എട്ട് ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി ഒരാള്‍ പിടിയില്‍

എട്ട് ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: എട്ട് ലക്ഷത്തിന്റെ രണ്ടായിരം രൂപാ നോട്ടുകളുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാമില്‍ ജില്ലയില്‍ നിന്നാണ് 45 കാരനായ കാമില്‍ അറസ്റ്റിലായത്.

ഇന്ത്യയിലെ ഏറ്റവും വലിയ കള്ളനോട്ട് സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നാണ് പോലീസ് നിഗമനം. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ നിന്നും കള്ളപ്പണവുമായി ഡല്‍ഹിയിലേക്ക് പോകുന്ന വഴിയാണ് കാമില്‍ അറസ്റ്റിലായത്. മെട്രോ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്ന കാമിലിനെ സംശയം തേന്നിയ പോലീസ് ബാഗ് പരിശോധിക്കുകയായിരുന്നു. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് വരെ പോലീസ് ഉദ്യോഗസ്ഥര്‍ കള്ളനോട്ട് സംബന്ധമായി പരിശോധന കര്‍ശനമാക്കിയിരുന്നു.

 

 

Comments

comments

Categories: More, Top Stories