‍ശനമാക്കി. സ്ഥാപനങ്ങളുടെ ബോര്‍ഡിലും പ്രവേശനസ്ഥലത്തും ജിഎസ്ടി നമ്പര്‍ പ്രദശിപ്പിക്കണം. ഇത് ഇല്ലാത്തവരും 25,000 രൂപ പിഴയൊടുക്കണം. വ്യാപാരസ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്തുന്നതിനു വേണ്ടി ജിഎസ്ടി നിരക്കുകള്‍ നടപ്പാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്നാണ് നടപടി.

 

 

Comments

comments

Categories: More