കനത്ത മഴയില്‍ സ്വകാര്യ വ്യക്തിയുടെ ഡാം തകര്‍ന്ന് 47 മരണം

കനത്ത മഴയില്‍ സ്വകാര്യ വ്യക്തിയുടെ ഡാം തകര്‍ന്ന് 47 മരണം

ന്യൂഡല്‍ഹി: കെനിയയിലുണ്ടായ കനത്ത മഴയില്‍ സ്വകാര്യവ്യക്തിയുടെ ഡാം തകര്‍ന്ന് 47 മരണം. ഇന്ത്യന്‍ കര്‍ഷകനായ മന്‍സുകുല്‍ പട്ടേലിന്റെ കൃഷിയിടത്തിലെ ഡാം തകര്‍ന്നാണ് അപകടമുണ്ടായത്.

ആഴ്ച്ചകളായി തുടരുന്ന കനത്ത മഴയില്‍ ഡാമിന്റെ ശേഷി തകര്‍ന്നതാണ് അപകടത്തിന് കാരണം. കൃഷിയിടത്തില്‍ നനയ്ക്കുന്നതിനും മത്സ്യകൃഷിയ്ക്കുമായാണ് പട്ടേല്‍ വെള്ളം ശേഖരിച്ചിരുന്നത്. ഡാം തകര്‍ന്നതോടെ രണ്ട് ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകരുകയും വൈദ്യുത സംവിധാനങ്ങള്‍ താറുമാറാകുകയും ചെയ്തു. ദുരന്ത സമയത്ത് പട്ടേല്‍ സ്ഥലത്തുണ്ടായിരുന്നില്ല.

യൂറോപ്പിലേക്ക് വന്‍ തോതില്‍ പൂക്കള്‍ കയറ്റി അയക്കുന്നത് കെനിയയില്‍ നിന്നാണ്. നെതര്‍ലന്റിലേക്കും ജര്‍മനിയിലേക്കും പൂക്കള്‍ കയറ്റി അയക്കുന്നത് 3500 ഏക്കര്‍ വരുന്ന പട്ടേലിന്റെ പൂപ്പാടത്തു നിന്നാണ്. രണ്ട് വര്‍ഷത്തിലധികമായി പെയ്യുന്ന മഴയില്‍ ഡാമിന്റെ സംരക്ഷണഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നതായി ജനറല്‍ മാനേജര്‍ വിനോജ് കുമാര്‍ പറഞ്ഞു. ദുരന്തത്തില്‍ 32 പേര്‍ മരിക്കുകയും മറ്റുള്ളവരം കാണാതാകുകയും ചെയ്തിട്ടുണ്ട്. 36 ഓളം പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Comments

comments

Categories: World