ഫ്‌ലിപ്കാര്‍ട്ട് ഓഹരി വാള്‍മാര്‍ട്ട് വാങ്ങുന്നത് ഇന്ത്യക്ക് ഗുണകരമെന്ന് കമ്പനി

ഫ്‌ലിപ്കാര്‍ട്ട് ഓഹരി വാള്‍മാര്‍ട്ട് വാങ്ങുന്നത് ഇന്ത്യക്ക് ഗുണകരമെന്ന് കമ്പനി

മുംബൈ:  ഫ്‌ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ വാങ്ങാനുള്ള വാള്‍മാര്‍ട്ട് തീരുമാനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഗുണകരമെന്ന് കമ്പനി സി.ഇ.ഒ ഡഗ്മക്മില്ലന്‍. പ്രാദേശികമായി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ പുതിയ സംരംഭത്തിലൂടെ വിറ്റഴിക്കും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ 10 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ വാള്‍മാര്‍ട്ടിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഫ്‌ലിപ്കാര്‍ട്ടുമായുള്ള ഇടപാടിന് നിയമപരമായി പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വാണിജ്യമന്ത്രി സുരേഷ് പ്രഭുവുമായും കൂടികാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ  ഫ്‌ലിപ്കാര്‍ട്ടുമായുള്ള ഇടപാടിന് മുമ്പ് വാള്‍മാര്‍ട്ട് സി.ഇ.ഒ ഇന്ത്യന്‍ സര്‍ക്കാറുമായി കാര്യമായ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അതിനിടെ വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കടന്നു വരവിനെ വിമര്‍ശിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി. ഇടപാടില്‍ സി.പി.എം പോളിറ്റ് ബ്യൂറോ ആശങ്കയറിയിച്ചിരുന്നു.

 

Comments

comments

Categories: Business & Economy
Tags: Flipkart, Walmart