സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം; മാനേജ്‌മെന്റ് ആവശ്യം കോടതി തള്ളി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം; മാനേജ്‌മെന്റ് ആവശ്യം കോടതി തള്ളി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച ലേബര്‍ കമ്മീഷണര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചു മാനേജുമന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക് 20,000 രൂപയാണ് അടിസ്ഥാന ശമ്പളം. ജനറല്‍, ബിഎസ്‌സി നഴ്‌സുമാര്‍ക്ക് ഈ ശമ്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എന്‍എം നഴ്‌സുമാര്‍ക്കും 20,000 രൂപ വേതനമായി ലഭിക്കും. ഡിഎ, ഇന്‍ക്രിമെന്റ്, വെയ്‌റ്റേജ് എന്നീ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോര്‍ട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അലവന്‍സുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

 

Comments

comments

Categories: Current Affairs