റിലയന്‍സ് പല കമ്പനികളായി വിഭജിച്ചേക്കും

റിലയന്‍സ് പല കമ്പനികളായി വിഭജിച്ചേക്കും

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിഭജിക്കാന്‍ സാധ്യത. എണ്ണ ശുദ്ധീകരണവും വിപണനവും, പര്യവേഷണം ഉത്പാദനം, പെട്രൊകെമിക്കല്‍സ്, ടെക്‌സ്‌റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി വേര്‍തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതെ തുടര്‍ന്ന് കമ്പനി രൂപവല്‍ക്കരിക്കുന്നതിനായി ഉടനെ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മിനിസ്ട്രിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഓരോ അനുബന്ധ സ്ഥാപനങ്ങള്‍ക്കും 1000 കോടിയുടെ ഓഹരി വിഹിതമാകും ആദ്യം ഉണ്ടാകുക. ഒറ്റക്കമ്പനിയായാണെങ്കിലും നിലവില്‍ ആറ് വിഭാഗങ്ങളിലായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തിക്കുന്നത്. എണ്ണശുദ്ധീകരണം വിപണനം, പെട്രോ കെമിക്കല്‍സ്, ഓയില്‍ ആന്റ് ഗ്യാസ് പര്യവേഷണം, റീട്ടെയില്‍ ടെലികോം ഡിജിറ്റല്‍ സര്‍വീസസ്, മീഡിയ ആന്റ് എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയവ.

 

 

Comments

comments

Categories: Business & Economy