തേന്‍ ഔഷധം; എന്നാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ?

തേന്‍ ഔഷധം; എന്നാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാമോ?

കുഞ്ഞ് ജനിച്ചാല്‍ മുലപാല്‍ നല്‍കുന്നതിന് മുന്‍പേ നാവില്‍ തേന്‍ തൊട്ടു നല്‍കണമെന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഇതില്‍ നിന്ന് മാത്രം തേനിന്റെ ഔഷധ ഗുണം നമുക്ക് വ്യക്തമാകും. ശുദ്ധമായ തേന്‍ സേവിച്ചാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിക്കും. കാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ ഗുരുതര രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധത്തിന് തേന്‍ സേവിക്കുന്നത് നല്ലതാണ്.

തേന്‍ പ്രമേഹത്തെ അകറ്റുന്നതായി പറയപ്പെടുന്നെങ്കിലും ഇതില്‍ ശാസ്ത്രീയമായ തെളിവൊന്നും പറയാനില്ല. പഞ്ചസാരയുടെ അളവ് ശരീരത്തിലെത്തുന്നതിന് തുല്യമാണ് തേന്‍ ശരീരത്തിലെത്തുമ്പോഴും ഉണ്ടാവുക. കൊളസ്‌ട്രോള്‍, അള്‍സര്‍, ആസ്തമ, ഛര്‍ദി, അതിസാരം, ചുമ, വിഷം, രക്തപിത്തം, കൃമി വിരശല്യം, എക്കിള്‍, കുഴിനഖം എന്നിവക്കെല്ലാം തേന്‍ ഉത്തമമാണ്. സൗന്ദര്യ വര്‍ധനവിനും തേന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുഖകാന്തി വര്‍ദ്ധിപ്പിക്കാനും ശരീരം പുഷ്ടിപ്പെടുത്താനും തേനിനാകും. പൊണ്ണത്തടി കുറയ്ക്കാനും താരന്‍ ഇല്ലാതാക്കാനും തേനിന് ശേഷിയുണ്ട്.

തേനിലടങ്ങിയിരിക്കുന്ന പഞ്ചസാരകളും അമ്ലത്വം നല്‍കുന്ന ഗ്ലൂക്കോനിക് ആസിഡും ഹൈഡ്രജന്‍പെറോക്‌സൈഡും ബാക്റ്റീരിയയുടെ വളര്‍ച്ച തടഞ്ഞ് മുറിവുണക്കാന്‍ സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിനും കഫം ശമിപ്പിക്കാനും തേനെന്ന ഔഷധത്തിനാകും. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, ധാതുക്കള്‍, എന്‍സൈമുകള്‍, വിറ്റമിനുകള്‍, മൂലകങ്ങള്‍, ആന്റി ബയോട്ടിക്‌സ് എന്നിവയും ശുദ്ധമായ തേനില്‍ അടങ്ങിയിട്ടുണ്ട്.

 

Comments

comments

Categories: Health, Slider