ഇന്ത്യ നേപ്പാളുമായി ഉറച്ച ബന്ധത്തില്‍ തുടരുമെന്ന് പ്രധാനമന്ത്രി

ഇന്ത്യ നേപ്പാളുമായി ഉറച്ച ബന്ധത്തില്‍ തുടരുമെന്ന് പ്രധാനമന്ത്രി

ജനക്പുര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. ജനക്പുര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഔദ്യോഗിക ബഹുമതികളോടെ നേപ്പാള്‍ സ്വീകരിച്ചു.

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലിയുമായി ചേര്‍ന്ന് വിവിധ തലങ്ങളില്‍ വികസനത്തിന് ആവശ്യമായ കാര്യങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുമെന്ന് നരേന്ദ്ര മോദി അറിയിച്ചു. നേപ്പാളുമായി ഉറച്ച ബന്ധത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനക്പുര്‍- അയോധ്യ ബസ് സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ജനക്പുര്‍ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനക്പുരിലെ സന്ദര്‍ശനവേളയില്‍ തന്നെ അനുഗമിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലിക്കും മോദി നന്ദി രേഖപ്പെടുത്തി.തീര്‍ഥാടനം മുഖേനയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്ന പദ്ധതിയായ രാമായണ സര്‍ക്യൂട്ടിന്റെ ഭാഗമാണ് പുതിയ ബസ് സര്‍വീസ്. ജനക്പുരിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന പുതിയ ബസ് സര്‍വീസിന്റെ ഉദ്ഘാടനം ചരിത്രനിമിഷമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ജനക്പുരിലെ ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം പ്രധാനമന്ത്രി നേപ്പാള്‍ തലസ്ഥാനമായ കഠ്മണ്ഡുവിലേക്കു പോകും. അവിടെ ഔദ്യോഗിക ചര്‍ച്ചകളില്‍ പങ്കെടുത്ത ശേഷമായിരിക്കും മടക്കം.

Comments

comments

Categories: FK News