ജീരകം കൊണ്ട് പലതുണ്ട് ഗുണങ്ങള്‍

ജീരകം കൊണ്ട് പലതുണ്ട് ഗുണങ്ങള്‍

മലയാളിയുടെ ഭക്ഷണ രീതിയില്‍ ചെറുതാണെങ്കിലും ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവം ആണ് ജീരകം. ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങളെ പരിചയപ്പെടാം.

1. ജീരകത്തില്‍ അടങ്ങിയിരിക്കുന്ന തൈമോക്വയ്‌നോണ്‍ എന്ന വസ്തു പ്രമേഹത്തിനെ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്.
2. ജീരകത്തിന്റെ ഉപയോഗം ശരീരത്തില്‍ ഇന്‍സുലീന്റെ ഉത്പാദനം വര്‍ധദ്ധിപ്പിക്കുകയും തന്‍മൂലം രക്തത്തില്‍ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കുകയും ചെയ്യുന്നു.
3. ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ് ജീരകവെള്ളം കുടിക്കുന്നത് ഭക്ഷണം എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു
4. ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ജീരക വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു
5. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനു തുല്ല്യമായ ഘടകങ്ങള്‍ പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം കൊണ്ട് തയ്യാറാക്കുന്നപാനീയം ദിവസം മൂന്നു പ്രാവശ്യം കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് സഹായകമാകും.

 

Comments

comments

Categories: Health