ചെവി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കൈത്തണ്ടയില്‍ പുതിയ ചെവി വളര്‍ത്തിയെടുത്ത് വൈദ്യശാസ്ത്രം

ചെവി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കൈത്തണ്ടയില്‍ പുതിയ ചെവി വളര്‍ത്തിയെടുത്ത് വൈദ്യശാസ്ത്രം

വാഷിങ്ടണ്‍: അപകടത്തില്‍ ചെവി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുതിയ ചെവി വച്ചു പിടിപ്പിച്ച് അമേരിക്കന്‍ സൈനിക. രണ്ടുവര്‍ഷം മുമ്പാണ് ഷിമിക ബുറാജെ എന്ന അമേരിക്കന്‍ സൈനികയ്ക്ക് കാര്‍ അപകടത്തെ തുടര്‍ന്ന് ഒരു ചെവി നഷ്ടമായത്. എന്നാല്‍ നഷ്ടമായ ചെവിക്കു പകരം പുതിയ ചെവിയുമായി ജീവിതത്തിലേക്ക് തിരികെ വരികയാണ് ഷിമിക.

2016ലാണ്് ഷിമിക ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുന്നത്. കാറിന്റെ മുന്‍ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് മറിയുകയായിരുന്നു. ചെവി നഷ്ടപ്പെട്ടത് ഉള്‍പ്പെടെ ഗുരുതരമായ പരിക്കുകളുമായാണ് ഷിമിക ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

ഷിമികയുടെ തന്നെ തരുണാസ്ഥി ഉപയോഗിച്ച് അവരുടെ കൈത്തണ്ടിലെ ത്വക്കിനടിയില്‍ ചെവി വളര്‍ത്തിയെടുക്കുകയും അത് ശസ്ത്രക്രിയയിലൂടെ തലയില്‍ വച്ചുപിടിപ്പിക്കുകയുമായിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍ ചെവി പുനര്‍നിര്‍മിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എല്‍ പാസോയിലെ വില്യം ബിയോമോണ്ട് ആര്‍മി മെഡിക്കല്‍ സെന്ററില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. ഷിമിക കേള്‍വിശക്തി വീണ്ടെടുത്തതായും ശസ്ത്രക്രിയ വിജയമായിരുന്നെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Health, Motivation